കുറ്റിക്കാട്ടില്‍ സൂക്ഷിച്ച 35 ലിറ്റര്‍ സ്പിരിറ്റ് പിടിച്ചു
ബദിയടുക്ക: വിദ്യാഗിരിയിലെ സ്‌കൂളിന് സമീപം കുറ്റിക്കാട്ടില്‍ ഒളിപ്പിച്ച നിലയില്‍ 35 ലിറ്റര്‍ സ്പിരിറ്റ് കണ്ടെത്തി.
വിദ്യാഗിരി ഭാഗത്ത് സ്പിരിറ്റും വ്യാജമദ്യവും വ്യാപകമായി വില്‍ക്കുന്നുണ്ടെന്ന പരാതിയെ തുടര്‍ന്ന് കാസര്‍കോട് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വിനോദ് പി. നായരും നടത്തിയ പരിശോധനക്കിടെയാണ് സ്‌കൂളിന് സമീപത്തെ കാട്ടില്‍ കന്നാസിലാക്കി സൂക്ഷിച്ച സ്പിരിറ്റ് കണ്ടെത്തിയത്. പ്രതിയെ കണ്ടെത്താനായിട്ടില്ല. എക്‌സൈസ് സംഘം അന്വേഷിച്ചുവരുന്നു.

ഈ പരിസരങ്ങളിൽ കഞ്ചാവ് വില്പനയും വ്യാപകമാകുന്നു എന്ന പരാതിയും നിലനിൽക്കുന്നുണ്ട്. കുട്ടികളെ കേന്ദീകരിച്ച് ഇത്തരത്തിൽ വില്പന നടക്കുമ്പോൾ വീട്ടിലെ മാതാപിതാക്കൾക്ക് കുട്ടികളെ സ്കൂളിൽ വിടാനും പോലും ഭയമാണ്.












Click it and Unblock the Notifications