കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐഎൻഎൽ പിളർപ്പിൽ മധ്യസ്ഥ ശ്രമവുമായി കാന്തപുരം; നിലപാടിലുറച്ച് കാസിം-വഹാബ് പക്ഷങ്ങൾ

കാസിം ഇരിക്കൂറിനെ മാറ്റി നിർത്തിയാല്‍ ചർച്ചയാകാമെന്ന് വഹാബ് വിഭാഗവും വഹാബിനെ മാറ്റി നിർത്തിയാല്‍ അനുരജ്ഞാനമാകാമെന്ന് കാസിം പക്ഷവും പറയുന്നു

Google Oneindia Malayalam News

കോഴിക്കോട്: ഐഎൻഎൽ പിളർപ്പിൽ മധ്യസ്ഥ ചർച്ചകൾക്ക് നേതൃത്വം നൽകി കാന്തപുരം എപി വിഭാഗം നേതാക്കൾ. അബ്ദുൾ വഹാബ് - കാസിം ഇരിക്കൂർ പക്ഷങ്ങളുമായി വെവ്വേറെ ചർച്ച നടത്തിയ കാന്തപുരം നേതാക്കൾ പ്രശ്ന പരിഹാരത്തിനുള്ള തീവ്ര ശ്രമത്തിലാണ്. എന്നാൽ ഇരു വിഭാഗങ്ങളും കടുത്ത നിലപാടിൽ തന്നെയാണ്. കാസിം ഇരിക്കൂറിനെ മാറ്റി നിർത്തിയാല്‍ ചർച്ചയാകാമെന്ന് വഹാബ് വിഭാഗവും വഹാബിനെ മാറ്റി നിർത്തിയാല്‍ അനുരജ്ഞാനമാകാമെന്ന് കാസിം പക്ഷവും പറയുന്നു.

ഇതല്ലേ ശരിക്കും ബോൾഡ് ആന്റ് ബ്യൂട്ടിഫുൾ? സാധിക വേണുഗോപാലിന്റെ പുതിയ ചിത്രം ഏറ്റെടുത്ത് ആരാധകർ

1

അതേസമയം സമവായ നീക്കങ്ങളുടെ സൂചന നൽകി മന്ത്രി അഹമ്മദ് ദേവർകോവിൽ അബ്ദുൾ വഹാബുമായി കൂടിക്കാഴ്ച നടത്തി. തൈക്കാട് ഗസ്റ്റ് ഹൗസിൽ നടന്ന ചർച്ചയിൽ പ്രശ്ന പരിഹാരത്തിനുള്ള നിർദേശങ്ങളാണ് പ്രധാന വിഷയമായത്. എല്ലാവരും ഒരുമിച്ചുപോകണമെന്നാണ് ആഗ്രഹമെന്ന് ചര്‍ച്ചയ്ക്ക് പിന്നാലെ മന്ത്രി പറഞ്ഞു. അബ്ദുൾ വഹാബ് ഇക്കാര്യത്തിൽ ഇതുവരെ പ്രതികരിച്ചട്ടില്ല.

2

ഓഗസ്റ്റ് മൂന്നിന് വഹാബ് പക്ഷം പ്രവർത്തക സമിതി യോഗം വിളിച്ചിട്ടുണ്ട്. കോഴിക്കോട് ചേരുന്ന ഈ യോഗത്തിൽ പാർട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങളിൽ ഒരു തീരുമാനമുണ്ടാകുമെന്നാണ് കരുതുന്നത്. മന്ത്രി അഹമ്മദ് ദേവർകോവിലിനെയും വഹാബ് പക്ഷം യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി കൂടിയാണ് ഇന്ന് നടന്ന ചർച്ചയെ പ്രവർത്തകർ പ്രതീക്ഷയോടെ ഉറ്റുനോക്കുന്നത്.

3

പ്രശ്നപരിഹാരം ഉണ്ടായില്ലെങ്കില്‍ മന്ത്രി പദം പിന്‍വലിക്കുമെന്ന സിപിഐഎമ്മിന്റെ മുന്നറിയിപ്പ് ഇരു വിഭാഗത്തേയും അലട്ടുന്നുണ്ട്. രണ്ടു പക്ഷമായി നിന്നാൽ ഐഎൻഎല്ലിന് ഇടതുമുന്നണിയിൽ തുടരുക ഇനിയുള്ള ദിനങ്ങളിൽ വലിയ ബുദ്ധിമുട്ടാകും. ഐഎൻഎല്ലിനെ മുന്നണിയിൽ നിലനിർത്തുന്നതിനോട് സിപിഎമ്മിന് പുറമേ സിപിഐക്കും താൽപര്യമില്ല. ഇന്ന് ചേരുന്ന സെക്രട്ടറിയേറ്റ് യോഗം ഐഎൻഎൽ വിഷയവും ചർച്ച ചെയ്യും.

Recommended Video

cmsvideo
കാസിം ഇരിക്കൂറിനെതിരെ പരസ്യമായി ആഞ്ഞടിച്ച് അബ്ദുൽ വഹാബ്
4

സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ, സംസ്ഥാന അധ്യക്ഷൻ എ പി അബ്ദുൽ വഹാബ് എന്നിവരുടെ നേതൃത്വത്തിലാണ് ഐഎൻഎൽ പിളർന്നത്. രണ്ടായി പിളർന്നതിനുശേഷം ഇരുവിഭാഗം നേതാക്കളും സിപിഎമ്മുമായി സംസാരിച്ചിരുന്നു. പാർട്ടിയിലെ വിഴുപ്പലക്കലിൻ്റെയും പൊതുനിരത്തിൽ നടത്തിയ കൂട്ടത്തല്ലിൻ്റെയുമൊക്കെ അപമാനം സിപിഎമ്മിന് പേറാനാവില്ലെന്ന് ഇടതുമുന്നണി നേതാക്കൾ ഇവരോട് വ്യക്തമാക്കിയിട്ടുണ്ട്.

English summary
Split in INL: Kanthapuram AP leaders begins intermediator talks between Kasim-Vahab fraction
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X