കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കോടതിയും കോൺഗ്രസും തമ്മിലുള്ള അന്തർധാര.. പ്രതിച്ഛായ തകർക്കാൻ ജൂഡീഷ്യൽ സിന്റിക്കേറ്റും';പരിഹാസം

Google Oneindia Malayalam News

തിരുവനന്തപുരം; സ്പ്രിംക്ലർ ഇടപാടിൽ സർക്കാരിനെതിരെ ഹൈക്കോടതി വിമർശനമുയർത്തിയ പിന്നാലെ സർക്കാരിനെ പരിഹസിച്ച് അഡ്വ ജയശങ്കർ. മാധ്യമ സിൻഡിക്കേറ്റ് മാത്രമല്ല, സർക്കാരിന്റെ പ്രതിച്ഛായ തകർക്കാൻ ഒരു ജുഡീഷ്യൽ സിൻഡിക്കേറ്റും പ്രവർത്തിക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നെന്ന് ജയശങ്കർ പരിഹസിച്ചു. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം . പോസ്റ്റ് വായിക്കാം

മാധ്യമ സിൻഡിക്കേറ്റ് മാത്രമല്ല, സർക്കാരിന്റെ പ്രതിച്ഛായ തകർക്കാൻ ഒരു ജുഡീഷ്യൽ സിൻഡിക്കേറ്റും പ്രവർത്തിക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.കോൺഗ്രസ് നേതാക്കൾ, പ്രത്യേകിച്ച് രമേശ്‌ ചെന്നിത്തലയും പിടി തോമസും ചോദിക്കുന്ന അതേ ചോദ്യങ്ങൾ തന്നെയാണ് ഇന്ന് ജഡ്ജിമാരും ചോദിച്ചത്: സ്പ്രിംഗ്ളറിനു കൈമാറിയ ഡാറ്റ സുരക്ഷിതമെന്ന് എങ്ങനെ ഉറപ്പിക്കാം? കരാർ എന്തുകൊണ്ട് നിയമ വകുപ്പിന്റെ പരിഗണനയ്ക്ക് അയച്ചില്ല?? തർക്കമുണ്ടായാൽ എന്തിന് അമേരിക്കൻ കോടതിയെ സമീപിക്കാൻ വ്യവസ്ഥ ചെയ്തു???

 jaipin-1

കോടതിയും കോൺഗ്രസും തമ്മിലുള്ള അന്തർധാര ഇതിൽ നിന്നു തന്നെ വ്യക്തമാണ്.ലോക്ക് ഡൗൺ കഴിഞ്ഞാലുടനെ നമ്മൾ ശുംഭന്മാരെ വഴിയിൽ തടയും, കരിങ്കൊടി കാണിക്കും, പ്രതീകാത്മകമായി നാടുകടത്തും, ജയശങ്കർ പരിഹസിച്ചു.

സ്പ്രിംക്ലര്‍ കരാര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാൽപര്യ ഹർജി പരിഗണിക്കുമ്പോഴാണ് കോടതി സര്‍ക്കാറിനെതിരെ രംഗത്തെത്തിയത്. രണ്ട് ലക്ഷം ആളുകളുടെ വിവരങ്ങല്‍ കൈകാര്യം ചെയ്യാന്‍ സര്‍ക്കാറിന് കഴിയില്ലേ, രോഗികളുടെ എണ്ണം വളരെ കുറവായിട്ടും പിന്നെ എന്തിന് ഈ സേവനമെന്നായിരുന്നു കോടതിയുടെ ചോദ്യം.കരാറിൽ സ്വകാര്യത ഉറപ്പുവരുത്തിയിട്ടുണ്ടോയെന്ന് വിശദീകരിക്കണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് സർക്കാരിനോട് നിർദ്ദേശിച്ചു.

അതേസമയം സ്പ്രിംക്ലര്‍ വഴി നിര്‍ണായകമായ ഡേറ്റ ഒന്നും ശേഖരിക്കുന്നില്ലെന്നായിരുന്നു സർക്കാർ കോടതിയിൽ ഉയർത്തിയത്. അടിയന്തര സാഹചര്യത്തിൽ പ്രവർത്തിക്കേണ്ടതിനാലാണ് സർക്കാരിന് ഇതു സംബന്ധിച്ച തീരുമാനം വളരെ വേഗത്തില്‍ സ്വീകരിക്കേണ്ടി വന്നത്. നിലവില്‍ സംസ്ഥാനത്ത് ലഭ്യമായ സൗകര്യങ്ങള്‍ ഡാറ്റ വിശകലനത്തിന് പര്യാപ്തമല്ലാത്തതിനാലാണ് കരാർ സ്പ്രിൻക്ലറിനെ ഏൽപിക്കേണ്ടി വന്നതെന്നും സർക്കാർ കോടതിയെ അറിയിച്ചിരുന്നു.

മോദി സർക്കാരിന്റെ വിവാദ ഉത്തരവ്; എടുത്തിട്ട് കുടഞ്ഞ് രാഹുൽ,പാവങ്ങൾ ഭക്ഷണം കിട്ടാതെ മരിക്കുന്നുമോദി സർക്കാരിന്റെ വിവാദ ഉത്തരവ്; എടുത്തിട്ട് കുടഞ്ഞ് രാഹുൽ,പാവങ്ങൾ ഭക്ഷണം കിട്ടാതെ മരിക്കുന്നു

മഹാരാഷ്ട്രയിൽ വീണ്ടും രാഷ്ട്രീയ നാടകം! ഉദ്ധവ് താക്കറെയ്ക്ക് മുന്നിൽ ഇനിയുളളത് വെറും 7 ദിവസം!</a><a class=" title="മഹാരാഷ്ട്രയിൽ വീണ്ടും രാഷ്ട്രീയ നാടകം! ഉദ്ധവ് താക്കറെയ്ക്ക് മുന്നിൽ ഇനിയുളളത് വെറും 7 ദിവസം!" />മഹാരാഷ്ട്രയിൽ വീണ്ടും രാഷ്ട്രീയ നാടകം! ഉദ്ധവ് താക്കറെയ്ക്ക് മുന്നിൽ ഇനിയുളളത് വെറും 7 ദിവസം!

കൊറോണ ബാധിച്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ജീവന്‍ നഷ്ടമായാല്‍ കുടുംബത്തിന് 50 ലക്ഷം, വന്‍ പ്രഖ്യാപനംകൊറോണ ബാധിച്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ജീവന്‍ നഷ്ടമായാല്‍ കുടുംബത്തിന് 50 ലക്ഷം, വന്‍ പ്രഖ്യാപനം

English summary
Sprinkler deal; Jayasankar mocks Pinarayi govt
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X