സ്പോര്‍ട്സ് കൗണ്‍സില്‍ തലപ്പത്ത് നിന്ന് അഞ്ജു 'ഔട്ട്'? പകരം വി ശിവന്‍കുട്ടി?
തിരുവനന്തപുരം: അഞ്ജു ബോബി ജോര്‍ജ്ജ് അധ്യക്ഷയായ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഭരണസമിതി പിരിച്ച് വിട്ടേയ്ക്കുമെന്ന് സൂചന. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മുന്‍ പ്രസിഡന്റായിരുന്ന ടിപി ദാസന്‍, സിപിഎം നേതാവ് വി ശിവന്‍കുട്ടി എന്നിവരിലൊരാള്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അധ്യക്ഷ സ്ഥാനത്തേയ്ക്ക് എത്തുമെന്നും സൂചനകളുണ്ട്.
അഞ്ജുവിനെതിരായ അഴിമതി ആരോപണ വിവാദം സങ്കീര്‍ണമായ സാഹചര്യത്തിലാണ് തിരക്കിട്ട തീരുമാനം. രണ്ട് സാധ്യതകളാണ് സര്‍ക്കാരിന് മുന്നിലുള്ളത്. ഒന്നുകില്‍ അഞ്ജു ബോബി ജോര്‍ജ്ജ് അധ്യക്ഷയായ ഭരണസമിതി പിരിച്ച് വിട്ട് തത്ക്കാലം ഭരണം അഡ്‌ഹോക്ക് കമ്മിറ്റിയെ ഏല്‍പ്പിയ്ക്കാം. അല്ലെങ്കില്‍ കായിക നിയമത്തില്‍ ഭേദഗതി വരുത്തിയ ശേഷം പുതിയ കമ്മിറ്റിയെ തിരഞ്ഞെടുക്കാം. നിലവിലുള്ള നോമിനേറ്റ് ചെയ്യുന്ന രീതി മാറ്റി പഴയതുപോലെ തിരഞ്ഞെടുപ്പിലൂടെ ഭരണസമിതിയെ നിശ്ചയിക്കുന്നതിനാണ് ഭേദഗതി വേണ്ടത്.

ഭേദഗതി വരുത്താതെ തന്നെ പിരിച്ച് വിടാനുള്ള സാധ്യതകളും ആലോചിയ്ക്കുന്നതായി റിപ്പോര്‍ട്ടുണ്ട് . സര്‍ക്കാരിന്റെ നീക്കത്തിനെതിരെ കൗണ്‍സില്‍ അംഗം ടോം ജോസഫ് രംഗത്തെത്തി . കായിക രംഗത്തിന്റെ നേട്ടത്തിനായാണ് സ്‌പോര്‍ട്‌സ് കൗണ്‍സിലിലേയ്ക്ക് വന്നതെന്നും ഇതില്‍ രാഷ്ട്രീയം നോക്കിയിട്ടില്ലെന്നും ടോം ജോസഫ് പറഞ്ഞു .












Click it and Unblock the Notifications