കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കായിക താരങ്ങളുടെ സമരം: മന്ത്രിയും സമരക്കാരും തമ്മിൽ ഇന്ന് ചർച്ച നടത്തും: സമയവായ സാധ്യതയെന്ന് സൂചന

Google Oneindia Malayalam News

തിരുവനന്തപുരം: നിയമന അവഗണനയിൽ ജോലി ലഭിക്കാതിരുന്ന കായികതാരങ്ങളുമായി കായിക മന്ത്രി വി. അബ്ദുറഹ്മാൻ ഇന്ന് ചർച്ച നടത്തും. ഡിസംബർ ഒന്നിന് ആരംഭിച്ച കായികതാരങ്ങളുടെ സമരം ഇന്ന് പതിനാറാം ദിവസം കടക്കുകയാണ്. രാവിലെ 11 മണിക്കാണ് മന്ത്രിയുടെ സാന്നിധ്യത്തിലുള്ള ചർച്ച. സമരം തുടങ്ങി 13 ദിവസമായപ്പോഴാണ് സമരക്കാരെ ചർച്ചയ്ക്ക് വിളിക്കാൻ പോലും തയ്യാറായിരുന്നത്. സെക്രട്ടറിയേറ്റിന് മുന്നിൽ നേരത്തെ സമരക്കാർ മുട്ടിലിഴഞ്ഞു പ്രതിഷേധിച്ചത് വലിയതോതിൽ മാധ്യമശ്രദ്ധ ലഭിച്ചിരുന്നു.

വിഷം നല്‍കി ഇല്ലാതാക്കാന്‍ ശ്രമിച്ചു, ആരാണെന്ന് തുറന്നുപറയും; വെളിപ്പെടുത്തലുമായി സരിത എസ് നായര്‍വിഷം നല്‍കി ഇല്ലാതാക്കാന്‍ ശ്രമിച്ചു, ആരാണെന്ന് തുറന്നുപറയും; വെളിപ്പെടുത്തലുമായി സരിത എസ് നായര്‍

സെക്രട്ടേറിയറ്റിന് മുന്നിൽ ശയനപ്രദക്ഷിണം നടത്തിയും തലമുണ്ഡനം ചെയ്തും മുട്ടിലിഴഞ്ഞും നേരത്തെ കായിക താരങ്ങൾ പ്രതിഷേധിച്ചിരുന്നു. 580 കായിക താരങ്ങൾക്ക് നിയമനം നൽകിയെന്നായിരുന്നു കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കായിക മന്ത്രി അവകാശപ്പെട്ടിരുന്നത്.

എന്നാൽ 195 താരങ്ങൾക്ക് മാത്രമാണ് നിയമനം ലഭിച്ചത്. ചർച്ചയിൽ അനുകൂലമായ സമീപനമുണ്ടായില്ലെങ്കിൽ ശക്തമായ സമരത്തിലേക്ക് നീങ്ങാനാണ് കായിക താരങ്ങളുടെ തീരുമാനം. ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടും കായിക താരങ്ങളെ പരിഗണിക്കാത്തത് പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു.

 vabdurahiman

കായിക താരങ്ങളുടെ നിയമനം സംബന്ധിച്ച് 54 ഒഴിവുകളാണ് നിലവിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 16 ഓളം പേർ ജോലി ലഭിച്ചിട്ടും ഇതുവരെയും ഏറ്റെടുക്കാത്തവരായിട്ടുണ്ട്. ഏകദേശം എഴുപതോളം കായികതാരങ്ങൾക്ക് ജോലി ലഭ്യമാക്കാൻ കഴിയുന്ന സ്ഥിതിവിശേഷമാണുള്ളത്. എന്നാൽ, ഇതിൽ 26 പേർക്ക് പ്രാഥമിക തലത്തിൽ പെട്ടെന്ന് ജോലി ലഭ്യമാക്കാനാണ് സർക്കാർ ശ്രമമെന്നാണ് അറിയുന്നത്.

പക്ഷേ, സമരക്കാർ ഈയൊരു ആവശ്യവുമായി സഹകരിക്കുമോ എന്നതാണ് പ്രധാനം. ഇവര്‍ക്ക് എന്ന് ജോലി ലഭിക്കും എന്ന ഉറപ്പ് സര്‍ക്കാര്‍ നല്‍കുമെന്നാണ് പ്രതീക്ഷ. അങ്ങനെയെങ്കില്‍ സമരം അവസാനിപ്പിച്ചേക്കും.

ബോള്‍ഡ് ലുക്കില്‍ ഗംഭീര ഫോട്ടോഷൂട്ടുമായി പ്രയാഗ മാര്‍ട്ടിന്‍; സൂപ്പറായിട്ടുണ്ടെന്ന് ആരാധകര്‍

Recommended Video

cmsvideo
Omicron spreading faster than any other strain says WHO | Oneindia Malayalam

English summary
Sports Minister V. Abdurahiman will hold discussions with sports persons who could not get jobs due to negligence in recruitment.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X