ഗതാഗതക്കുരുക്കോ നോ പ്രോബ്ലം, വരുന്നു സ്‌പോട്ട് ബേ
ഇതാ ഒരു സന്തോഷ വാര്‍ത്ത. ഗതാഗതക്കുരിക്കിനെ പേടിക്കാതെ ഇനി റോഡ് യാത്ര ആസ്വദിക്കാം. സ്‌പോട്ട് ബേ എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ നിങ്ങളെ സഹായിക്കും.
കൊച്ചി : റോഡ് യാത്ര ഇഷ്ടമാണെങ്കിലും റോഡിലേക്കിറങ്ങാന്‍ ഇപ്പോഴും പലര്‍ക്കും പേടിയാണ്. കാരണം മറ്റൊന്നുമല്ല. ഗതാഗത കുരുക്ക് തന്നെ. ഒന്നു പെട്ടുപോയാല്‍ രക്ഷപ്പെടാന്‍ വലിയ പാടാണ്. എന്നാല്‍ ഇതാ ഒരു സന്തോഷ വാര്‍ത്ത. ഗതാഗതക്കുരിക്കിനെ പേടിക്കാതെ ഇനി റോഡ് യാത്ര ആസ്വദിക്കാം. സ്‌പോട്ട് ബേ എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ നിങ്ങളെ സഹായിക്കും.
കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നിയോണിക് സോഫ്റ്റ് വെയര്‍ സൊല്യൂഷന്‍ പ്രൈവറ്റ് ലിമിറ്റഡാണ് പുതിയ ആപ്പിനു പിന്നില്‍. അപകടം, ഗതാഗതക്കുരുക്ക്, വഴി തിരിച്ചു വിടല്‍ തുടങ്ങിയ വിവരങ്ങള്‍ സ്‌പോട്ട്‌ബേയിലെ ബ്രോഡ്കാസ്റ്റ് എന്ന സൗകര്യം ഉപയോഗിച്ച് സന്ദേശമായി അയക്കാനാകും. സ്‌പോട്ട് ബേ ഉപയോഗിക്കുന്ന എല്ലാവരിലേക്കും ഇത് എത്തും. അങ്ങനെ ഗതാഗതക്കുരുക്കുള്ള വഴി ഉപേക്ഷിച്ച് മറ്റ് വഴി തെരഞ്ഞെടുക്കാനാകും.

സ്‌പോട്ട് ബേ ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നവര്‍ക്ക് മാ ത്രമാണ് ഈ സൗകര്യം ലഭിക്കുക. അയക്കുന്ന വ്യക്തിയുടെ രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ മെസേജ് ലഭിക്കും ഒരു മണിക്കൂറിനിടയ്ക്ക് ഈ പരിധിയിലേക്ക് സ്‌പോട്ട് ബേ ഉപഭോക്താക്കള്‍ ആരെത്തിയാലും മെസേജ് ലഭിക്കും.
വ്യാപാര സ്ഥാപനങ്ങളുടെ ഓഫറുകളും മറ്റും ഉപഭോക്താക്കളെ അറിയിക്കാനും ബ്രോഡ്കാസ്റ്റ് സൗകര്യം പ്രയോജനപ്പെടുത്താം. വാണിജ്യാടിസ്ഥാനത്തിലുള്ള ഈ സേവനം പത്ത് കിലോമീറ്ററിലുള്ള കസ്റ്റമര്‍ക്ക് ലഭിക്കും. പത്ത് മണിക്കൂറാണ് ഒരു സന്ദേശത്തിന്റെ സമയ പരിധി. ദുരുപയോഗ സാധ്യതകള്‍ കണ ക്കിലെടുത്ത് വാണിജ്യാടിസ്ഥാനത്തിലല്ലാത്ത ബ്രോഡ്കാസ്റ്റ് സേവനത്തിന് പരിധി നിശ്ചയിച്ചിട്ടുണ്ട്.
നിലവില്‍ സ്‌പോട്ട് ബേയുടെ ആല്‍ഫ വേര്‍ഷനാണ് ഗൂഗിള്‍ പ്ലേ സ്റ്റോറിലുള്ളത്. ഒരു മാസത്തിനകം കൂടുതല്‍ സൗകര്യങ്ങളുള്ള ബീറ്റ വേര്‍ഷന്‍ എത്തിക്കാനാണ് ശ്രമം.












Click it and Unblock the Notifications