കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റൈഫിള്‍ ഷൂട്ടിങ്ങ് ചാമ്പ്യന്‍ അഖില്‍ സാമിനും ജൂനിയര്‍ ചെസ്സ് മാസ്റ്റര്‍ കെ ലവനും കായികവകുപ്പിന്റെ സഹായഹസ്തം

Google Oneindia Malayalam News

തിരുവനന്തപുരം; സംസ്ഥാന എയര്‍ റൈഫിള്‍ ഷൂട്ടിങ്ങ് ചാമ്പ്യന്‍ അഖില്‍ എസ് സാമിനും ജൂനിയര്‍ ചെസ്സ് മാസ്റ്റര്‍ കെ ലവനും കായികവകുപ്പിന്റെ സഹായഹസ്തം. ഇരുവര്‍ക്കും കായികവികസന നിധിയില്‍നിന്ന് തുക അനുവദിച്ചു. അഖിലിന് സ്‌പോട്‌സ് വീല്‍ചെയര്‍ വാങ്ങുന്നതിന് മൂന്ന് ലക്ഷവും ലവന് പരിശീലന സഹായമായി 1.5 ലക്ഷം രൂപയുമാണ് നല്‍കിയതെന്ന് മന്ത്രി ഇപി ജയരാജൻ അറിയിച്ചു.

akhil and lavan

2019ലെ സംസ്ഥാന പാരാഷൂട്ടിങ്ങില്‍ സ്വര്‍ണം നേടിയ താരമാണ് അഖില്‍. തിരുവനന്തപുരം സ്വദേശിയായ അഖിലിന് 2016ല്‍ അപകടം സംഭവിച്ച് അരക്ക് കീഴെ തളര്‍ന്നിരുന്നു. വീല്‍ചെയറിന്റെ സഹായത്തോടെയാണ് പരിശീലനം നടത്തുന്നത്. നിലവില്‍ കേരളാ യൂണിവേഴ്‌സിറ്റിയില്‍ ബി എ സോഷ്യോളജി വിദ്യാര്‍ത്ഥിയാണ്. ഒളിമ്പ്യന്‍ സിദ്ധാര്‍ത്ഥ ബാബുവിന്റെ കീഴിലാണ് ഇപ്പോള്‍ പരിശീലനം.

സംസ്ഥാന ജൂനിയര്‍ സ്‌കൂള്‍ ചെസ്സ് ടൂര്‍ണമെന്റില്‍ ജേതാവായ ലവന്‍ കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശിയാണ്. കോളയാട് സെന്റ് കോര്‍ണേലിയൂസ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ എട്ടാംക്ലാസ് വിദ്യാര്‍ത്ഥിയായ ലവന്റെ അച്ഛന് ചെരുപ്പ്കുത്തലാണ് ജോലി. തുഛമായ വരുമാനം മകന്റെ പരിശീലനത്തിനും വീട്ടുചെലവിനും എത്താത്ത സാഹചര്യത്തിലാണ് നിവേദനം നല്‍കിയത്. അച്ഛനായിരുന്നു ലവന്റെ പരിശീലകന്‍.

കിടപ്പാടമില്ലാത ദുരിതമനുഭവിച്ചിരുന്ന ലവന്റെ കുടുംബത്തിന് കോളയാട് പഞ്ചായത്ത് ഭൂമിഅനുവദിക്കുകയും ലൈഫ് പദ്ധതിയില്‍ ഉള്‍പെടുത്തി വീട്‌നിര്‍മ്മിച്ച് നല്‍കുകയും ചെയ്തിരുന്നു. ജീവിതസാഹചര്യങ്ങളോട് പൊരുതി മുന്നേറുന്ന ഇരുവര്‍ക്കും സര്‍ക്കാരില്‍ നിന്ന് ലഭിച്ച പിന്തുണ വലിയ പ്രചോദനമാകുമെന്നും മന്ത്രി പറഞ്ഞു.

അടുത്ത സസ്പൻസ്; ഇ ശ്രീധരന് പിന്നാലെ വിരമിച്ച ജസ്റ്റിസ് കൂടി ബിജെപിയിലേക്കെന്ന് കെ സുരേന്ദ്രൻഅടുത്ത സസ്പൻസ്; ഇ ശ്രീധരന് പിന്നാലെ വിരമിച്ച ജസ്റ്റിസ് കൂടി ബിജെപിയിലേക്കെന്ന് കെ സുരേന്ദ്രൻ

എൻസിപിക്ക് തിരിച്ചടി; ദേശീയ സമിതി അംഗം പാർട്ടി വിട്ടു, ഇനി മാണി സി കാപ്പനൊപ്പംഎൻസിപിക്ക് തിരിച്ചടി; ദേശീയ സമിതി അംഗം പാർട്ടി വിട്ടു, ഇനി മാണി സി കാപ്പനൊപ്പം

പേരാമ്പ്രയിൽ നടക്കാനിരിക്കുന്നത് പാലാ മോഡൽ? സിപിഎം പറയുന്നത്.. കുറ്റ്യാടിയിലും നോട്ടമിട്ട് കേരള കോൺഗ്രസ്പേരാമ്പ്രയിൽ നടക്കാനിരിക്കുന്നത് പാലാ മോഡൽ? സിപിഎം പറയുന്നത്.. കുറ്റ്യാടിയിലും നോട്ടമിട്ട് കേരള കോൺഗ്രസ്

English summary
Sports Department allows funds for Rifle Shooting Champion Akhil Sam and Junior Chess Master K Lavan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X