സീരിയല്‍ നടിയുടെ അശ്ലീല ചിത്രങ്ങള്‍: വിദ്യാര്‍ത്ഥി പിടിയില്‍
തിരുവനന്തപുരം: സെലിബ്രിറ്റികളുടെ പേരില്‍ അശ്ലീലം പ്രചരിപ്പിയ്ക്കു എന്നത് ഇപ്പോള്‍ഒരു പതിവായി മാറിക്കൊണ്ടിരിയ്ക്കുകയാണ്. നിരവധി താരങ്ങളാണ് ഇത്തരം വ്യാജ പ്രചാരണങ്ങള്‍ക്ക് ഇരയായിട്ടുള്ളത്.
ഏഷ്യാനെറ്റിലെ ജനപ്രിയ സീരിയല്‍ ആയ 'പരസ്പര'ത്തിലെ നായിക ഗായത്രി അരുണിന്റെ പേരിലും ഇത്തരത്തിലുള്ള വ്യാജ ദൃശ്യങ്ങളും ചിത്രങ്ങളും പ്രചരിച്ചിരുന്നു. എന്തായാലും സംഭവത്തില്‍ ഒരാള്‍ പിടിയിലായി.

തിരുവനന്തപുരം വെമ്പായം സ്വദേശിയായ ബിരുദ വിദ്യാര്‍ത്ഥിയാണ് ഈ സംഭവത്തില്‍ പിടിയിലായത്. മുനീബ് എന്നാണ് ഇയാളുടെ പേര്. നടിയുടെ മുഖം വേറൊരു ചിത്രത്തില്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിയ്ക്കുകയായിരുന്നു.

ഫേസ്ബുക്കില്‍ ഗായത്രിയുടെ പേരില്‍വ്യാജ അക്കൗണ്ട് തുടങ്ങിയിട്ടായിരുന്നു മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചത്. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചായിരുന്നു അക്കൗണ്ട് ഉണ്ടാക്കിയതും ചിത്രങ്ങള്‍ പ്രചരിപ്പിച്ചതും.
മുനീബിന്റെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്ത് പോലീസ് തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. വ്യാജ ചിത്രം പ്രചരിപ്പിയ്ക്കുന്നതിനെതിരെ ഗായത്രി തന്നെ പരസ്യമായി രംഗത്തെത്തിയിരുന്നു.












Click it and Unblock the Notifications