താനാണ് ഭർത്താവെന്ന് മുറച്ചെറുക്കൻ; എഫ്ബിയിൽ വൻ പ്രചരണവും, വിവാഹമോചിതയോട് അവൻ ചെയ്തത്... ക്രൂരത!

  • Posted By: Desk
Subscribe to Oneindia Malayalam

പയ്യന്നൂർ: വിവാഹ മോചിതയായ രണ്ട് മക്കളുടെ അമ്മയായ യുവതിയോട് മുറച്ചെറുക്കന്റെ കൊടും ക്രൂരത. ഫേസ്ബുക്കിലൂടെയുള്ള പ്രചരണമാണ് യുവതിയെ തളർത്തിയത്. മുറച്ചെറുക്കനെതിരെ യുവതി പോലീസിൽ പരാതിപ്പെട്ടിരിക്കുകയാണ്. യുവതിയുടെ ഭർത്താവും യുവതിയുടെ കുട്ടികളുടെ അച്ഛനാണെന്നും പറഞ്ഞ് മുറച്ചെറുക്കൻ ബീച്ച് സെൽഫികൾ ഫേസ്ബുക്കിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. പയ്യന്നൂർ പുഞ്ചക്കാട് സ്വദേശിയായ യുവതിയാണ് മുറച്ചെറുക്കനെതിരെ പരാതിയുമായി പോലീസ് പരാതിപെട്ടിരിക്കുന്നത്.

നാലാം ക്ലാസുമുതൽ മൃഗീയ പീഡനം... നാല് വർ‌ഷത്തോളം തുടർന്നു, കരുനാഗപ്പള്ളിയിൽ 4 പേർ അറസ്റ്റിൽ!

ബഹ്റനിൽ നിന്ന് നാട്ടിലെത്തിയ മുറച്ചെറുക്കൻ ഭർത്താവുമായി അകന്നു കഴിയുകയായിരുന്ന താനുമായി പ്രശ്നങ്ങൾ പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് അടുത്തു കൂടുകയായിരുന്നെന്ന് യുവതി പറയുന്നു. സൗഹൃദത്തിൽ യുവാവ് തനിക്കും കുട്ടികൾക്കുമൊപ്പം ബിച്ചിൽ പോയപ്പോൾ സെൽഫി എടുത്തിരുന്നു. ഈ സെൽഫിയാണ് ഫേസ്ബുക്കിലൂടെ പ്രചരിപ്പിക്കുന്നതെന്നും യുവതി പരാതിയിൽ പറയുന്നു.

എട്ട് വർഷമായി ഒരുമിച്ച്

എട്ട് വർഷമായി ഒരുമിച്ച്

കഴിഞ്ഞ എട്ട് വർഷമായി തന്റെ കൂടെയാണ് യുവതിയും കുട്ടികളും താമസിക്കുന്നത് എന്നടക്കമുള്ള കള്ള കഥകളാണ് യുവാവ് ഫേസ്ബുക്കിലൂടെ പ്രചരിപ്പിക്കുന്നത്.

ജോലി നഷ്ടമായി

ജോലി നഷ്ടമായി

മുറച്ചറുക്കന്റെ ശല്ല്യത്തെ തുടർന്ന് തനിക്ക് ജോലി നഷ്ടമായെന്നുമുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് യുവതി പോലീസിൽ പരാതി നൽകിയിരിക്കുന്നത്.

ഇളയ കുട്ടി മുറച്ചെറുക്കന്റേത്

ഇളയ കുട്ടി മുറച്ചെറുക്കന്റേത്

യുവാവിന്റെ ഫേസ്ബുക്കിൽ പരാതിക്കാരിയായ യുവതിയെ വിവാഹം കഴിച്ചതായും ഇളയകുട്ടി തന്റേതാണെന്ന് പ്രചരപ്പിക്കുന്നതായും യുവതി പരാതിയിൽ പറയുന്നു.

ഭർത്തൃ മാതാവിനെ വധിക്കാൻ ശ്രമം

ഭർത്തൃ മാതാവിനെ വധിക്കാൻ ശ്രമം

കഴിഞ്ഞ ദിവസം അമ്മായിയമ്മയെ കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിച്ച വാർത്ത റിപ്പോർട്ട് ചെയ്തതും പയ്യന്നൂരിലാണ്. കോണിയിൽ നിന്ന് അമ്മായിയമ്മയെ തള്ളിയിടാൻ ശ്രമിക്കുകയും പിന്നീട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു.

പയ്യന്നൂരിലെ രാമന്തളിയിൽ

പയ്യന്നൂരിലെ രാമന്തളിയിൽ

പയ്യന്നൂരിലെ രാമന്തളിയിലാണ് സംഭവം നടന്നത്. രാമന്തളി പരത്തിക്കാട്ടെ പരേതനായ കുഞ്ഞിരാമന്റെ ഭാര്യ ചെറുകിണിയന്‍ മീനാക്ഷിയെ (63) കൊല്ലാന്‍ ശ്രമിച്ചു എന്ന പരാതിയിലാണ് മരുമകള്‍ സുചിത്രയെ(30) പയ്യന്നൂർ സിഐ എംപി ആസാദ് കസ്റ്റഡിയിലെടുത്തിരുന്നു. തിങ്കളാഴ്ച രാവിലെയാണ് സംഭവം നടന്നത്.

English summary
woman's complaint about spread selfie pics through social media

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്