കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗജന്യ സേവനത്തിന് പിന്നില്‍? അന്താരാഷ്ട്ര മരുന്നു കമ്പനിക്ക് ഡാറ്റ നല്‍കുന്നത് സ്പ്രിംക്ലര്‍, ദുരൂഹത

Google Oneindia Malayalam News

തിരുവനന്തപുരം: ഡാറ്റാ കൈമാറ്റവുമായി ബന്ധപ്പെട്ട് സ്പ്രിംക്ലര്‍ കമ്പനിയുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന വിവാദത്തില്‍ വഴിത്തരിവ്. സ്പ്രിംക്ലര്‍ കമ്പനിക്ക് കൊറോണ വൈറസിനെതിരെയുള്ള പ്രതിരോധ മരുന്നു കണ്ടുപിടിക്കുന്ന കമ്പനിയുമായി ബന്ധമുണ്ടെന്ന് റിപ്പോര്‍ട്ടാണ് ഏറ്റവും അവസാനമായി പുറത്തുവരുന്നത്. അന്താരാഷ്ട്ര മരുന്നു നിര്‍മ്മാണ കമ്പനിയുമായി ഫൈസറുമായാണ് സ്പ്രിംക്ലറിന് ബന്ധമുള്ളത്. ഇവരാണ് കൊറോണ രോഗികളുടെ വിവരങ്ങള്‍ ആവശ്യപ്പെട്ടതെന്നും റിപ്പോര്‍ട്ടുണ്ട്. വിശദാംശങ്ങളിലേക്ക്.

പുതിയ ബന്ധം

പുതിയ ബന്ധം

രോഗികളുടെ വിവര ശേഖരണത്തിനും ഫൈസര്‍ കമ്പനിയുടെ മൂല്യം കൂട്ടുന്നതിനും സ്പ്രിംക്ലറിന്റെ സഹായം തേടിയിരുന്നു. സ്പ്രിംക്ലര്‍ ശേഖരിക്കുന്ന വിവരങ്ങള്‍ ചെരുമെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് മരുന്നു കമ്പനിയുമായുള്ള സ്പ്രിംക്ലറിന്റെ ബന്ധം പുറത്തുവരുന്നത്. മാത്യഭൂമി ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഫൈസര്‍

ഫൈസര്‍

കൊറോണ പ്രതിരോധിക്കുന്നതിനായുള്ള മരുന്നും വാക്‌സിനും നിര്‍മ്മിക്കുന്ന കമ്പനിയാണെന്നാണ് ഫൈസര്‍ അവകാശപ്പെടുന്നത്. ഔദ്യോഗിക വെബ്‌സൈറ്റില്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. രോഗികളുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ തങ്ങളുടെ കമ്പനിക്ക് നല്‍കുന്നത് സ്പ്രിംക്ലറാണെന്ന് കമ്പനി നേരത്തെ സമ്മതിച്ചിരുന്നു.

അഭിമുഖത്തില്‍

അഭിമുഖത്തില്‍

ഇക്കാര്യവുമായി ബന്ധപ്പെട്ട് ഫൈസറിന്റെ സമൂഹ്യമാധ്യമ വിഭാഗം മേധാവി സറാം ഹോള്‍ഡെ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. 2017 ല്‍ നടന്ന അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 21ാം നൂറ്റാണ്ടിന്റെ ഇന്ധനം ഡാറ്റയാണെന്ന് അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇതുകൂടാതെ ആരോഗ്യ രംഗത്തെ പുതിയ വിവരങ്ങള്‍ പുറത്തുവിടുന്ന മാര്‍ക്കറ്റ് വെബ്‌സൈറ്റും സ്പ്രിംക്ലര്‍ കമ്പനിയുമായുള്ള ബന്ധത്തെ കുറിച്ച് പറഞ്ഞിരുന്നു.

 ഐടി കമ്പനി

ഐടി കമ്പനി

ഇത്തരം മരുന്നു കമ്പനികള്‍ക്ക് ഡാറ്റ ലഭിക്കാന്‍ നിലവില്‍ ഓരേ ഒരു വഴിയെ ഉള്ളൂ. ഡാറ്റകള്‍ കൈകാര്യം ചെയ്യുന്ന കമ്പനിയെ ആശ്രയിക്കുക മാത്രമാണ് വഴി. സാറാ ഹോള്‍ഡെ സ്പ്രിംക്ലര്‍ കമ്പനിയെ വിശേഷിപ്പിക്കുന്നത്. തങ്ങളുടെ ടൂള്‍ എന്നാണ്. സ്പ്രിംക്ലറിന് ഫൈസര്‍ ഉള്‍പ്പടെ മൂന്ന് കമ്പനികളുമായി ബന്ധമുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Recommended Video

cmsvideo
ആരോപണങ്ങള്‍ക്ക് മറുപടി നല്‍കാന്‍ വീണ്ടും മുഖ്യന്‍ എത്തുന്നു | Oneindia Malayalam
വിവാദം

വിവാദം

അതേസമയം, വിവാദമായ സ്പ്രിംക്ലര്‍ കമ്പനി കരാറുമായി ബന്ധപ്പെട്ട് പരോക്ഷ വിമര്‍ശനം ഉന്നയിച്ച് സിപിഐ മുഖപത്രം ജനയുഗം. വിവര സ്വകാര്യതയും വിവര സുരക്ഷിതത്വവും എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിലാണ് പരോക്ഷ വിമര്‍ശനം. വിവര സമ്പദ്ഘടനയുടെ ഈ യുഗത്തില്‍ ഡിജിറ്റല്‍ ആവാസ വ്യവസ്ഥ, വിവര അഥവ ഡാറ്റാ സ്വകാര്യത, സമാഹൃത വിവരങ്ങളുടെ സുരക്ഷിതത്വം എന്നിവ അതീവ പ്രാധാന്യമര്‍ഹിക്കുന്നു. ഡാറ്റാ ചോരണം, അനധികൃത പങ്കുവയ്ക്കല്‍, ദുരുപയോഗം എന്നിവ സംബന്ധിച്ച വാര്‍ത്തകള്‍ പതിവായിട്ടും ഡാറ്റാ സ്വകാര്യത, സുരക്ഷിതത്വം എന്നിവ അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ ഇനിയും കണക്കിലെടുക്കപ്പെട്ടിട്ടില്ലെന്ന് മുഖപ്രസംഗത്തില്‍ വിമര്‍ശിക്കുന്നു.

English summary
Sprinkler Provides Data For A Company That Is Researching For Covid Immunization
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X