കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അതിനുള്ള ആർജ്ജവവും സത്യസന്ധതയും അദ്ദേഹത്തിൽ നിന്നു കേരളം പ്രതീക്ഷിക്കുന്നില്ല: ശോഭാ സുരേന്ദ്രന്‍

Google Oneindia Malayalam News

തിരുവനന്തപുരം: പാർട്ടിയെയും മുന്നണിയെയും ഐസൊലേഷനിലാക്കി സ്പ്രിംഗ്ളറിനെക്കൊണ്ട് മുഖ്യമന്ത്രി ഉന്നം വച്ചത് എന്തെന്ന് ഉടൻ പുറത്തു വരുമെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയും ഐടി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുമായ ശ്രീ.എം.ശിവശങ്കറിനെ രണ്ടു പദവികളിൽ നിന്നും മാറ്റി നിർത്തി സ്പ്രിംഗ്ളർ ഡാറ്റാ കൈമാറ്റ വിവാദത്തിൽ അന്വേഷണം പ്രഖ്യാപിച്ചാലും ഐടി യും ആഭ്യന്തര വകുപ്പും പിണറായി വിജയൻ്റെ കയ്യിലായതു കൊണ്ട് ആ അന്വേഷണം പ്രഹസനമാകും.

അതു കൊണ്ട് മുഖ്യമന്ത്രി മാറി നിന്നുകൊണ്ട് അന്വേഷണം പ്രഖ്യാപിക്കുകയാണു വേണ്ടത്. അതിനുള്ള ആർജ്ജവവും സത്യസന്ധതയും അദ്ദേഹത്തിൽ നിന്നു കേരളം പ്രതീക്ഷിക്കുന്നില്ലെന്ന് ശോഭാ സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ശോഭാ സുരേന്ദ്രന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ..

shoba

പാർട്ടിയെയും മുന്നണിയെയും ഐസൊലേഷനിലാക്കി സ്പ്രിംഗ്ളറിനെക്കൊണ്ട് മുഖ്യമന്ത്രി ഉന്നം വച്ചത് എന്തെന്ന് ഉടൻ പുറത്തു വരും.

മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയും ഐടി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുമായ ശ്രീ.എം.ശിവശങ്കറിനെ രണ്ടു പദവികളിൽ നിന്നും മാറ്റി നിർത്തി സ്പ്രിംഗ്ളർ ഡാറ്റാ കൈമാറ്റ വിവാദത്തിൽ അന്വേഷണം പ്രഖ്യാപിച്ചാലും ഐടി യും ആഭ്യന്തര വകുപ്പും പിണറായി വിജയൻ്റെ കയ്യിലായതു കൊണ്ട് ആ അന്വേഷണം പ്രഹസനമാകും. അതു കൊണ്ട് മുഖ്യമന്ത്രി മാറി നിന്നുകൊണ്ട് അന്വേഷണം പ്രഖ്യാപിക്കുകയാണു വേണ്ടത്. അതിനുള്ള ആർജ്ജവവും സത്യസന്ധതയും അദ്ദേഹത്തിൽ നിന്നു കേരളം പ്രതീക്ഷിക്കുന്നില്ല. പക്ഷേ, മുഖ്യമന്ത്രിയുടെ പാർട്ടിയും ആ പാർട്ടി നയിക്കുന്ന മുന്നണിയും ഈ കേരളത്തിൽ തന്നെയുണ്ടോ എന്നറിയാൻ താൽപര്യമുണ്ട്. കൊവിഡ് ബാധിച്ച് എ കെ ജി സെൻ്ററിൽ സി പി എമ്മിനെയും എൽ ഡി എഫിനെയും ഐസൊലേഷനിലാക്കിയോ?

മിണ്ടിപ്പോയാൽ പ്രധാനമന്ത്രിയുടെ വരെ രാജി ആവശ്യപ്പെടുന്ന സി പി ഐ അടക്കമുള്ള ഇടതുമുന്നണി ഘടകകക്ഷികൾ ശ്രീ പിണറായിയുമായുള്ള സമ്പർക്കത്തേത്തുടർന്ന് സ്വയം ക്വാറൻ്റയിനിലേക്കു പോയോ? അതോ അവരെ മുഖ്യമന്ത്രി ഭീഷണിപ്പെടുത്തി അടക്കിയിരിത്തിയിരിക്കുകയാണോ? ഇതിനൊക്കെ കൃത്യമായ മറുപടിയുണ്ട്. അത് പുറത്തു വരിക തന്നെ ചെയ്യും.

എല്ലാ ദിവസവും സ്പ്രിംഗ്ളർ വിഷയത്തിൽ വാർത്താ സമ്മേളനം നടത്തുന്ന പ്രതിപക്ഷ നേതാവിൻ്റെ പാർട്ടിയായ കോൺഗ്രസിന് ഇതൊരു താൽക്കാലിക കോലാഹലം മാത്രമാണ്. അടുത്ത തെരഞ്ഞെടുപ്പു മാത്രമാണ് കോൺഗ്രസിൻ്റെയും യു ഡി എഫിൻ്റെയും ഉന്നം. അതിൽ രാഷ്ട്രത്തിൻ്റെ സുരക്ഷക്കും ജനങ്ങളുടെ സ്വകാര്യതയ്ക്കും യാതൊരു ഇടവുമില്ല.എന്നാൽ കോൺഗ്രസിനു വേണ്ട വിധം മനസ്സിലാകാതെ പോകുന്നതും സി പി എം പറയാൻ ഇടയില്ലാത്തതുമായ, ഈ ഇടപാടിനു പിന്നിലെ അമ്പരപ്പിക്കുന്ന യഥാർത്ഥ ലക്ഷ്യം പുറത്തു വരാൻ പോകുന്നതേയുള്ളു.
കാത്തിരിക്കുക.

English summary
sprinklr issue: Sobha Surendran against pinarayi vijayan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X