കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്പ്രിംക്ലർ;പ്രതിപക്ഷത്തിന് പുത്തരിക്കണ്ടം കാണിച്ച് കൊടുത്ത് കടകംപള്ളി,'തിരിഞ്ഞ് നോക്കാതെ ഓടിക്കോ'

Google Oneindia Malayalam News

തിരുവനന്തപുരം; സ്പ്രിംക്ലർ കരാർ കർശന ഉപാധികളോടെ തുടരാൻ സർക്കാരിന് അനുമതി നൽകി കൊണ്ട് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരിക്കുകയാണ് ഹൈക്കോടതി.ഇതിനകം ശേഖരിക്കുകയും വിശകലനം ചെയ്തതുമായി കോവിഡ് രോഗികളുടെ വിവരങ്ങള്‍ ഉള്‍പ്പെടെയുള്ള ഡേറ്റകളുടെ രഹസ്യാത്മകത ഉറപ്പാക്കിയ ശേഷം മാത്രമേ സ്പ്രിംക്ലറിന് കൈമാറാൻ പാടുള്ളൂവെന്നും കോടതി സർക്കാരിനോട് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ഉത്തരവിന് പിന്നാലെ പ്രതിപക്ഷത്തെ ട്രോളി രംഗത്തെത്തിയിരിക്കുകയാണ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഫേസ്ബുക്കിലൂടെയാണ് പരിഹാസം. അദ്ദേഹത്തിന്റെ പോസ്റ്റ് വായിക്കാം

 sprinkler-158

പ്രതിപക്ഷം: "സ്പ്രിങ്ളര്‍ -, കോടതിയില്‍ സര്‍ക്കാരിനു തിരിച്ചടി"

നിങ്ങള്‍ എന്തിനാ കോടതിയില്‍ പോയേ?
"കരാര്‍ റദ്ദ് ചെയ്യാന്‍, അന്വേഷണം പ്രഖ്യാപിക്കാന്‍"

എന്നിട്ട് രണ്ടും നടന്നോ?
"ഇല്ല"

കോടതി എന്ത് പറഞ്ഞു?

"കരാറിന് അനുമതി,ഡാറ്റയുടെ രഹസ്യാത്മകത സൂക്ഷിക്കണം"

ഇത് തന്നെ അല്ലേ സര്‍ക്കാരും പറഞ്ഞത്.

"അതേ"

വേറെന്ത് പറഞ്ഞു?

"സർക്കാരിന്റെ കോവിഡ്‌ പ്രതിരോധ പ്രവർത്തനങ്ങളിൽ കോടതിക്ക് ആത്മവിശ്വാസം"

ഇനി പറ ആര്‍ക്കാ തിരിച്ചടി?

"അത് സര്‍ക്കാരിന്"

Recommended Video

cmsvideo
CPM സൈബര്‍ ഗുണ്ടാടീമിനെ ഏര്‍പ്പെടുത്തിയെന്ന് രമേശ് ചെന്നിത്തല | Oneindia Malayalam

നേരെ നടന്നാല്‍ പുത്തരിക്കണ്ടം കാണാം, അവിടെ ചെന്ന് തിരിഞ്ഞു നോക്കാതെ ഓടുകയല്ലേ. ഇവിടെ സർക്കാരും ജനങ്ങളും ഒറ്റക്കെട്ടായി കോവിഡിനെ പ്രതിരോധിക്കാനുള്ള പണിയിലാണ്. നല്ല നമസ്കാരം, കടകംപള്ളി ഫേസ്ബുക്കിൽ കുറിച്ചു.

സ്പ്രിംക്ലർ കമ്പനി ഇതുവരെ ശേഖരിച്ച ഡാറ്റകൾ സംബന്ധിച്ച കാര്യങ്ങൾ വ്യക്തികളെ അറിയിക്കണമെന്ന് കേരള സർക്കാരിനോട് ഹൈക്കോടതി ഉത്തരവിട്ടുണ്ട്. വ്യക്തികളുടെ സമ്മതം നേടിയതിനു ശേഷം മാത്രമേ ഈ ഡേറ്റകള്‍ ശേഖരിക്കാന്‍ പാടുള്ളൂവെന്നും കോടതി പറഞ്ഞു. അതേസമയം കോടതി ഉത്തരവിലൂടെ പ്രതിപക്ഷം ഉന്നയിച്ച 99 ശതമാനം കാര്യങ്ങൾക്കും പരിഹാരം ഉണ്ടായിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു.

കോടതി ഉത്തരവിനെ സ്വാഗതം ചെയ്യുകയാണ്. ഡേറ്റാ സുരക്ഷിതത്വം ഏറ്റവും പ്രധാനപ്പെട്ട കാര്യമാണെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നത്. സര്‍ക്കാരിന് മാന്യതയുണ്ടെങ്കില്‍ സ്പ്രിംക്ലറുമായുള്ള കരാര്‍ റദ്ദാക്കണം.കോടതിയുടെ പരാമര്‍ശങ്ങളും വാക്കാലുള്ള പരാമര്‍ശങ്ങളും കണക്കിലെടുത്താല്‍ ഈ കരാറുമായി സര്‍ക്കാരിന് മുന്നോട്ട് പോകാനുള്ള ധാർമികമായ അവകാശമില്ലെന്നും ചെന്നിത്തല പറഞ്ഞു.

 'ആക്രമിക്കപ്പെട്ടത് 12.15ന്, വീഡിയോ ഷൂട്ട് ചെയ്തത് 8.17ന്'; അർണബിനെ പൊളിച്ചടുക്കി കോൺഗ്രസ്!! 'ആക്രമിക്കപ്പെട്ടത് 12.15ന്, വീഡിയോ ഷൂട്ട് ചെയ്തത് 8.17ന്'; അർണബിനെ പൊളിച്ചടുക്കി കോൺഗ്രസ്!!

സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 3 പേർക്ക്!! 15 പേർ രോഗമുക്തി നേടിസംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 3 പേർക്ക്!! 15 പേർ രോഗമുക്തി നേടി

 കേന്ദ്രത്തിനെതിരെ രാഹുല്‍ ഗാന്ധി; ബുദ്ധി ശൂന്യമാണത്, പിന്മാറൂ... പകരം ചെയ്യേണ്ടത് ഈ കാര്യങ്ങള്‍ കേന്ദ്രത്തിനെതിരെ രാഹുല്‍ ഗാന്ധി; ബുദ്ധി ശൂന്യമാണത്, പിന്മാറൂ... പകരം ചെയ്യേണ്ടത് ഈ കാര്യങ്ങള്‍

English summary
Sprinklerച kadakampally mocks Oppostion
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X