കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്‌പ്രിംഗ്ളര്‍ കരാര്‍ മുഖ്യമന്ത്രി അറിയാതെ; പിന്നില്‍ ശിവശങ്കറെന്ന്‌ വിദഗ്‌ധ സമിതി

Google Oneindia Malayalam News

തിരുവനന്തപുരം: സ്‌പ്രിംഗ്‌ളര്‍ കരാര്‍ മുഖ്യമന്ത്രി അറിഞ്ഞില്ലെന്ന വിദഗ്‌ധ സമിതി റിപ്പോര്‍ട്ട്‌. പിന്നില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായിരുന്ന ശിവശങ്കറാണെന്നും റിപ്പര്‍ട്ടില്‍ പറയുന്നു. ശിവശങ്കറിന്‌ രൂക്ഷ വിമര്‍ശനമാണ്‌ റിപ്പോര്‍ട്ടില്‍ ഉയര്‍ത്തുന്നത്‌.

സ്‌പ്രിംഗ്‌ളര്‍ കമ്പനിക്ക്‌ വേണ്ടത്ര നിയമന വൈദഗ്‌ധ്യമില്ലെന്നും കണ്ടെത്തല്‍. മുഖ്യമന്ത്രി അറിയാതെ ഒപ്പുവെച്ചത്‌ സംസ്ഥാന താല്‍പര്യത്തിന്‌ വിരുദ്ധമായിട്ടാണ്‌. ഇതിനെതിരായ നിയമനടപടി ദുഷ്‌കരമാണെന്നും വിദഗ്‌ധ സമിതി റിപ്പോര്‍ട്ടില്‍ പറയുന്നു. മുന്‍ വ്യോമസേന സെക്രട്ടറി എം മാധവന്‍ നമ്പ്യാര്‍, ഗുല്‍ഷന്‍ റായ്‌ എന്നിവര്‍ അംഗങ്ങളായ സമിതിയുടേതാണ്‌ കണ്ടെത്തല്‍.

pinarayi vijayan

കൊവിഡ്‌ 19ന്റെ മറവില്‍ രോഗികളുടെ വിവരങ്ങള്‍ അമേരിക്കന്‍ ബന്ധമുള്ള പിആര്‍ കമ്പനിക്ക്‌ ചോര്‍ത്തി നല്‍കിയെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ ആരോപണം. എന്നാല്‍ കമ്പനി ഒരു വിവരവും ചോര്‍ത്തുന്നില്ലെന്നും സ്‌പ്രിംഗ്‌ളര്‍ കമ്പനി സൗജന്യമായാണ്‌ ഡാറ്റാ ബേസ്‌ തയ്യാറാക്കി നല്‌കുന്നതെന്നുമായിരുന്നു മുഖ്യമന്ത്രി വിശദീകരണം. പിന്നീട്‌ ഇതില്‍ മാധവന്‍ നായര്‍ കമ്മറ്റിയെ വെച്ച്‌ സര്‍ക്കാര്‍ അന്വേഷണം നടത്തുകയായിരുന്നു.

കൊവിഡ്‌ വിവരശേഖരണത്തിനായാണ്‌ അമേരിക്കന്‍ കമ്പനിയായ സ്‌പ്രംഗ്‌ളറുമായി സര്‍ക്കാര്‍ കരാറിലേര്‍പ്പെട്ടത്‌. മാര്‍ച്ച്‌ 25 നാണ്‌ സ്‌പ്രംഗ്‌ളറുമായുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഇടപാടി നിലവില്‍ വന്നത്‌. സംഭവം വിവാദമായതിനെ തുടര്‍ന്ന്‌ സര്‍ക്കാര്‍ വിന്നീട്‌ സ്‌പ്രിംഗ്‌ളറുമായുള്ള ഇടപാട്‌ ഉപേക്ഷിക്കുകയായിരുന്നു. സ്‌പ്രിംഗ്‌ളറുമായുള്ള സര്‍ക്കാരിന്റെ കരാര്‍ വിവരങ്ങള്‍ സര്‍ക്കാര്‍ തന്നെ നേരത്തെ പുറത്തുവിട്ടിരുന്നു.

ലോട്ടോസ്‌മൈലുമായി കൈകോർക്കൂ... അമേരിക്കൻ ലോട്ടറി കളിക്കു, കോടികൾ നേടാം

Recommended Video

cmsvideo
Pinarayi vijayan government will continue for next five years says survey

English summary
sprinklr deal; expert committee give clean cheat to chief minister pinarayi vijayan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X