കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്പ്രിഗ്‌ളറില്‍ കുരുങ്ങി; നിര്‍ണായക ചോദ്യത്തിന് മറുപടിയില്ല, എല്ലാം എന്റെ തീരുമാനമെന്ന് ഐടി മേധാവി

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: സ്പ്രിഗ്‌ളര്‍ കമ്പനിക്ക് സേവന കരാര്‍ നല്‍കിയതുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഐടി സെക്രട്ടറി എം ശിവശങ്കര്‍. തന്റെ ഇഷ്ടപ്രകാരമാണ് സ്പ്രിഗ്‌ളറിന്റെ സേവനം തിരഞ്ഞെടുത്തതെന്ന് പറഞ്ഞ അദ്ദേഹം നിര്‍ണായകമായ ചോദ്യത്തിന് മറുപടി നല്‍കിയില്ല. മുഖ്യമന്ത്രിയുടെ അറിവോടെയാണോ ഇടപാട് നടന്നത് എന്നായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം. എന്നാല്‍ കൃത്യമായ മറുപടി നല്‍കാതെ അദ്ദേഹം ഒഴിഞ്ഞുമാറി.

it

സ്വന്തം വിവേചന അധികാരം ഉപയോഗിച്ചാണ് സ്പ്രിഗ്‌ളര്‍ സേവനം തിരഞ്ഞെടുത്തതെന്ന് ശിവശങ്കര്‍ പറഞ്ഞു. സേവനം സൗജന്യമാണ് എന്ന് ഉറപ്പ് വരുത്തിയിരുന്നു. സുരക്ഷാ പ്രശ്‌നമില്ലെന്ന് ബോധ്യപ്പെട്ടു. വിവരങ്ങള്‍ ശേഖരിക്കാന്‍ ടെക്‌നോളജിക്കല്‍ പ്ലാറ്റ്‌ഫോം വേണമെന്ന് നേരത്തെ തീരുമാനിച്ചതാണ്. അതിന്റെ ഭാഗമായിട്ടാണ് സ്പ്രിഗ്‌ളറെ തിരഞ്ഞെടുത്തത്. ആ പ്ലാറ്റ് ഫോം ഏതാണെന്ന് തിരഞ്ഞെടുത്തതും ഒപ്പിട്ടതും തന്റെ ഉത്തരവാദിത്തത്തിലാണ്. അതൊരു പര്‍ച്ചേസ് തീരുമാനമാണ്. നിയമവകുപ്പിന്റെ ഉപദേശം തേടണമെന്ന് തോന്നിയില്ല. പര്‍ച്ചേസ് ഓര്‍ഡറിന് നിയമവകുപ്പിന്റെ അനുമതി വേണ്ടെന്നാണ് നിലപാടെന്നും ശിവശങ്കര്‍ പറഞ്ഞു. തന്റെ തീരുമാനത്തില്‍ ആരും കൈകടത്തിയിട്ടില്ല. രേഖകളില്‍ കൃത്രിമത്വം വന്നുവെന്ന ആരോപണം നിഷേധിക്കുന്നു. തീരുമാനത്തില്‍ തെറ്റുണ്ടെങ്കില്‍ പുനഃപരിശോധിക്കും. തന്റേത് പ്രഫഷണല്‍ തീരുമാനമാണെന്നും ശിവശങ്കര്‍ പറഞ്ഞു.

പിണറായിയുടെ കസ്റ്റഡിയിലാണ് സ്പീക്കറുടെ ഓഫീസ്, തനിക്കെതിരെ രേഖകളുണ്ടാക്കാന്‍ അവര്‍ക്ക് കഴിയുംപിണറായിയുടെ കസ്റ്റഡിയിലാണ് സ്പീക്കറുടെ ഓഫീസ്, തനിക്കെതിരെ രേഖകളുണ്ടാക്കാന്‍ അവര്‍ക്ക് കഴിയും

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പരസ്യപ്പെടുത്തിയതോടെയാണ് കരാര്‍ വിവാദം ഉടലെടുത്തത്. മാധ്യമപ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയോട് വിശദീകരണം തേടിയപ്പോള്‍ അദ്ദേഹം ഒഴിഞ്ഞുമാറി. ഐടി സെക്രട്ടറിയോട് ചോദിക്കൂ എന്നായിരുന്നു പ്രതികരണം. കൂടുതല്‍ പ്രതിപക്ഷ നേതാക്കള്‍ സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ രംഗത്തുവന്നതോടെയാണ് ഐടി സെക്രട്ടറി എല്ലാത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരിക്കുന്നത്.

മലേറിയ മരുന്ന് വിട്ടുനല്‍കി, ഇന്ത്യയ്ക്ക് സല്യൂട്ടെന്ന് യുഎന്‍, ഇനി വേണ്ടത്, ഗുട്ടെറസ് പറയുന്നു!!മലേറിയ മരുന്ന് വിട്ടുനല്‍കി, ഇന്ത്യയ്ക്ക് സല്യൂട്ടെന്ന് യുഎന്‍, ഇനി വേണ്ടത്, ഗുട്ടെറസ് പറയുന്നു!!

Recommended Video

cmsvideo
ആരോപണങ്ങള്‍ക്ക് മറുപടി നല്‍കാന്‍ വീണ്ടും മുഖ്യന്‍ എത്തുന്നു | Oneindia Malayalam

സ്പ്രിഗ്‌ളര്‍ കരാറില്‍ ഒറ്റുകാരന്റെ റോളിലാണ് മുഖ്യമന്ത്രിയെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എംഎല്‍എ കുറ്റപ്പെടുത്തി. കൈയ്യോടെ പിടികൂടുന്ന കള്ളനെ പോലെയാണ് മുഖ്യമന്ത്രി പ്രതികരിക്കുന്നത്. മുഖ്യമന്ത്രിയുടെ അറിവോടെ, അദ്ദേഹത്തിന്റെ അടുപ്പക്കാര്‍ ചേര്‍ന്ന് നടപ്പാക്കിയ കരാറാണിത്. ഐടി വകുപ്പ് മുഖ്യമന്ത്രി ഒഴിയണമെന്നും ഷാഫി പറമ്പില്‍ ആവശ്യപ്പെട്ടു. വരുന്ന 24ന് 5000 കേന്ദ്രങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിക്കും. ലോക്ക് ഡൗണ്‍ മാനദണ്ഡങ്ങള്‍ പാലിച്ചാകും പ്രതിഷേധമെന്നും ഷാഫി പറമ്പില്‍ എംഎല്‍എ പറഞ്ഞു.

English summary
Sprinkler Agreement: All Responsibility to me- says IT secertary
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X