കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉന്നത സ്വാധീനം!! യുഡിഎഫ്, സിപിഎം ബന്ധം!! ശരിക്കും ആരാണ് സ്പിരിറ്റ് ഇന്‍ ജീസസ് ടോംസക്കറിയ?

സ്പിരിറ്റ് ഇന്‍ ജീസസ് മേധാവി ടോം സക്കറിയയും കൂട്ടരും കൈയ്യേറ്റ മാഫിയ സംഘങ്ങളെന്നാണ് സുരേഷ് കുമാര്‍ പറയുന്നത്.

  • By Gowthamy
Google Oneindia Malayalam News

തിരുവനന്തപുരം: സ്പിരിറ്റ് ഇന്‍ ജീസസ് മേധാവി ടോം സക്കറിയയ്ക്ക് ഉന്ന ത രാഷ്ട്രീയ ബന്ധങ്ങളെന്ന് സൂചന. യുഡിഎഫുമായും സിപിഎമ്മുമായി ടോം സക്കറിയയ്ക്ക് ബന്ധമുണ്ടെന്നാണ് മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍റെ വെളിപ്പെടുത്തല്‍. ടോംസക്കറിയയും കൂട്ടരും കൈയ്യേറ്റ മാഫിയ സംഘങ്ങളാണെന്നാണ് ആരോപണം. ഇപ്പോഴത്തെ ഒഴിപ്പിക്കല്‍ നിര്‍ത്തിവയ്ക്കാന്‍ ഇവര്‍ സിപിഎം നേതാക്കളെ സ്വാധീനിച്ചിട്ടുണ്ടാകുമെന്നും വിവരങ്ങളുണ്ട്.

മുന്‍ മൂന്നാര്‍ ദൗത്യ സേന ഉദ്യോഗസ്ഥന്‍ സുരേഷ് കുമാറാണ് ഇക്കാര്യം പറയുന്നത്. മനോരമ ന്യൂസിലാണ് അദ്ദേഹത്തിന്‍റെ പ്രതികരണം. സിപിഐയുടെ ഉദ്ദേശ ശുദ്ധിയെയും സുരേഷ് കുമാര്‍ ചോദ്യം ചെയ്തു. സിപിഐയുടെ ഉദ്ദേശ ശുദ്ധിയില്‍ വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

 സിപിഎമ്മിനെ സ്വാധീനിച്ചു

സിപിഎമ്മിനെ സ്വാധീനിച്ചു

സ്പിരിറ്റ് ഇന്‍ ജീസസ് മേധാവി ടോം സക്കറിയയും കൂട്ടരും കൈയ്യേറ്റ മാഫിയ സംഘങ്ങളെന്നാണ് സുരേഷ് കുമാര്‍ പറയുന്നത്. കൈയ്യേറ്റം ഒഴിപ്പിക്കല്‍ നിര്‍ത്തി വയ്ക്കാന്‍ ഇവര്‍ സിപിഐയെ സ്വാധാനിച്ചിട്ടുണ്ടാകുമെന്നും സുരേഷ് കുമാര്‍ പറയുന്നു.

 വ്യാജരേഖ കെട്ടിച്ചമച്ച്

വ്യാജരേഖ കെട്ടിച്ചമച്ച്

പത്ത് വര്‍ഷം മുമ്പ് ടോം സക്കറിയയുടെ സഹോരങ്ങള്‍ വ്യാജരേഖകള്‍ ചമച്ച് ഭൂമി കൈയ്യേറിയിരുന്നത് നേരിട്ട് ബോധ്യപ്പെട്ടിരുന്നതായി സുരേഷ് കുമാര്‍ പറയുന്നു. കൈയ്യേറിയ ഭൂമി തിരിച്ചെടുക്കാന്‍ ലാന്‍ഡ് ബോര്‍ഡ് ചെയര്‍മാന്‍ ഉത്തരവിട്ടിട്ടും രാഷ്ട്രീയ സമ്മര്‍ദം കാരണം ഉദ്യോഗസ്ഥര്‍ നടപടിയെടുത്തിരുന്നില്ലെന്നും അദ്ദേഹം. ഇപ്പോള്‍ ഒഴിപ്പിക്കല്‍ നിര്‍ത്തിവച്ചതിന്റെ പിന്നിലും ഇതേ സമ്മര്‍ദം ഉണ്ടെന്നും സുരേഷ് പറയുന്നു.

 കൈയ്യൂക്കും രാഷ്ട്രീയ പിന്‍ബലവും

കൈയ്യൂക്കും രാഷ്ട്രീയ പിന്‍ബലവും

ആയിരം ഏക്കറിലധികം ഭൂമി ടോം സക്കറിയയും ബന്ധുക്കളും കൈയ്യേറിയിരിക്കുന്നത്. ആദിവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വിതരണം ചെയ്ത ഭൂമി കൈയ്യൂക്കിലൂടെ ടോം സക്കറിയയും കുടുംബവും പിടിച്ചെടുത്ത് മറിച്ചുവിറ്റുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ 200 ഏക്കറിലധികവും മിച്ച ഭൂമിയാണ്.

 നടപടി ഇല്ല

നടപടി ഇല്ല

ടോം സക്കറിയയും ബന്ധുക്കളും കൈയ്യേറിയ ഭൂമി തിരിച്ചു പിടിക്കാന്‍ ലാന്‍ഡ് ബോര്‍ഡ് ഉത്തരവിട്ടിരുന്നു. 2012 ജനുവരി 12ലാണ് ഉ്ത്തരവിറങ്ങിയത്. എന്നാല്‍ അതിനു ശേഷം അഞ്ച് ജില്ല കളക്ടര്‍മാര്‍ വന്നിട്ടും ഇതുവരെ നടപടി ഉണ്ടായിട്ടില്ല.

 യുഡിഎഫ് പിന്തുണ

യുഡിഎഫ് പിന്തുണ

2013ല്‍ സക്കറിയ ഉള്‍പ്പെടെയുള്ള വന്‍കിട കൈയ്യേറ്റക്കാര്‍ക്കെതിരെ അന്വേഷണം നടത്തണമെന്ന് ആഭ്യന്തര വകുപ്പ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ത്തരവ് യുഡിഎഫ് മന്ത്രിസഭയിലെ മന്ത്രിമാരുടെ പിന്തുണയോടെ അട്ടിമറിക്കപ്പെട്ടതായും ആരോപണങ്ങളുണ്ട്.

ഉദ്ദേശ ശുദ്ധിയെ ചോദ്യം ചെയ്ത്

ഉദ്ദേശ ശുദ്ധിയെ ചോദ്യം ചെയ്ത്

സിപിഐയുടെ ഉദ്ദേശ ശുദ്ധിയെ സുരേഷ് കുമാര്‍ ചോദ്യം ചെയ്യുന്നുണ്ട്. സ്വന്തം പാര്‍ട്ടി ഓഫീസ് ഒഴിപ്പിക്കുകയോ ടാറ്റയുടെ കൈവശമുള്ള ഭൂമി പിടിച്ചെടുക്കുകയോ ചെയ്യാതെ സിപിഐയുടെ നടപടികള്‍ക്കു വിശ്വാസ്യത ഉണ്ടാവില്ലെന്നും സുരേഷ്‌കുമാര്‍ പറയുന്നു.

 പാര്‍ട്ടി സമ്മര്‍ദം

പാര്‍ട്ടി സമ്മര്‍ദം

പാര്‍ട്ടിയില്‍ നിന്ന് സമ്മര്‍ദം ഉള്ളതിനാലാണ് വിഎസ് അച്യുതാനന്ദന്‍ മിണ്ടാതിരിക്കുന്നതെന്നും സുരേഷ് കുമാര്‍ പറയുന്നു. ഏതു കൈയ്യേറ്റം ഒഴിപ്പിക്കണമെന്ന് ജനകീയ സമിതി തീരുമാനിക്കാനാണെങ്കില്‍ എന്തിനാണ് ഭൂനിയമങ്ങളെന്നും സുരേഷ് കുമാര്‍ ചോദിക്കുന്നു.

English summary
former munnar officer suresh kumar says about spirit in jesus tom sachariya's land eccroachment in munnar.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X