കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമ്മയെ കാണാന്‍ പതിനായിരങ്ങളെത്തി

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: മുന്‍ സന്തത സഹചാരി ഗെയ്ല്‍ ട്രെഡ്വല്‍ തന്റെ പുസ്തകങ്ങളിലൂടെ ഉന്നയിച്ച ആരോപണങ്ങളൊന്നും മാതാ അമൃതാനന്ദമയിയുടെ ഭക്തരെ തെല്ലും അലട്ടുന്നില്ല. അമ്മയുടെ അനുഗ്രഹം തേടി പതിനായിരങ്ങളാണ് തിരുവനന്തപുരം കൈമനത്ത് നടക്കുന്ന സത്സംഗത്തിലേക്ക് എത്തിയത്.

2013 ഫെബ്രുവരി 24, 25 തിയ്യതികളായിട്ടാണ് കൈമനം ആശ്രമത്തില്‍ അമൃതാനന്ദമയി പങ്കെടുക്കുന്ന ബ്രഹ്മസ്ഥാന മഹോത്സവം നടക്കുന്നത്. തിങ്കളാഴ്ച രാവിലെ മുതലേ അമ്മയുടെ ദര്‍ശനം തേടി ആളുകളുടെ ഒഴുക്കായിരുന്നു. തിങ്കളാഴ്ച രാവിലെ മുതല്‍ ചെവ്വാഴ്ച പുലര്‍ച്ചെ വരെ 26,000 ഭക്തര്‍ക്കാണ് ദര്‍ശനം നല്‍കിയത്. നേരത്തെ ടോക്കണ്‍ നല്‍കിയതിന്റെ അടിസ്ഥാനത്തിലായിരുന്നു ദര്‍ശനം.

സ്നേഹത്തിന്‍റെ ശക്തി പരത്തണമെന്ന് അമ‍ൃതാനന്ദമയി പറഞ്ഞു. മനസ്സിന്റെ പരിവര്‍ത്തനത്തിനായാണ് ആളുകള്‍ ഒത്തുചേരുന്നത്. ആരേയും യുദ്ധം ചെയ്ത തോല്‍പിക്കാനോ സമ്പത്തും രാജ്യവും പിടിച്ചടക്കാനോ അല്ല ഒത്തു ചേരല്‍ എന്നും അമൃതാനന്ദമയി പറഞ്ഞു. കൈമനത്തെ ആശ്രമത്തില്‍ നിന്നുള്ള ദൃശ്യങ്ങള്‍ കാണാം

ഭക്തയുടെ പാരമ്യത്തില്‍

ഭക്തയുടെ പാരമ്യത്തില്‍

കൈമനം ആശ്രമത്തില്‍ അമൃതാനന്ദമയിയെ സ്പര്‍ശിക്കാന്‍ ഭക്തിയോടെ കൈനീട്ടുന്ന ഭക്തര്‍

ദു:ഖങ്ങളെല്ലാം അമ്മക്ക് മുന്നില്‍

ദു:ഖങ്ങളെല്ലാം അമ്മക്ക് മുന്നില്‍

എല്ലാവര്‍ക്കും അമ്മയുടെ ഒരു സ്പര്‍ശനം മാത്രം ലഭിച്ചാല്‍ മതി.

പ്രഭാഷണം

പ്രഭാഷണം

കൈമനം ആശ്രമത്തില്‍ അമ്മയുടെ പ്രഭാഷണം. അമൃത സ്വരൂപാനന്ദ സമീപം

നിറഞ്ഞ സദസ്സ്

നിറഞ്ഞ സദസ്സ്

അമൃതാനന്ദമയിയുടെ പ്രഭാഷണം കേള്‍ക്കാനെത്തിയ ഭക്തര്‍

പൂര്‍ണകുംഭം

പൂര്‍ണകുംഭം

അമ്മയെ പൂര്‍ണകുംഭം നല്‍കി സ്വീകരിക്കുന്നു.

അമ്മ

അമ്മ

കൈമനത്തെ ആശ്രമത്തില്‍ അമൃതാനന്ദമിയ ഭക്തര്‍ക്ക് ദര്‍ശനം നല്‍കുന്നു

English summary
Spread the Power of Love: Mata Amruthanandamayi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X