കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പിണറായി വിജയനെ സംരക്ഷിക്കാന്‍ കെ സുരേന്ദ്രന്‍റെ ശ്രമം'; കൂട്ടുകെട്ടിന് തെളിവെന്ന് ബെന്ന് ബഹനാന്‍

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് ബി ജെ പി - സി പി എം കൂട്ടുകെട്ടെന്ന ആരോപണവുമായി യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍. സ്പ്രിങ്ക്ലർ അഴിമതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ രക്ഷിക്കാനാണ് ബിജെപി സംസ്‌ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ ശ്രമം.

മുഖ്യമന്ത്രി തന്നെ മുഖ്യപ്രതിയായ സംശയിക്കപ്പെടുന്ന വിവാദത്തിൽ മുഖ്യമന്ത്രിയുടെ കീഴിലുള്ള വിജിലൻസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട സുരേന്ദ്രന്റെ നടപടി അപഹാസ്യമാണ്. മുഖ്യമന്ത്രിക്കെതിരായ ആരോപണം വിജിലൻസ് അന്വേഷിക്കണമെന്ന ആവശ്യം സംശയത്തിനിട നൽകുന്നതാണ്. സംസ്‌ഥാനത്തെ ബി ജെ പി - സി പി എം കൂട്ടുകെട്ടിന്റെ പരസ്യ പ്രഖ്യാപനമാണിതെന്നും ബെന്നി ബഹനാന്‍ ഫേസ്ബുക്കില്‍ കുറിച്ചു. അദ്ദേഹത്തിന്‍റെ കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ..

ബി ജെ പി - സി പി എം കൂട്ടുകെട്ട്

ബി ജെ പി - സി പി എം കൂട്ടുകെട്ട്

സംസ്‌ഥാനത്ത്‌ ബി ജെ പി - സി പി എം കൂട്ടുകെട്ട്.

സുരേന്ദ്രന്റെ ശ്രമം പിണറായിയെ രക്ഷിക്കാൻ

സ്പ്രിങ്ക്ലർ അഴിമതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ രക്ഷിക്കാനാണ് ബി.ജെ.പി സംസ്‌ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ ശ്രമം. മുഖ്യമന്ത്രി തന്നെ മുഖ്യപ്രതിയായ സംശയിക്കപ്പെടുന്ന വിവാദത്തിൽ മുഖ്യമന്ത്രിയുടെ കീഴിലുള്ള വിജിലൻസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട സുരേന്ദ്രന്റെ നടപടി അപഹാസ്യമാണ്.

മുഖ്യമന്ത്രിക്കെതിരായ ആരോപണം

മുഖ്യമന്ത്രിക്കെതിരായ ആരോപണം

മുഖ്യമന്ത്രിക്കെതിരായ ആരോപണം വിജിലൻസ് അന്വേഷിക്കണമെന്ന ആവശ്യം സംശയത്തിനിട നൽകുന്നതാണ്. സംസ്‌ഥാനത്തെ ബി ജെ പി - സി പി എം കൂട്ടുകെട്ടിന്റെ പരസ്യ പ്രഖ്യാപനമാണിത്. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ കേരളത്തിൽ കോൺഗ്രസ് നേടിയ വിജയമാണ് സി പി എമ്മിനെ സഹായിക്കാൻ ബി ജെ പിയെ പ്രേരിപ്പിക്കുന്നത്.

ബി ജെ പി യുടെ ശ്രമം

ബി ജെ പി യുടെ ശ്രമം

കേരളത്തിൽ സി പി എമ്മിന് തുടർഭരണം ഉണ്ടാക്കുന്നതിനാണ് ബി ജെ പി യുടെ ശ്രമം. ഇതിനായി സി പി എമ്മിനെ സഹായിക്കുന്ന നിലപാടാണ് ബി ജെ പി സ്വീകരിക്കുന്നത്.കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലെ വീഴ്ചകളും സ്പ്രിങ്ക്ലർ അഴിമതിയും തുറന്ന് കാണിച്ചപ്പോൾ പ്രതിപക്ഷത്തെ വിമർശിക്കാനാണ് സുരേന്ദ്രൻ ശ്രമിച്ചത്. ഇത് ബി ജെ പി - സി പി എം കൂട്ടുകെട്ടിന്റെ അന്തർനാടകങ്ങളുടെ പ്രതിഫലനമാണ്.

 മുഖ്യമന്ത്രിയും സി പി എമ്മും

മുഖ്യമന്ത്രിയും സി പി എമ്മും

കെ. സുരേന്ദ്രനെ മഹത്വവൽക്കരിക്കുന്ന നിലപാടാണ് പലപ്പോഴും മുഖ്യമന്ത്രിയും സി പി എമ്മും സ്വീകരിക്കുന്നത്. ശബരിമല വിഷയത്തിലും സുരേന്ദ്രന് വീരപരിവേഷം നൽകാനാണ് സർക്കാർ ശ്രമിച്ചത്. സമാന കേസുകളിലെല്ലാം സ്റ്റേഷൻ ജാമ്യം നൽകിയപ്പോൾ സുരേന്ദ്രനെ കേരളം മുഴുവൻ കൊണ്ടുനടന്ന് വീരപരിവേഷം നൽകുകയാണ് സർക്കാർ ചെയ്തത്.

ലാവ്‌ലിൻ കേസിൽ

ലാവ്‌ലിൻ കേസിൽ

കോവിഡ് മാനദണ്ഡങ്ങൾ നിലനിൽക്കെ കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യാൻ സുരേന്ദ്രന് എല്ലാ സൗകര്യങ്ങളും ഒരുക്കി കൊടുക്കുകയും അതിനെ ന്യായീകരിക്കുകയുമാണ് പിണറായി ചെയ്തത്. ലാവ്‌ലിൻ കേസിൽ കേന്ദ്ര സർക്കാരിന്റെ സഹായം തേടുന്നതിനായാണ് പിണറായി വിജയൻ ബി ജെ പിയുമായി കൈകോർക്കുന്നത്.

സംശയാസ്പദമാണ്

സംശയാസ്പദമാണ്

രണ്ടു വർഷവും നാല് മാസവുമായി പിണറായി കൊടുത്ത ഹർജി സുപ്രീം കോടതിയുടെ പരിഗണനയിലാണ്. വിചാരണ വേണമോ വേണ്ടയോ എന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ ഇത്രയും കാലതാമസം നേരിടുന്നത് സംശയാസ്പദമാണ്. വിദേശ കമ്പനിയുമായി കരാറിൽ ഏർപ്പെടുമ്പോൾ കേന്ദ്ര സർക്കാരിന്റെ അനുമതി വേണമെന്നിരിക്കെ ഇത്തരമൊരു അനുമതി സ്പ്രിങ്ക്ലർ ഇടപാടിൽ തേടിയിട്ടില്ല.

അനുകൂലമായ നിലപാട്

അനുകൂലമായ നിലപാട്

ഇത് കേന്ദ്രസർക്കാർ തന്നെ ഹൈക്കോടതിയെ അറിയിച്ചിട്ടും സംസ്‌ഥാന ബി ജെ പി പ്രസിഡന്റ് പിണറായിക്ക് അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നത്. പ്രതിപക്ഷ നേതാവ് സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടിട്ടും വിജിലൻസ് അന്വേഷണം മതിയെന്ന സുരേന്ദ്രന്റെ നിലപാട് ബി ജെ പി - സി പി എം കൂട്ടുകെട്ടിന്റെ പരസ്യ പ്രഖ്യാപനമാണ്.

 'ഒമാന്‍ ഇന്ത്യന്‍ മുസ്ലിങ്ങള്‍ക്കൊപ്പം'; പ്രചാരണത്തില്‍ വിശദീകരണവുമായി ഒമാന്‍ രാജകുടുംബാംഗം 'ഒമാന്‍ ഇന്ത്യന്‍ മുസ്ലിങ്ങള്‍ക്കൊപ്പം'; പ്രചാരണത്തില്‍ വിശദീകരണവുമായി ഒമാന്‍ രാജകുടുംബാംഗം

 <strong>കോണ്‍ഗ്രസ് മുഖ്യമന്ത്രി അര്‍ണബ് ഗോസ്വാമിയെ പരസമ്യായി ഭീഷണിപ്പെടുത്തി; അക്രമം ഞെട്ടിപ്പിച്ചു: ബിജെപി</strong> കോണ്‍ഗ്രസ് മുഖ്യമന്ത്രി അര്‍ണബ് ഗോസ്വാമിയെ പരസമ്യായി ഭീഷണിപ്പെടുത്തി; അക്രമം ഞെട്ടിപ്പിച്ചു: ബിജെപി

English summary
sprinklr contract; Benny Behanan about pinarayi and k surendran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X