Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉമ്മൻചാണ്ടിയെ കളത്തിലിറക്കി കോൺഗ്രസ്! പിണറായിയോട് ഏറ്റുമുട്ടൽ, പതിറ്റാണ്ട് മുൻപ് പറഞ്ഞത്!

തിരുവനന്തപുരം: കൊവിഡ് വ്യാപനം ശക്തമായത് മുതൽ സംസ്ഥാനത്ത് രാഷ്ട്രീയ ഏറ്റുമുട്ടലുകൾക്ക് താൽക്കാലിക വിരാമമായിരുന്നു. എന്നാൽ സ്പ്രിംഗ്ലർ കരാറും കെഎം ഷാജി വിവാദവും വീണ്ടും കേരളത്തിൽ ചൂടേറിയ രാഷ്ട്രീയ പോരിന് കളമൊരുക്കിയിരിക്കുകയാണ്. പ്രതിപക്ഷം വീണ്ടും കളിക്കളത്തിലേക്ക് തിരികെ എത്തിയിരിക്കുന്നു.

Recommended Video

cmsvideo
    ഉമ്മൻചാണ്ടിയെ കളത്തിലിറക്കി കോൺഗ്രസ് : Oneindia Malayalam

    കൊവിഡിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരിനോട് മൃദുസമീപനം പുലർത്തിയിരുന്ന മുസ്ലീം ലീഗും ഇപ്പോൾ കടന്നാക്രമണം തുടങ്ങിയിരിക്കുകയാണ്. പിണറായിയോട് മുട്ടാൻ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ തന്നെ കളത്തിൽ ഇറക്കിയിരിക്കുകയാണ് കോൺഗ്രസ്.

    ബാറ്റൺ ഏറ്റെടുത്ത് ഉമ്മൻ ചാണ്ടി

    ബാറ്റൺ ഏറ്റെടുത്ത് ഉമ്മൻ ചാണ്ടി

    പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് സ്പ്രിംഗ്ളർ വിഷയം ഉയർത്തിക്കൊണ്ടു വന്നത്. ഇടക്കാലത്ത് കേരള രാഷ്ട്രീയത്തിൽ അത്ര സജീവം അല്ലാതിരുന്ന ഉമ്മൻ ചാണ്ടി ഇപ്പോൾ ബാറ്റൺ ചെന്നിത്തലയിൽ നിന്ന് ഏറ്റെടുത്തിരിക്കുകയാണ്. ഫേസ്ബുക്കിൽ സംസ്ഥാന സർക്കാരിന് എതിരെ ഉമ്മൻ ചാണ്ടി രൂക്ഷ വിമർശനം ആണ് ഉന്നയിച്ചിരിക്കുന്നത്.

    നിരവധി സംശയങ്ങള്‍

    നിരവധി സംശയങ്ങള്‍

    സ്പ്രിംഗ്ളർ വിവാദവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പറഞ്ഞ മറുപടികള്‍ നിരവധി സംശയങ്ങള്‍ ഉയര്‍ത്തുന്നതാണെന്ന് ഉമ്മൻ ചാണ്ടി ആരോപിച്ചു. ഉമ്മൻചാണ്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ: '' വിദേശ കമ്പനിയായ സ്പ്രിംഗ്ലറുമായി സംസ്ഥാന സര്‍ക്കാര്‍ ഉണ്ടാക്കിയ കരാര്‍ സംബന്ധിച്ച് മുഖ്യമന്ത്രിയുടെ പ്രസ്താവന സംശയം ജനിപ്പിക്കുന്നതാണ്. വിദേശ നിയമപ്രകാരം സംസ്ഥാനത്തിന് കരാര്‍ ഒപ്പിടാനാവില്ല. കേന്ദ്രസര്‍ക്കാരിന്റെ അനുമതിയോ, മന്ത്രിസഭയുടെ അനുമതിയോ, വകുപ്പുകളുടെയൊന്നും അനുമതി കരാറിനില്ല.

    ഒരു വകുപ്പും അറിയാതെ

    ഒരു വകുപ്പും അറിയാതെ

    ഒരു ഘട്ടംവരെ സൗജന്യമാണെന്നാണ് പറയുന്നതെങ്കിലും കരാര്‍ നീട്ടാനുള്ള വ്യവസ്ഥയുണ്ട്. അതുപ്രകാരം ഭാവിയില്‍ സര്‍ക്കാരിന് ബാധ്യത ഉണ്ടാകും. കരാര്‍ ഒപ്പു വച്ചത് ബന്ധപ്പെട്ട ഒരു വകുപ്പും അറിയാതെയാണ്. നിയമ, ധന, ആരോഗ്യ വകുപ്പുകള്‍ കരാര്‍ കണ്ടിട്ടില്ല. പ്രതിപക്ഷം ഈ വിഷയം ഉന്നയിച്ച സമയത്ത് സര്‍ക്കാരിന്റെ കയ്യില്‍ കരാറുമായി ബന്ധപ്പെട്ട് ഒരു ഫയലുപോലുമില്ലന്ന കാര്യം വ്യക്തമാണ്.

    കൃത്യമായി വിശദീകരണം നല്‍കണം

    കൃത്യമായി വിശദീകരണം നല്‍കണം

    സംഭവത്തില്‍ മുഖ്യമന്ത്രി കൃത്യമായി വിശദീകരണം നല്‍കണം. കരാര്‍ സംബന്ധിച്ച് മുഖ്യമന്ത്രി പറഞ്ഞ മറുപടി ജനങ്ങള്‍ക്ക് ബോധ്യമായിട്ടില്ല. മുഖ്യമന്ത്രി പറഞ്ഞ മറുപടികള്‍ നിരവധി സംശയങ്ങള്‍ ഉയര്‍ത്തുന്നതാണ്. കരാര്‍ രേഖ സൈറ്റില്‍ നിന്നു കമ്പനി പിന്‍വലിച്ചു. ഇത് സംശയകരമാണ്. ഏതെങ്കിലും തരത്തില്‍ നിയമനടപടികള്‍ ഉണ്ടായി കമ്പനിക്ക് നഷ്ടം ഉണ്ടാവുകയാണെങ്കില്‍ അത് സംസ്ഥാന സര്‍ക്കാര്‍ നികത്തണം എന്നാണ് കരാറിലെ വ്യവസ്ഥ. ഇത് അസാധാരണമാണ്.

    കഴിഞ്ഞ പ്രളയകാലത്തും

    കഴിഞ്ഞ പ്രളയകാലത്തും

    ഇപ്പോള്‍ മാത്രമല്ല, കഴിഞ്ഞ പ്രളയകാലത്തും കമ്പനി ഇവിടെയുണ്ടായിരുന്നു എന്നാണ് മനസ്സിലാക്കാന്‍ സാധിച്ചത്. അന്ന് ഈ കമ്പനിയുടെ പങ്കെന്തായിരുന്നുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. 1991ല്‍ ഞാന്‍ ധനകാര്യ മന്ത്രിയായിരുന്നപ്പോള്‍ എഡിബിയും വേള്‍ഡ് ബാങ്കും നമ്മുടെ സംസ്ഥാനത്തെ സഹായിക്കാന്‍ മുന്നോട്ടുവന്നിരുന്നു. വിദേശ ഏജന്‍സികള്‍ ഇവിടെ വേണ്ടായെന്ന് പറഞ്ഞ് ആ ടീമിലെ അംഗങ്ങളെ കായികമായി കയ്യേറ്റം ചെയ്തു.

    കരി ഓയില്‍ ഒഴിച്ചു

    കരി ഓയില്‍ ഒഴിച്ചു

    പിന്നീടവരെ മുറിയില്‍ പൂട്ടിയിടുകയും കരി ഓയില്‍ ഒഴിക്കുകയും ചെയ്തത് അന്ന് വലിയ വാര്‍ത്തായായിരുന്നു. പതിറ്റാണ്ട് മുന്‍പ് ഞാന്‍ മുന്നോട്ടുവച്ച കാര്യങ്ങള്‍ അവര്‍ ഇപ്പോള്‍ ചെയ്യുന്നത്. വിദേശ സഹായം സ്വീകരിക്കുന്നതില്‍ സന്തോഷമാണ്. ഇത്ര വര്‍ഷം വൈകിയല്ലോ ഇവര്‍ക്ക് ഇത് തോന്നാന്‍ എന്ന സങ്കടമേ എനിക്കുള്ളൂ'' എന്നാണ് ഉമ്മൻചാണ്ടിയുടെ കുറിപ്പ്. പ്രതിപക്ഷം വരുംദിവസങ്ങളിൽ സ്പ്രിംഗ്ളർ വിവാദം കൂടുതൽ ശക്തമായി ഉന്നയിക്കാനുളള ഒരുക്കത്തിലാണ്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+