'മോങ്ങാനിരുന്ന പിണറായിയുടെ തലയിലേക്കാണ് ഷാജി തേങ്ങ വെട്ടിയിട്ടത്' - പരിഹാസവുമായി ചാമക്കാല
തിരുവനന്തപുരം: സ്പ്രിങ്ളര്‍ വിവാദത്തില്‍ സര്‍ക്കാറിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ പ്രതിപക്ഷം ആക്രമണം ശക്തമാക്കുന്നു. മുസ്ലിം ലീഗ് നേതാവും അഴീക്കോട് എംഎല്‍എയുമായ കെഎം ഷാജിക്കെതിരെ കേസെടുക്കാന്‍ വിജിലന്‍സിന് അനുമതി നല്‍കിയത് സ്പ്രിങ്ളര്‍ വിവാദത്തില്‍ നിന്നും ജനശ്രദ്ധ തിരിച്ചു വിടാനാണെന്നാണ് യുഡിഎഫ് നേതാക്കള്‍ പ്രധാനമായും ആരോപിക്കുന്നത്.
'കെഎം ഷാജിയാണോ കേരളത്തില്‍ ആദ്യമായി പിണറായി സര്‍ക്കാരിനെ വിമര്‍ശിക്കുന്നത് ? അല്ലേയല്ലേ.... പിന്നെന്തിന് ഷാജിക്കെതിരെ മാത്രം കേസ്. മോങ്ങാനിരുന്ന പിണറായിയുടെ തലയിലേക്കാണ് ഷാജി തേങ്ങ വെട്ടിയിട്ടത്'- എന്നാണ് കോണ്‍ഗ്രസ് വക്താവ് ജ്യോതികുമാര്‍ ചാമക്കാല സോഷ്യല്‍ മീഡിയയില്‍ കുറിക്കുന്നത്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ..

തേങ്ങ വെട്ടിയിട്ടത്
സ്പ്രിങ്ളറില്‍ തോറ്റതിന് ഷാജിയോട്.
കെ.എം ഷാജിയാണോ കേരളത്തില്‍ ആദ്യമായി പിണറായി സര്‍ക്കാരിനെ വിമര്‍ശിക്കുന്നത് ? അല്ലേയല്ലേ.... പിന്നെന്തിന് ഷാജിക്കെതിരെ മാത്രം കേസ്. മോങ്ങാനിരുന്ന പിണറായിയുടെ തലയിലേക്കാണ് ഷാജി തേങ്ങ വെട്ടിയിട്ടത്.

ഷാജിയുടെ വരവ്
സ്പ്രിങ്ളര്‍ അഴിമതിയാരോപണത്തില്‍പ്പെട്ട് ഉറക്കം നഷ്ടപ്പെട്ടിരുക്കുമ്പോളാണ് പ്രളയഫണ്ട് തട്ടിപ്പ് ആരോപണവുമായി ഷാജിയുടെ വരവ്. ഈ സ്പ്രിങ്ളര്‍, ഡാറ്റ, സര്‍വര്‍, ക്ലൗഡ് എല്ലാം കൂടി അന്തവും കുന്തവുമില്ലാതെ തലയ്ക്കു മീതെ പറക്കുമ്പോളാണ് പ്രളയഫണ്ട് തട്ടിപ്പെന്ന മുക്കി വച്ചിരിക്കുന്ന സാധനം കുത്തിപ്പൊക്കുന്നത്

തെറ്റ് പറയാനാകുമോ?
പിണറായി വിജയന് നിയന്ത്രണം വിട്ടതില്‍ തെറ്റ് പറയാനാകുമോ?
ന്നാപ്പിന്നെ പിടിച്ചോ ഒരു വിജിലന്‍സ് കേസ്.....
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, സിബിഐ തുടങ്ങി കയ്യിലുള്ള ഏജന്‍സികളെ ഉപയോഗിച്ച് വിമര്‍ശകരെ നരേന്ദ്രമോഡി വേട്ടയാടുന്നു എന്ന് പ്രസംഗിക്കാറുള്ള പിണറായിക്ക് തലയില്‍ ഒന്നു മിന്നി...ഐഡിയ കൊള്ളാലോ മോഡീജീ.

തലയ്ക്കിട്ട് ഒരു ഞോണ്ട്
കൂട്ടിലെ വിജിലന്‍സ് തത്തയെക്കൊണ്ട് ഷാജീടെ തലയ്ക്കിട്ട് ഒരു ഞോണ്ട്...
ഷാജിയാവട്ടെ പുല്ലുപോലെ തത്തയെ ആട്ടിപ്പായിച്ചു...
ഇതുകൊണ്ടൊന്നും സ്പ്രിങ്ളര്‍ അഴിമതിയില്‍ നിന്ന് രക്ഷയില്ല മുഖ്യമന്ത്രീ...
ഞങ്ങള്‍ പിന്നാലെയുണ്ട്....കുത്തകക്കമ്പനിക്ക് കേരളത്തെ വിറ്റ നിങ്ങളുടെ കള്ളത്തരം ഒന്നൊന്നായി ഇനിയും പുറത്തുവരും.....

കാത്തിരിക്കുക
ബൈ ദ ബൈ ഒരു സംശയം.....ബംഗളൂരൂ ആസ്ഥാനമായ എക്സാലോജിക്ക് സൊലൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് (Exalogic solutions) എന്നൊരു കമ്പനിയുണ്ടായിരുന്നു......
അതിന്റെ വെബ്സൈറ്റ് പൂട്ടിക്കെട്ടിയതായി കാണുന്നു.....
ആരായിരുന്നു ആ കമ്പനിയുടെ എം.ഡി ?
എന്തിനാണ് സ്പ്രിങ്ളറിന് പിന്നാലെ അവര്‍ കടപൂട്ടി സ്ഥലം വിട്ടത് .....
ഉത്തരങ്ങള്‍ വരും എപ്പിസോഡുകളില്‍.....കാത്തിരിക്കുക
-
കൊല്ലം മണ്ഡലത്തിനു വേണ്ടി എന്താണ് ചെയ്തിട്ടുള്ളത്? വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുകേഷ് -
ജാഗ്രത! ഒരു ചെറിയ അശ്രദ്ധ മതി; നിങ്ങളുടെ ChatGPT ചാറ്റുകൾ പരസ്യമാകും -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ?












Click it and Unblock the Notifications