കോട്ടയത്ത് എല്‍ഡിഎഫില്‍ പോര്: ജോസിന്റെ കൂട്ടരെ രാജിവെപ്പിച്ചേ അടങ്ങുമെന്ന് സിപിഐ
കോട്ടയം: ജോസ് കെ മാണിയും കൂട്ടരും എല്‍ ഡി എഫിലേക്ക് വരുന്നതിന് മുമ്പ് തന്നെ കോട്ടയം ജില്ലയില്‍ ആരംഭിച്ച കേരള കോണ്‍ഗ്രസ് - സി പി ഐ പോര് രണ്ടര വർഷത്തിന് ശേഷവും പരിഹാരമില്ലാതെ തുടരുന്നു. തദ്ദേശ സ്ഥാപനങ്ങളിലെ പദവി ഒഴിയാന്‍ ചില കേരള കോണ്‍ഗ്രസ് അംഗങ്ങള്‍ തയ്യാറാവുന്നില്ലെന്നതാണ് പുതിയ പ്രശ്നം.
ഇതിനെതിരെ പൊട്ടിത്തെറിച്ചുകൊണ്ട് രംഗത്ത് എത്തിയ സി പി ഐ ജില്ലാ നേതൃത്വം കേരള കോണ്‍ഗ്രസിനെതിരെ പരസ്യമായ വിമർശനം ഉന്നയിക്കുന്നു. തദ്ദേശഭരണ സ്ഥാപനങ്ങളിലെ പദവി ധാരണ പ്രകാരം കേരള കോൺഗ്രസ് രാജി വയ്ക്കുന്നില്ലെന്നാണ് സി പി ഐ ജില്ലാ സെക്രട്ടറി വിബി ബിനു വ്യക്തമാക്കുന്നത്.

മുന്നണിയിലെ ധാരണ പ്രകാരം ഡിസംബർ മുപ്പതിനുള്ളില്‍ തന്നെ നിലവിലെ ഭാരവാഹികള്‍ രാജിവെക്കണം. എന്നാല്‍ കേരള കോണ്‍ഗ്രസിന്റെ നോമിനികളായ പാറത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റും രാജിവെക്കാന്‍ തയ്യാറായിട്ടില്ല. നിങ്ങളുടേത് പോലെ ഒരു കേഡർ പാർട്ടിയല്ലാത്തതുകൊണ്ട് തീരുമാനം നടപ്പിലാക്കിക്കാന് ബുദ്ധിമുട്ടുണ്ടെന്നാണ് കേരള കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നതെന്നും ബിനു പറയുന്നത്.

പത്രങ്ങളിലും മാധ്യമങ്ങളിലുമെല്ലാം, ഞങ്ങള്‍ വലിയ കേഡർ പാർട്ടിയാണെന്ന അവകാശവാദം ഉന്നയിക്കുകയും കാര്യങ്ങള്‍ വരുമ്പോള്‍ അങ്ങനെയല്ലെന്നുമല്ലെന്ന് പറയുന്ന കേരള കോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തിന്റെ നിലപാട് ശരിയല്ല. രാജിവെക്കാത്ത പഞ്ചായത്ത് പ്രസിഡന്റിനേയോ വൈസ് പ്രസിഡന്റിനേയോ ഞങ്ങള്‍ കുറ്റപ്പെടുത്തില്ല. ഒരു ജില്ലാ നേതൃത്വമോ, സംസ്ഥാന നേതൃത്വമോ വന്ന് ഒരു യോഗത്തില്‍ തീരുമാനം എടുത്താല്‍ അത് നടപ്പിലാക്കാന്‍ സാധിക്കണം.

എല്‍ ഡി എഫിലെ മറ്റുള്ള ഒരു ഘടകകക്ഷികളും കാണിക്കാത്ത, എല്‍ ഡി എഫിന്റെ സാമാന്യ നീതിക്ക് നിരക്കാത്ത നിലപാടാണ് കേരള കോണ്‍ഗ്രസ് സ്വീകരിക്കുന്നത്. ഈ നിലപാട് തിരുത്തണം. ഒരു വിട്ടുവീഴ്ചയ്ക്കും സി പി ഐ തയ്യാറാല്ല. ധാരണപ്രകാരമാണ് സ്ഥാനങ്ങള്‍ നേരത്തെ പങ്കിട്ടത്. സമയം കഴിഞ്ഞപ്പോള്‍ കേരള കോണ്‍ഗ്രസ് മാത്രം ധാരണ പാലിക്കാത്തത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരള കോണ്‍ഗ്രസ് ജില്ലാ നേതൃത്വം അംഗങ്ങളെ രാജിവെപ്പിക്കാന്‍ തയ്യാറായില്ലെങ്കില്‍ പാർട്ടി സംസ്ഥാന നേതൃത്വം വിഷയത്തില്‍ ഇടപെടുകയും എല്‍ ഡി എഫ് സംസ്ഥാന യോഗത്തില്‍ ഇത് സംബന്ധിച്ച പരാതി ഉയർത്തിക്കൊണ്ടുവരുമെന്നും സി പി ഐ വ്യക്തമാക്കുന്നു. വിഷയത്തില്‍ ഇതുവരെ ഔദ്യോഗികമായി പ്രതികരിക്കാന്‍ കേരള കോണ്‍ഗ്രസ് തയ്യാറായിട്ടില്ല.

അതേസമയം, എല്‍ ഡി എഫില്‍ ഉണ്ടാക്കിയ തെരഞ്ഞെടുപ്പ് ധാരണയുടെ അടിസ്ഥാനത്തിൽ, കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം കേരള കോൺഗ്രസ് എം രാജിവയ്ക്കും. എല്‍ ഡി എഫ് ധാരണ പ്രകാരം ഇടത് മുന്നണി ധാരണ പ്രകാരം കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം അടുത്ത രണ്ടു വർഷം സിപിഎമ്മിനാണ്. അതിന് ശേഷമുള്ള ഒരു വർഷം സി പി ഐക്കും അധ്യക്ഷ സ്ഥാനം ലഭിക്കും.

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുന്നതിനെ ചൊല്ലി ഉണ്ടായ തർക്കമായിരുന്നു കേരള കോൺഗ്രസ് എം നേരത്തെ യു ഡി എഫ് വിടാൻ കാരണമായിത്തീര്‍ന്നത്. കുറവിലങ്ങാട് ഡിവിഷനില്‍ നിന്നുള്ള ജില്ലാ പഞ്ചായത്തംഗമായ നിര്‍മ്മല ജിമ്മിയായിരുന്നു കേരള കോണ്‍ഗ്രസില്‍ നിന്നും ആദ്യ ടേമില്‍ ജില്ലാ പഞ്ചായത്ത് അധ്യക്ഷയായത്. 22 അംഗ കോട്ടയം ജില്ലാ പഞ്ചായത്തില്‍ എല്‍ ഡി എഫിന് 14 അംഗങ്ങളും യു ഡി എഫിന് 7 അംഗങ്ങളുമാണ് ഉള്ളത്. പുഞ്ഞാറില്‍ നിന്ന് വിജയിച്ച ഷോണ്‍ ജോർജ് സ്വതന്ത്ര നിലപാടും സ്വീകരിച്ച് വരുന്നു.
-
സ്വര്‍ണവില വീണ്ടും താഴ്ന്നു; സ്വര്‍ണത്തിന് എന്തുപറ്റി? വില കുറഞ്ഞ് 75000 എത്തുമോ, പവന് വില -
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
യുഎഇയെ ഫുജൈറ രക്ഷിക്കും; വെട്ടിലായത് സൗദി അറേബ്യയും ഖത്തറും കുവൈത്തും, ഇതാണ് കാരണം -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
ബെംഗളൂരു എക്സ്പ്രസ് സര്‍വീസ് തുടങ്ങി; കോഴിക്കോട് ആവേശകരമായ സ്വീകരണം, സമയക്രമം അറിയാം -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഫോർട്ട് കൊച്ചി- വൈപ്പിൻ റോ-റോ സർവീസ്; ഭാവി ഉടൻ തീരുമാനിക്കും, ഭൂഗർഭ തുരങ്ക പാത ആവശ്യം ശക്തം! -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന്












Click it and Unblock the Notifications