കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രൈമറി തലത്തില്‍ കായിക പരിശീലനം; പ്ലേ ഫോര്‍ ഹെല്‍ത്ത് പദ്ധതി സജ്ജമായി, 25 സ്‌കൂളുകളില്‍

Google Oneindia Malayalam News

തിരുവനന്തപുരം: കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിന് ഊന്നല്‍ നല്‍കി കായികരംഗത്ത് മികവിലേക്ക് ഉയര്‍ത്താന്‍ പ്രൈമറി തലത്തില്‍ സ്‌കൂളുകള്‍ വഴി നടപ്പാക്കുന്ന പ്ലേ ഫോര്‍ ഹെല്‍ത്ത് പദ്ധതി സജ്ജമായി. സിഡ്‌കോയുടെ സാങ്കേതിക സഹകരണത്തോടു കൂടി 25 സ്‌കൂളുകളിലാണ് പദ്ധതി ആരംഭിക്കുന്നത്. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കായികമന്ത്രി ഇ പി ജയരാജന്‍ കണ്ണൂരില്‍ നിര്‍വഹിക്കും.

health

കായികവും, മാനസികവുമായ വളര്‍ച്ചയ്ക്ക് പിന്തുണ നല്‍കി താല്‍പര്യമുള്ള കായിക വിനോദങ്ങള്‍ തെരഞ്ഞെടുക്കാന്‍ കുട്ടികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് കായിക വകുപ്പ് പദ്ധതി നടപ്പാക്കുന്നത്. വിനോദത്തിലൂടെ കുട്ടികളില്‍ ആരോഗ്യപൂര്‍ണമായ ജീവിത ശൈലി വളര്‍ത്തിയെടുക്കാനും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. പ്രൊഫഷണല്‍ രീതിയില്‍ ഇന്‍ഡോറിലും ഔട്ട്ഡോറിലും കായികോപകരണങ്ങള്‍ സജ്ജീകരിച്ചാണ് പദ്ധതി ആവിശ്ക്കരിച്ചിട്ടുള്ളത്.

നട്ടെല്ലിനും, പേശികള്‍ക്കും, ശരീരത്തിന്റെ ബാലന്‍സിങ്ങിനും ഉത്തേജനവും ആരോഗ്യവും കുട്ടികളറിയാതെ തന്നെ പ്രദാനം ചെയ്യുന്ന സ്‌പൈറല്‍ ബംബി സ്ലൈഡര്‍, കൈ കാലുകളുടെ ആരോഗ്യവും ചലന ശേഷിയും പരിപോഷിപ്പിക്കുന്ന ആര്‍ ആന്‍ഡ് എച് പാര്‍ക് എന്നീ ഉപകരണങ്ങളാണ് ഔട്ട്‌ഡോറില്‍ സ്ഥാപിച്ചരിക്കുന്നത്. കായിക അഭിരുചി വര്‍ധിപ്പിച്ച് കഴിവ് കണ്ടെത്താനായി ബാസ്‌ക്കറ്റ്‌ബോള്‍ അറ്റംപ്റ്റര്‍, ഫുട്‌ബോള്‍ ട്രെയിനര്‍, ശരീരത്തിന് ഉറപ്പും വഴക്കവും പ്രാധാന്യം ചെയ്ത് ആത്മവിശ്വാസം വര്‍ധിപ്പിക്കുന്ന ബാലന്‍സിങ്ങ് വാക്ക് തുടങ്ങിയവയാണ് ഇന്‍ഡോറായി സജ്ജമാക്കിയത്.

ഗവണ്‍മെന്റ് എല്‍പി സ്‌കൂള്‍ കഠിനംകുളം, ഗവണ്‍മെന്റ് ഗോപിക സദനം എല്‍പി സ്‌കൂള്‍ പേരൂര്‍, ഗവണ്‍മെന്റ് എല്‍പി സ്‌കൂള്‍ ആറാംപുന്ന, ഗവണ്‍മെന്റ് എല്‍വി എല്‍പി സ്‌കൂള്‍ കുന്നന്താനം, ഗവണ്‍മെന്റ് എച്എസ്എസ് നെടുങ്കുന്നം, ഗവണ്‍മെന്റ് യുപി സ്‌കൂള്‍ നങ്ങ്യാര്‍കുളങ്ങര, ഗവണ്‍മെന്റ് എല്‍പി സ്‌കൂള്‍ അമ്പലപ്പുഴ, ഗവണ്‍മെന്റ് എല്‍പി സ്‌കൂള്‍ പെരുനീര്‍മംഗലം, ഗവണ്‍മെന്റ് എല്‍പി സ്‌കൂള്‍ ചക്കരകുളം, ഗവണ്‍മെന്റ് എല്‍പി സ്‌കൂള്‍ മട്ടത്തൂര്‍, ഗവണ്‍മെന്റ് എല്‍പി സ്‌കൂള്‍ മുക്കാട്ടുകര, ഗവണ്‍മെന്റ് എല്‍പി സ്‌കൂള്‍ പുതുക്കോട്, ഗവണ്‍മെന്റ് ഫിഷറീസ് എല്‍പി സ്‌കൂള്‍ വെളിയങ്കോട്, ഗവണ്‍മെന്റ് എല്‍പി സ്‌കൂള്‍ എടപ്പാള്‍, ജിഎംയുപി സ്‌കൂള്‍ അരീക്കോട്, ഗവണ്‍മെന്റ് എല്‍പി സ്‌കൂള്‍ കല്ലുപാടി, ഗവണ്‍മെന്റ് എല്‍പി സ്‌കൂള്‍ വടക്കുമ്പാട്, ഗവണ്‍മെന്റ് എല്‍പി സ്‌കൂള്‍ കണ്ണവം, ഗവണ്‍മെന്റ് എല്‍പി സ്‌കൂള്‍ മുഴപ്പിലങ്ങാട്, ഗവണ്‍മെന്റ് മിക്‌സഡ് യുപി സ്‌കൂള്‍ തളാപ്, ഗവണ്‍മെന്റ് എല്‍പി സ്‌കൂള്‍ കീക്കാംകോട്, ഗവണ്‍മെന്റ് എല്‍പി സ്‌കൂള്‍ കുളത്തൂര്‍, ഗവണ്‍മെന്റ് എല്‍പി സ്‌കൂള്‍ കണ്ടങ്ങോട്, ഗവണ്‍മെന്റ് വിജെബിഎസ് തൃപ്പൂണിത്തറ, ഗവണ്‍മെന്റ് എല്‍പി സ്‌കൂള്‍ കല്ലാര്‍ തുടങ്ങിയ 25 സ്‌കൂളുകളിലാണ് പദ്ധതി.

Recommended Video

cmsvideo
ഇന്ത്യയുടെ വാക്‌സിന്‍ വാങ്ങാന്‍ ശ്രമിച്ച് പാക്കിസ്ഥാന്‍ | Oneindia Malayalam

English summary
Sports training at the primary level; Play for Health plan ready in kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X