കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഞ്ജുവിന്റെ കത്തിന് മറുപടി... ജയരാജന്റെ വകയല്ല, കായികതാരത്തിന്റെ വക

Google Oneindia Malayalam News

കൊച്ചി: ഇപി ജയരാജന് അഞ്ജു ബോബി ജോര്‍ജ്ജ് എഴുതിയ തുറന്ന കത്തില്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലിലെ അഴിമതികളെ കുറിച്ചൊക്കെ പറയുന്നുണ്ട്. അത് സംബന്ധിച്ചെല്ലാം അന്വേഷിയ്ക്കണം എന്നാണ് അഞ്ജുവിന്റെ ആവശ്യം. ആ കത്തിന് ജയരാജന്‍ മറുപടിക്കത്തൊന്നും എഴുതിയിട്ടില്ല.

എന്നാല്‍ അഞ്ജുവിനോട് മറുപടി പറയുകയാണ് കേരളത്തിലെ ഒരു കായിക താരം. സന്തോഷ് ട്രോഫിയില്‍ കേരളത്തിന് വേണ്ടി കളിച്ചിട്ടുള്ളത് ജിനേഷ് തോമസ് ആണ് ഫേസ്ബുക്കിലൂടെ തന്റെ നിലപാട് വ്യക്തമാക്കിയിട്ടുള്ളത്.

Jinesh and Anju

എല്‍ഡിഎഫ് സമരത്തിനെതിരെ പ്രതിഷേധിച്ച പ്രശസ്തയായ സന്ധ്യയ്ക്കും അഞ്ജു ബോബി ജോര്‍ജ്ജിന്റെ സഹോദരനും സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ ജോലി നല്‍കിയതിനെ വിമര്‍ശിച്ചുകൊണ്ടാണ് ജിനേഷിന്റെ പോസ്റ്റ്. ഇത് തനിയ്ക്ക് ജോലി കിട്ടാന്‍ വേണ്ടിയല്ലെന്നും കേരളത്തിലെ കായിക താരങ്ങള്‍ക്ക് വേണ്ടിയാണെന്നും ജിനേഷ് പറയുന്നു.

തന്നേക്കാള്‍ വളരെയേറെ യോഗ്യതയുള്ള ധാരണം കായിക കാരങ്ങള്‍ ജോലി ലഭിയ്ക്കാതെ കഷ്ടപ്പെടുകയാണ്. കായിക താരങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്ന കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ കേരളത്തിന് വേണ്ടി കഷ്ടപ്പെട്ട താരങ്ങളെ മറക്കരുതെന്നും ജിഷേ പറയുന്നു.

കായിക രംഗത്ത് തനിയ്ക്കുള്ള യോഗ്യതകള്‍ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതമാണ് ജിനേഷ് തോമസിന്റെ പോസ്റ്റ്.

English summary
Sportsman's reaction to Anju Bobby George's open letter to EP Jayarajan.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X