കായിക മേഖല അടിമുടി മാറും; പുതിയ കമ്പനി പ്രഖ്യാപനം ഉടന്‍... സര്‍ക്കാര്‍ ലക്ഷ്യങ്ങള്‍ ഇങ്ങനെ
മലപ്പുറം: കായിക മേഖലയ്ക്ക് ഉത്തേജനം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ പുതിയ പദ്ധതി ആവിഷ്‌കരിക്കുന്നു. പൊതുമേഖലാ കമ്പനി രൂപീകരിച്ച് പ്രവര്‍ത്തനം ഏകോപിപ്പിക്കാനാണ് തീരുമാനം. സ്‌പോട്‌സ് കേരള ലിമിറ്റഡ് എന്ന പേരിലാണ് കമ്പനി വരുന്നത്. വകുപ്പ് മന്ത്രി വി അബ്ദുറഹ്മാന്റെ ജപ്പാന്‍ സന്ദര്‍ശനം കഴിഞ്ഞാല്‍ ഉടന്‍ കമ്പനിയുടെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന. മന്ത്രി ചെയര്‍മാനായിട്ടാണ് കമ്പനി രൂപീകരിക്കുക. സംസ്ഥാനത്തെ സ്റ്റേഡിയങ്ങളുടെ സമ്പൂര്‍ണ നടത്തിപ്പ്, അറ്റക്കുറ്റ പണികള്‍ എന്നിവ ഇനി കമ്പനിക്ക് കീഴിലാകും.
ഒട്ടേറെ സ്റ്റേഡിയങ്ങള്‍ മതിയായ ശ്രദ്ധ ലഭിക്കാതെ നാശത്തിന്റെ വക്കിലാണ്. ഇവയെല്ലാം പുനരുജ്ജീവിപ്പിക്കും. മാത്രമല്ല, സംസ്ഥാനത്ത് കായിക മല്‍സരങ്ങള്‍ സംഘടിപ്പിക്കുന്നതിനും ഇനി മുതല്‍ ചുക്കാന്‍ പിടിക്കുക ഈ കമ്പനിയായിരിക്കും. വിദേശ രാജ്യങ്ങളിലെ മാതൃകയില്‍ പുതിയ സ്റ്റേഡിയങ്ങള്‍ നിര്‍മിക്കാനും സര്‍ക്കാരിന് ആലോചനയുണ്ട്. നിലവില്‍ ഒട്ടേറെ സ്‌റ്റേഡിയങ്ങള്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കീഴിലാണുള്ളത്. ഇവയെല്ലാം കമ്പനിയുടെ കീഴിലായി മാറും. പ്രാദേശിക അടിസ്ഥാനത്തില്‍ താല്‍പ്പര്യമുള്ള കായിക ഇനങ്ങളില്‍ പ്രത്യേക മല്‍സരങ്ങള്‍ സംഘടിപ്പിക്കാനും കായിക വകുപ്പ് ആലോചിക്കുന്നുണ്ട്.

അതിസുന്ദരിയായി ആൻ അഗസ്റ്റിൻ; വൈറലായി ചിത്രങ്ങൾ
പുതിയ കായിക നയം സര്‍ക്കാര്‍ നടപ്പാക്കും. ഇതിന്റെ ഭാഗമായി മന്ത്രി വി അബ്ദു റഹ്മാന്‍ വിവിധ ജില്ലകള്‍ സന്ദര്‍ശിക്കുകയും അഭിപ്രായ രൂപീകരണം നടത്തുകയും ചെയ്തിരുന്നു. ഒട്ടേറെ സ്‌റ്റേഡിയങ്ങള്‍ അദ്ദേഹം സന്ദര്‍ശിച്ചു. കായിക മേഖലയില്‍ തിളങ്ങിയിരുന്ന വ്യക്തിത്വങ്ങളില്‍ നിന്നും മന്ത്രി അഭിപ്രായം തേടുന്നുണ്ട്. സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ചാണ് കമ്പനിയുടെ പ്രവര്‍ത്തനം. കായിക മേഖലയില്‍ അടിസ്ഥാന സൗകര്യ വികസനം ഒരുക്കുക എന്നതാകും കമ്പനിയുടെ പ്രാഥമിക ദൗത്യം.
Recommended Video
സൗകര്യങ്ങള്‍ ഒരുങ്ങിയാല്‍ സ്വാഭാവികമായും താരങ്ങളുടെ വളര്‍ച്ചയുമുണ്ടാകുമെന്നാണ് വകുപ്പിന്റെ വിലയിരുത്തല്‍. അടുത്ത രണ്ടു വര്‍ഷത്തിനകം അടിസ്ഥാന സൗകര്യം ഒരുക്കുകയാണ് ലക്ഷ്യം. ഒന്നാം പിണറായി സര്‍ക്കാര്‍ കായിക മേഖലയ്ക്ക് 800 കോടി രൂപ അനുവദിച്ചിരുന്നു. എറണാകുളം പനമ്പിള്ളി നഗറില്‍ 14 വയസില്‍ താഴെയുള്ള പെണ്‍കുട്ടികള്‍ക്കായി ഫുട്‌ബോള്‍ ഗ്രൗഡ് സജ്ജമാക്കും. മഹാരാജാസ് കോളജിലെ ഗ്രൗഡ് നവീകരണത്തിന് 7 കോടിയുടെ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.












Click it and Unblock the Notifications