കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുരൂഹതയകറ്റാന്‍ എല്ലാ പാര്‍ട്ടി ഓഫീസിലും പ്രിന്‍സിപ്പള്‍ സെക്രട്ടറിയെ വിടുമോയെന്ന് മുല്ലപ്പള്ളി

Google Oneindia Malayalam News

തിരുവനന്തപുരം: സ്പ്രിംങ്കളര്‍ ഇടപാടില്‍ ദുരൂഹതയകറ്റാന്‍ സിപിഐയുടെ മാത്രമല്ല കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ ഓഫീസുകളിലേക്ക് പ്രിന്‍സിപ്പള്‍ സെക്രട്ടറികൂടിയായ ഐടി സെക്രട്ടറിയെ മുഖ്യമന്ത്രി പറഞ്ഞുവിടുമോയെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സ്പ്രിങ്കളര്‍ ഇടപാടിലെ സുത്രധാരനായ മുഖ്യമന്ത്രി ഐ.ടി. സെക്രട്ടറിയെ കൊണ്ട് ചുട്‌ചോറുവാരിക്കുകയാണ്. അതിന്റെ ഭാഗമാണ് പാര്‍ട്ടി ഓഫീസുകളിലും മാധ്യമ ഓഫീസുകളിലും കയറി ഇറങ്ങി വിശദീകരിക്കാന്‍ ഐടി സെക്രട്ടറിയെ മുഖ്യമന്ത്രി നിയോഗിച്ചതെന്നും മുല്ലപ്പള്ളി പറഞ്ഞു.

ആറ് വയസുകാരിയെ ബലാത്സംഗം ചെയ്ത് കണ്ണുകള്‍ ചൂഴ്‌നെടുത്തു, കണ്ണില്ലാത്ത ക്രൂരത മധ്യപ്രദേശില്‍ആറ് വയസുകാരിയെ ബലാത്സംഗം ചെയ്ത് കണ്ണുകള്‍ ചൂഴ്‌നെടുത്തു, കണ്ണില്ലാത്ത ക്രൂരത മധ്യപ്രദേശില്‍

വിശദീകരണവുമായി ഒരു ഉദ്യോഗസ്ഥരന്‍ വിവിധ ഓഫീസുകളുടെ തിണ്ണ നിരങ്ങുന്നത് കേട്ടുകേള്‍വിയില്ലാത്തതാണ്. കണ്‍ഫേഡ് ഐ.എ.എസാണെങ്കിലും ഐഎഎസെന്ന മൂന്ന് അക്ഷരത്തിന് പൊതുസമൂഹം മാന്യതയും അന്തസും കല്‍പ്പിച്ചുണ്ടെന്നകാര്യം മുഖ്യമന്ത്രി മറക്കരുത്. ഉദ്ദ്യോഗസ്ഥരെ ബലിനല്‍കി രക്ഷപെടാമെന്ന് മുഖ്യമന്ത്രി കരുതിയാല്‍ അതു നടക്കില്ല.

mullapally

ഇടതുമുന്നണിയിലും മന്ത്രിസഭയിലും കൂട്ടുത്തരവാദിത്തം നഷ്ടമായതിന് തെളിവാണ് സി.പി.ഐ സെക്രട്ടറിയുടെ പരസ്യമായ അതൃപ്തി. ഇടതുമുന്നണിയിലെ പ്രമുഖ കക്ഷിയായ സി.പി.ഐയെപ്പോലും വിശ്വാസിത്തിലെടുക്കാന്‍ മുഖ്യമന്ത്രിക്കായില്ല. സര്‍വ്വാധിപതിയായ മുഖ്യമന്ത്രിയുടെ പ്രതാപത്തിന് മുന്നില്‍ മൗനം അവലംബിക്കുന്ന പാര്‍ട്ടിയായി സിപിഎം മാറി. സിപിഎമ്മില്‍ ഉള്‍പ്പാര്‍ട്ടി ജനാധിപത്യം നഷ്ടമായി. ഡാറ്റാ സംരക്ഷണത്തിലും അമേരിക്കന്‍ സാമ്രാജ്യത്വ വിരുദ്ധ സമീപനത്തിലും നാളിതുവരെയുള്ള സിപിഎമ്മിന്റെ നിലപാട് വെറും പൊള്ളയാണെന്ന് സ്പ്രിങ്കളര്‍ ഇടപാടിലൂടെ വ്യക്തമായെന്നും മുല്ലപ്പള്ളി പറഞ്ഞു.

കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ തലത്തില്‍ വിവരശേഖരണത്തിന് നിരവധി ഐ.ടി ഏജന്‍സികളും ഒട്ടേറെ പ്രശസ്തമായ സ്ഥാപനങ്ങളും ഉണ്ടായിട്ടും സ്പ്രിങ്കളര്‍ കമ്പനിക്ക് മാത്രമേ മാസ് ഡേറ്റ കൈകാര്യം ചെയ്യാന്‍ കഴിയൂയെന്ന സര്‍ക്കാരിന്റെ ഹൈക്കോടതയിലെ സത്യവാങ്മൂലം വിചിത്രമാണ്. ഹൈക്കോടതിലെ സര്‍ക്കാരിന്റെ വിശദീകരണം കൂടുതല്‍ സംശയങ്ങള്‍ വര്‍ധിപ്പിക്കുന്നതാണ്. അടിമുടി ക്രമക്കേട് നിറഞ്ഞതാണ് സ്പ്രിങ്കളര്‍ ഇടപാട്. അതിനാലാണ് വ്യക്തമായ വിശദീകരണം നല്‍കാന്‍ മുഖ്യമന്ത്രി കഴിയാത്തത്.

സിബിഐ അന്വേഷണത്തിലൂടെ മാത്രമെ സത്യം പുറത്തുവരൂ. സിബിഐ അല്ലാതെ മറ്റൊരു അന്വേഷണവും കോണ്‍ഗ്രസിന് സ്വീകാര്യമല്ല. വിജിലന്‍സ് അന്വേഷണം കള്ളന്റെ കയ്യില്‍ താക്കോല്‍ നല്‍കുന്നതിന് തുല്യമാണ്. ബി.ജെ.പിയിലെ ഒരു വിഭാഗവുമായി സിപിഎം ഉണ്ടാക്കിയ രഹസ്യധാരണ വിജിലന്‍സ് അന്വേഷണമെന്ന ഒരുവിഭാഗം ബിജെപി നേതാക്കളുടെ ആവശ്യത്തിലൂടെ ഒരിക്കല്‍ക്കൂടി വെളിപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.

'ഒമാന്‍ ഇന്ത്യന്‍ മുസ്ലിങ്ങള്‍ക്കൊപ്പം'; പ്രചാരണത്തില്‍ വിശദീകരണവുമായി ഒമാന്‍ രാജകുടുംബാംഗം'ഒമാന്‍ ഇന്ത്യന്‍ മുസ്ലിങ്ങള്‍ക്കൊപ്പം'; പ്രചാരണത്തില്‍ വിശദീകരണവുമായി ഒമാന്‍ രാജകുടുംബാംഗം

English summary
sprinklr contract: Mullappally Ramachandran against pinarayi vijayan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X