ശ്രീബുദ്ധ കോളേജില്‍ സ്‌പോക്കണ്‍ ട്യൂട്ടോറിയല്‍ പ്രോജക്ടിന്റെ അക്കാദമിക് സെന്റര്‍
പത്തനംതിട്ട: ഇലവുംതിട്ട ശ്രീബുദ്ധ കോളേജ് ഓഫ് എന്‍ജിനീയറിങ്ങില്‍ ബോംബെ ഐഐടിയുടെ സ്‌പോക്കണ്‍ ട്യൂട്ടോറിയല്‍ പ്രോജക്ടിന്റെ അക്കാദമിക് സെന്റര്‍ തുടങ്ങി. ഓപ്പണ്‍ സോഫ്റ്റ് വെയറുകള്‍ പഠന തലത്തില്‍ പ്രോത്സാഹിപ്പിയ്ക്കാനും കുട്ടികള്‍ക്ക് സൗജന്യ വിവരങ്ങള്‍ ലഭ്യമാക്കാനും ലക്ഷ്യമിട്ടാണ് സ്‌പോക്കണ്‍ ട്യൂട്ടോറിയല്‍ പ്രോജക്ട് ലക്ഷ്യം ലക്കുന്നത്.

ശ്രീബുദ്ധ കോളേജിലെ അക്കാദമിക് സെന്‍രറിന്റെ ഉദ്ഘാടനം മുസലിയാര്‍ കോളേജ് ഓഫ് എന്‍ജിനീയറിങ് പ്രിന്‍സിപ്പാള്‍ ഡോ ജൂബിലാന്റ് ജെ കിഴക്കേ തോട്ടം നിര്‍വ്വഹിച്ചു. ശ്രീബുദ്ധ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ സോമി സെബാസ്റ്റ്യന്‍ സന്നിഹിതയായിരുന്നു.

ഈ പദ്ധതി പ്രകാരം ബോംബെ ഐഐടിയിലെ അധ്യാപകരുടെ ക്ലാസ്സുകള്‍ കുട്ടികള്‍ ലഭ്യമാകും. സാമ്പ്രദായിക രീതിയില്‍ നിന്ന് വേറിട്ട ഒരു അക്കാദമിക് അന്തരീക്ഷവും വിദ്യാര്‍ത്ഥികള്‍ക്ക് ലഭിയ്ക്കും.













Click it and Unblock the Notifications