Get Updates
Get notified of breaking news, exclusive insights, and must-see stories!

'പിണറായിയെ പേടിച്ച് പൊട്ടന്‍ കളിക്കുന്നതാണോ, ഇങ്ങനെ പേടിക്കാതെ', എംവി ഗോവിന്ദനെ പരിഹസിച്ച് ചെന്നിത്തല

സ്പ്രിംഗ്‌ളര്‍ വിവാദത്തിൽ മാപ്പ് പറയണമെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ ആവശ്യത്തോട് പ്രതികരിച്ച് രമേശ് ചെന്നിത്തല. സ്പ്രിംഗ്‌ളര്‍ കേസിൽ ഹൈക്കോടതി സര്‍ക്കാരിന് ക്‌ളീന്‍ ചിറ്റ് നല്‍കിയെന്നും ചെന്നിത്തല മാപ്പ് പറയണമെന്നും എംവി ഗോവിന്ദൻ പ്രതികരിച്ചിരുന്നു.

എന്നാൽ സ്പ്രിംഗ്ളര്‍ എന്നത് ഒരു ഡാറ്റാ കൊള്ളയായിരുന്നുവെന്ന് ഹൈക്കോടതി അംഗീകരിച്ചിരിക്കുകയാണെന്നും അത് മനസ്സിലാകാത്തത് എംവി ഗോവിന്ദന് മാത്രമാണെന്നും ചെന്നിത്തല തിരിച്ചടിച്ചു. ഇങ്ങനെ പിണറായിയെ പേടിക്കരുത് എന്നും രമേശ് ചെന്നിത്തല പരിഹസിച്ചു.

രമേശ് ചെന്നിത്തലയുടെ പ്രതികരണം: '' കോവിഡ് കാലത്ത് മലയാളികളുടെ ആരോഗ്യ -വ്യക്തിവിവരങ്ങള്‍ അമേരിക്കന്‍ ഏജന്‍സിയായ സ്പ്രിംഗ്‌ളര്‍ എന്ന കമ്പനിക്ക് വിറ്റു തുലക്കാന്‍ നടത്തിയ നീക്കങ്ങള്‍ പ്രതിപക്ഷ നേതാവെന്ന നിലയില്‍ ഞാന്‍ കണ്ടുപിടിച്ചു പൊളിച്ചടുക്കിയിരുന്നു. സ്പ്രിംഗ്്‌ളര്‍ എന്നത് ഒരു ഡാറ്റാ കൊള്ളയായിരുന്നുവെന്ന് ഇപ്പോള്‍ ഹൈക്കോടതിയും അംഗീകരിച്ചിരിക്കുകയാണ്. പക്ഷെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് മാത്രം അതുമനസിലാകുന്നില്ല.

Sprinklr row

ഹൈക്കോടതി ഈ വിഷയത്തില്‍ സര്‍ക്കാരിന് ക്‌ളീന്‍ ചിറ്റ് നല്‍കിയെന്നും ഞാന്‍ ജനങ്ങളോട്് മാപ്പുപറയണമെന്നാണ് അദ്ദേഹം പറയുന്നത്. ഹൈക്കോടതി വിധി അദ്ദേഹം വായിച്ചു നോക്കാതിരുന്നതാണോ അതോ പിണറായിയെ പേടിച്ച് പൊട്ടന്‍ കളിക്കുന്നതാണോ എന്നറിയില്ല. ഏതായാലും ഞാന്‍ അന്ന് പറഞ്ഞ കാര്യങ്ങള്‍ അക്ഷരംപ്രതി ശരിയാണ് എന്ന് ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ വിധി അസന്നിഗ്ധമായി വ്യക്തമാക്കുന്നത്.

ആ കാലത്ത് തന്നെ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വളരെ സുപ്രധാനമായ ഒരു വിധിന്യായത്തിലൂടെ സ്പ്രിംഗ്‌ളര്‍ ഇടപാടില്‍ ഗവണ്‍മെന്റ് സ്വീകരിച്ച നടപടികള്‍ തെറ്റാണെന്നും അത് പിന്‍വലിക്കേണ്ടതാണെന്നും സൂചിപ്പിക്കുകയുണ്ടായി. അതിനുശേഷമാണ് ഞാന്‍ തന്നെ ഡിവിഷന്‍ ബെഞ്ചിന്റെ മുന്‍പിലേക്ക് പോയത്. ആ ഡിവിഷന്‍ ബെഞ്ചിന്റെ അന്തിമ വിധിയാണ് ജനുവരി 28-ാം തീയതി പുറത്തുവന്നത്. ഇടപാടിലെ നടപടിക്രമങ്ങളുടെ ഗുരുതരമായ വീഴ്ചകള്‍ ഹൈക്കോടതി സ്ഥിരീകരിച്ചു.

സര്‍ക്കാര്‍ നടപടിക്രമങ്ങള്‍ക്ക് വിരുദ്ധമായിട്ടാണ് സ്പ്രിംഗ്ലറുമായി കരാറില്‍ ഏര്‍പ്പെട്ടതെന്ന് ഹൈക്കോടതി വ്യക്തമാക്കി. ക്യാബിനറ്റിന്റെ അധികാരമോ മുഖ്യമന്ത്രിയുടെ അനുവാദമോ ഇല്ലാതെ അന്നത്തെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ കരാറില്‍ ഏര്‍പ്പെടാന്‍ പാടില്ലായിരുന്നുവെന്നും അത് കൃത്യനിര്‍വഹണത്തിലെ ഗുരുതരമായ വീഴ്ചയാണെന്നും ഹൈക്കോടതി പറഞ്ഞു.

ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 299 ബാധകമല്ല എന്ന സംസ്ഥാന സര്‍ക്കാരിന്റെ വാദം പൂര്‍ണ്ണമായും കോടതി തള്ളിക്കളഞ്ഞു. പൗരന്മാരുടെ ഡാറ്റ സ്വകാര്യതയ്ക്കുള്ള അപകടം കോടതിക്ക് ബോധ്യപ്പെട്ടു. ഡാറ്റ മോഷണത്തിന്റെ വ്യക്തമായ തെളിവുകള്‍ ഒന്നും കണ്ടെത്തിയില്ല എങ്കിലും, പ്രത്യേകിച്ച് സ്വകാര്യതയുമായി ബന്ധപ്പെട്ട എന്റെ ആശങ്കകള്‍ കോടതി ശരിവച്ചു.കൃത്യമായ ചട്ടങ്ങളോ വകുപ്പുകളുമായുള്ള ചര്‍ച്ചകളോ പിന്തുടര്‍ന്നില്ല എന്ന പെറ്റീഷനര്‍ എന്ന നിലയില്‍ എന്റെ വാദം ശരിയാണെന്ന് കോടതി കണ്ടെത്തുകയുണ്ടായി. റൂള്‍സ് ഓഫ് പ്രൊസീജിയര്‍ പാലിച്ചില്ല, സെക്രട്ടറിയേറ്റ് മാനുവല്‍ പാലിച്ചില്ല, നിയമ വകുപ്പുമായോ ധനകാര്യ വകുപ്പുമായോ കൂടിയാലോചിച്ചില്ല.

24/04/2020ല്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ബെഞ്ച് പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് പൂര്‍ണ്ണമായും അംഗീകരിക്കുകയാണ് ഡിവിഷന്‍ ബെഞ്ച് ചെയ്തത്. സ്പ്രിംഗ്ലര്‍ ടെര്‍മിനേഷന്‍ അംഗീകരിക്കുകയും ഡാറ്റ നശിപ്പിച്ചു കളയുകയും ചെയ്തു. ഭാവിയില്‍ ഇനിയും ഇത്തര സാഹചര്യങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ഗവണ്‍മെന്റ് ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും ഹൈക്കോടതി വിധിയില്‍ പറയുന്നു. ഇത്തര സംഭവങ്ങളെ കുറിച്ച് ഒരു ധാരണയുമില്ലാതെ സിപിഎം സൈബര്‍ ഫാക്ടറികള്‍ നിര്‍മ്മിക്കുന്ന കാപ്്‌സ്യുളുകള്‍ അങ്ങിനെ തന്നെ വിഴുങ്ങുകയാണ് എംവി ഗോവിന്ദന്‍. പിണറായിയെ ഇങ്ങനെ പേടിക്കരുതെന്ന് മാത്രമേ എനിക്ക് അദ്ദേഹത്തോട് പറയാനുള്ളു''.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+