കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശിവശങ്കർ തന്നെ ബുദ്ധികേന്ദ്രം, റിപ്പോർട്ട് പുറത്ത് വന്നാൽ സർക്കാരിന്റെ മുഖം നഷ്ടപ്പെടും: ചെന്നിത്തല

Google Oneindia Malayalam News

തിരുവനന്തപുരം: സ്പ്രിംക്ലര്‍ വിവാദത്തില്‍ വീണ്ടും സംസ്ഥാന സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ക്രമക്കേട് സംബന്ധിച്ച് അന്വേഷിച്ച മാധവന്‍ നമ്പ്യാര്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പുറത്ത് വന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ മുഖം നഷ്ടപ്പെടും എന്നാണ് അദ്ദേഹം പറയുന്നത്.

വനജയ്ക്കിത് മൂന്നാമങ്കം... അതും ജനറല്‍ സീറ്റില്‍; ഒരു വനജയില്‍ മാത്രം ഒതുങ്ങരുത് ഇത്വനജയ്ക്കിത് മൂന്നാമങ്കം... അതും ജനറല്‍ സീറ്റില്‍; ഒരു വനജയില്‍ മാത്രം ഒതുങ്ങരുത് ഇത്

മുഖ്യമന്ത്രിയ്ക്ക് മണിക്കൂറുകള്‍, തനിക്ക് രണ്ട് മിനിട്ട്... കെ സുരേന്ദ്രന്റെ ദു:ഖം ഇതാണ്; ഇനി കത്ത്മുഖ്യമന്ത്രിയ്ക്ക് മണിക്കൂറുകള്‍, തനിക്ക് രണ്ട് മിനിട്ട്... കെ സുരേന്ദ്രന്റെ ദു:ഖം ഇതാണ്; ഇനി കത്ത്

ഇത് ഒഴിവാക്കുന്നതിന് വേണ്ടിയാണ് ആ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് മറ്റൊരു കമ്മിറ്റിയെ വച്ച് വിഷയം അന്വേഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത് എന്നും രമേശ് ചെന്നിത്തല പറയുന്നു. അദ്ദേഹത്തിന്റെ വാര്‍ത്താ കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം...

മൂടിവയ്ക്കാനുള്ള ശ്രമം

മൂടിവയ്ക്കാനുള്ള ശ്രമം

സ്പ്രിംക്ലർ ഇടപാടിലെ ക്രമക്കേടും അഴിമതിയും പരിശോധിക്കാൻ നിയോഗിച്ച മാധവൻ നമ്പ്യാർ കമ്മിറ്റിയുടെ റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നതിന് മുമ്പായി അതേ വിഷയത്തിൽ മറ്റൊരു കമ്മിറ്റിയെ വച്ച് അന്വേഷണം നടത്താനുള്ള സർക്കാർ തീരുമാനം അഴിമതി മൂടിവെക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്.

റിപ്പോർട്ടിലെ കണ്ടെത്തൽ

റിപ്പോർട്ടിലെ കണ്ടെത്തൽ

ഒരു വിദേശ കമ്പനിയുമായി കരാർ വയ്ക്കുമ്പോൾ പാലിക്കേണ്ട അടിസ്ഥാന നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നതിൽ ഗുരുതരമായ വീഴ്ച സർക്കാരിന് സംഭവിച്ചു എന്നാണ് മാധവൻ നമ്പ്യാർ കമ്മിറ്റിയുടെ റിപ്പോർട്ട് കണ്ടെത്തിയിരിക്കുന്നത്. നിയമ വകുപ്പുമായോ, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി നേരിട്ട് ബന്ധമുള്ള ആരോഗ്യ വകുപ്പുമായോ യാതൊരു കൂടിയാലോചനയും ഈ കരാർ തയ്യാറാക്കുന്നതിന് മുന്നോടിയായി ഐ. ടി വകുപ്പ് സ്വീകരിച്ചിട്ടില്ല.

വിവര ചോർച്ച ഉണ്ടായോ

വിവര ചോർച്ച ഉണ്ടായോ

മാത്രമല്ല സ്പ്രിംക്ലർ ശേഖരിച്ച 1.8 ലക്ഷം ആളുകളുടെ ആരോഗ്യവിവരങ്ങൾ കരാർ കാലാവധിക്ക് ശേഷം നശിപ്പിക്കണം എന്ന കരാർ വ്യവസ്ഥ പാലിക്കപ്പെട്ടോ എന്ന് പരിശോധിക്കാനോ, വിവര ചോർച്ച ഉണ്ടായിട്ടുണ്ടെങ്കിൽ അത് കണ്ടെത്താനോ നിലവിൽ സംവിധാനമില്ല. ഇക്കാര്യം അടക്കമുള്ള ഗുരുതരമായ കണ്ടെത്തലുകളാണ് ഈ റിപ്പോർട്ടിലുണ്ടായിരുന്നത്.

മുഖം നഷ്ടപ്പെടും

മുഖം നഷ്ടപ്പെടും

സ്പ്രിംക്ലർ ഇടപാടുമായി ബന്ധപ്പെട്ട് പ്രതിപക്ഷം മുന്നോട്ടുവെച്ച എല്ലാ ആരോപണങ്ങളെയും ശരിവയ്ക്കുന്ന മാധവൻ നമ്പ്യാർ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നാൽ സർക്കാരിന്റെ മുഖം നഷ്ടപ്പെടും എന്നതു കൊണ്ട് മാത്രമാണ് ഇതുവരെ പ്രസിദ്ധീകരിക്കാൻ പോലും സർക്കാർ തയ്യാറാകാത്തത്. സ്വർണ കള്ളക്കടത്തു കേസിലെ പ്രതിയായ എം. ശിവശങ്കർ തന്നെയാണ് ഈ കരാറിന് പിന്നിലെയും ബുദ്ധികേന്ദ്രം. താൻ മുഖ്യമന്ത്രിയുടെ നിർദേശാനുസരണമാണ് പ്രവർത്തിച്ചത് എന്നാണ് ശിവശങ്കറിന്റെ വിശദീകരണം.

അത്ഭുതപ്പെടേണ്ട

അത്ഭുതപ്പെടേണ്ട

സർക്കാരിന് അനുകൂലമായ ഒരു റിപ്പോർട്ട് തയ്യാറാക്കുന്നത് വരെ കമ്മിറ്റിയെ മാറ്റിമാറ്റി പരീക്ഷിക്കാൻ പിണറായി സർക്കാർ തീരുമാനിച്ചാലും ഇന്നത്തെ സാഹചര്യത്തിൽ അത്ഭുതപ്പെടാനൊന്നുമില്ല. ഈ വിഷയം ഇപ്പോഴും ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ പരിഗണനയിലാണ് എന്നിരിക്കെ ജനങ്ങളുടെ കണ്ണിൽ പൊടിയിട്ടു മുഖം രക്ഷിക്കാനുള്ള വ്യഗ്രതയാണ് ഈ തട്ടിക്കൂട്ട് കമ്മിറ്റിക്കു പിന്നിൽ.
മാധവൻ നമ്പ്യാർ കമ്മിറ്റിയുടെ റിപ്പോർട്ട് ഉടൻ പരസ്യപ്പെടുത്താനും, പുതിയ കമ്മിറ്റിയെ നിയമിക്കാനുള്ള തീരുമാനം അടിയന്തരമായി തിരുത്താനും പിണറായി സർക്കാർ തയ്യാറാവണം..

പ്രതീക്ഷിച്ചതൊന്നും നടക്കില്ല? സ്ഥാനാര്‍ത്ഥികളില്ലാതെ നാണംകെട്ട് ബിജെപി... മൂവായിരം വാർഡിൽ ആളില്ലപ്രതീക്ഷിച്ചതൊന്നും നടക്കില്ല? സ്ഥാനാര്‍ത്ഥികളില്ലാതെ നാണംകെട്ട് ബിജെപി... മൂവായിരം വാർഡിൽ ആളില്ല

ആ ചെഗുവേര ഹൃദയത്തിലായിരുന്നു... ലാറ്റിനമേരിക്കന്‍ സാമ്രാജ്യത്വവിരുദ്ധ പോരാളി; ഫുട്‌ബോളിനപ്പുറംആ ചെഗുവേര ഹൃദയത്തിലായിരുന്നു... ലാറ്റിനമേരിക്കന്‍ സാമ്രാജ്യത്വവിരുദ്ധ പോരാളി; ഫുട്‌ബോളിനപ്പുറം

English summary
Sprinklr Controversy: Ramesh Chennithala alleges government is trying to hide Madhavan Nambiar Committee report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X