'ഞാനൊരു സ്ത്രീയാണ്,നീതിക്കുവേണ്ടി പോരാടും'; വക്കിൽ പിന്മാറി, സ്വയം കേസ് വാദിച്ച് സിസ്റ്റർ ലൂസി കളപ്പുര
ഇന്ത്യൻ ചരിത്രത്തിൽ ഒരു കന്യാസ്ത്രീ തന്റെതന്നെ കേസ് വാദിക്കാൻ ഹൈകോടതിയിൽ ഹാജരാകുന്ന ആദ്യ സംഭവമാണിത്
കൊച്ചി: . ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സന്യാസിനി മഠത്തിൽ നിന്ന് പുറത്താക്കുന്നതിനെതിരായ കേസിൽ സ്വയം വാദിച്ച് സിസ്റ്റർ ലൂസി കളപ്പുര. പൊലീസ് സംരക്ഷണം നല്‍കാനുള്ള കീഴ്‌ക്കോടതി വിധി നടപ്പാക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ലൂസി കളപ്പുര ഹൈകോടതിയെ സമീപിച്ചത്. അതേസമയം ഠത്തിൽ തുടർന്നാൽ പൊലിസ് സുരക്ഷനൽകാൻ സാധിക്കില്ലെന്ന് ഹൈക്കോടതി ആവർത്തിച്ചു.

പുതിയ മേക്കോവറുകളില്‍ നടി മേഘ്‌ന വിന്‍സെന്റ്, ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം
ഇന്ത്യൻ ചരിത്രത്തിൽ ഒരു കന്യാസ്ത്രീ തന്റെതന്നെ കേസ് വാദിക്കാൻ ഹൈകോടതിയിൽ ഹാജരാകുന്ന ആദ്യ സംഭവമാണിത്. കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തുവെന്നാരോപിക്കപ്പെട്ട ബിഷപ്പ് ഫ്രാങ്കോ മുലക്കലിനെതിരെ സിസ്റ്റർ ലൂസി കലപ്പുര പരസ്യമായി പ്രതിഷേധിച്ചിരുന്നു. ഇതേ തുടർന്നാണ് സിസ്റ്ററിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കുന്നതും മഠത്തിൽ നിന്ന് പുറത്താക്കുന്നതും. കത്തോലിക്കാസഭയുടെ പരമോന്നത അപ്പീൽ അതോറിറ്റിയും സിസ്റ്ററുടെ അപ്പീൽ തള്ളിയിരുന്നു.
ഹർജിയിൽ അഭിഭാഷകൻ വക്കാലത്ത് ഒഴിഞ്ഞതോടെയാണ് സ്വയം വാദിക്കാൻ സിസ്റ്റർ ലൂസി തീരുമാനിച്ചത്. പലരേയും ബന്ധപ്പെട്ടെങ്കിലും ആരും കേസ് ഏറ്റെടുക്കാൻ തയാറിയില്ലെന്ന് സിസ്റ്റർ പറഞ്ഞു.പിന്നീട് പല അഭിഭാകരെയും ബന്ധപ്പെട്ടെങ്കിലും ആരും ഹാജരാവാന്‍ തയാറായില്ല. നീതിപീഠത്തിൽ വിശ്വാസമുണ്ട്. അതിനാലാണ് സ്വയം കേസ് വാദിക്കുന്നതെന്ന് ലൂസി കളപ്പുര പറഞ്ഞു. സ്ത്രീയാണെന്നും കന്യാസ്ത്രീയാണെന്നും നീതിക്കായാണ് പോരാടുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
സഹോദരിക്ക് കോടതി അടുത്തിടെ ഇടക്കാല പോലീസ് സംരക്ഷണം നൽകിയിരുന്നു. എന്നാൽ സഭ പുറത്താക്കിയ സാഹചര്യത്തിൽ മഠത്തിൽ തുടരുന്നത് കൂടുതൽ പ്രശ്നങ്ങൾക്ക് വഴിയൊരുക്കുമെന്ന നിരീക്ഷണം. അതുകൊണ്ട് തന്നെ മഠത്തിനുള്ളിൽ സംരക്ഷണം നൽകാൻ സാധിക്കില്ലെന്നാണ് കോടതി അറിയിച്ചത്.
എന്നാൽ സുരക്ഷ നൽകിയില്ലെങ്കിലും മഠത്തിൽ തന്നെ താമസിച്ച് നീതിക്കുവേണ്ടി പോരാടും എന്ന് സിസ്റ്റർ മാധ്യമങ്ങളോട് പറഞ്ഞു. താൻ എവിടെ താമസിച്ചാലും സുരക്ഷ നൽകണം എന്ന് ദേശീയ വനിതാ കമ്മിഷൻ സംസ്ഥാന സർക്കാരിനോട് നിർദേശിച്ചിട്ടുണ്ടെന്നും സിസ്റ്റർ വ്യക്തമാക്കി. അന്തിമ വിധി പറയാൻ കേസ് മാറ്റിവച്ചു.
സാന്ത്വനത്തിലെ അഞ്ജലിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറലാകുന്നു, കാണാം












Click it and Unblock the Notifications