കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഞ്ജു വാര്യരുടെ പരാതി: ശ്രീകുമാർ മേനോനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു, പരാതിയിലെ കാര്യങ്ങൾ ശരിയെന്ന്

Google Oneindia Malayalam News

തൃശ്ശൂർ: മഞ്ജു വാര്യരുടെ പരാതിയില്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. വ്യാഴാഴ്ച വൈകിട്ടാണ് പോലീസ് ശ്രീകുമാർ മേനോനെ ചോദ്യം ചെയ്യാൻ ആരംഭിച്ചത്. മഞ്ജുവിന്റെ പരാതിയിലെ കാര്യങ്ങള്‍ ശരിയാണെന്നാണ് പോലീസ് അറിയിച്ചിട്ടുണ്ട്. അതേ സമയം അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കുമെന്ന് ശ്രീകുമാര്‍ മേനോന്‍ അറിയിച്ചിരുന്നു. തൃശ്ശൂർ പോലീസ് ക്ലബ്ബിൽവെച്ചാണ് ചോദ്യം ചെയ്തത്.

 ചിദംബരം ആദ്യദിവസം തന്നെ ജാമ്യവ്യസ്ഥ ലംഘിച്ചെന്ന്: വിമർശനവുമായി പ്രകാശ് ജാവദേക്കർ ചിദംബരം ആദ്യദിവസം തന്നെ ജാമ്യവ്യസ്ഥ ലംഘിച്ചെന്ന്: വിമർശനവുമായി പ്രകാശ് ജാവദേക്കർ

ഒദ്യോഗിക ആവശ്യങ്ങൾക്കായി നൽകിയ ലെറ്റർ പാഡും മറ്റ് രേഖകളും ദുരുപയോഗം ചെയ്യുമെന്ന് ഭയക്കുന്നതായി കാണിച്ചാണ് മഞ്ജു പരാതി നൽകിയത്. ചൂണ്ടിക്കാണിച്ചിരുന്നു. മഞ്ജുവിന്റെ പരാതി സ്വീകരിച്ച ഡിജിപി ലോക്നാഥ് ബെഹ്റ സംവിധായകനെതിരെ കേസെുക്കാൻ തൃശൂർ പോലീസിന് നിർദേശം നൽകുകയായിരുന്നു. ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല നൽകിയത്. ഒടിയൻ സിനിമയുടെ പ്രൊഡക്ഷൻ മാനേജർ സജി നിർമാതാവ്, ആന്റണി പെരുമ്പാവൂർ, എന്നിവരുടെ മൊഴി നേരത്തെ ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തിയിരുന്നു.

manjusreekumarmenon

ശ്രീകുമാർ മേനോൻ അപകടപ്പെടുത്തുമെന്ന് ഭയപ്പെടുന്നുവെന്ന് കാണിച്ച് മഞ്ജു സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹറക്ക് നേരിട്ട് പരാതി നൽകുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് നവംബർ 28ന് ശ്രീകുമാർ മേനോന്റെ പാലക്കാട്ടെ വീട്ടിൽ പോലീസ് പരിശോധന നടത്തിയിരുന്നു. ഒക്ടോബർ 21നാണ് ശ്രീകമാർ മേനോൻ തന്നെ അപായപ്പെടുത്താൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാണിച്ച് മഞ്ജു വാര്യർ ഡിജിപിക്ക് നേരിട്ട് പരാതി നൽകിയത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി സംവിധായകൻ ശ്രീകുമാർ, മേനോൻ സുഹൃത്തുക്കൾ എന്നിവരിൽ നിന്നായി ഭീഷണിയുണ്ടെന്നാണ് മഞ്ജു പരാതിയിൽ ചൂണ്ടിക്കാണിച്ചത്.

ശ്രീകുമാർ മേനോൻ സംവിധായകനായി പുറത്തിറങ്ങിയ ഒടിയൻ സിനിമക്ക് ശേഷം തനിക്കെതിരെ നടന്ന സൈബർ ആക്രമണത്തിന് പിന്നിൽ ശ്രീകുമാർ മേനോനും ഒരു സുഹൃത്തുമാണെന്നും മഞ്ജു പരാതിയിൽ ആരോപിച്ചിരുന്നു. കേസിൽ തൃശൂർ ബ്രാഞ്ച് എസ്പി ഡിസി ശ്രീനിവാസൻ മഞ്ജുവിൽ നിന്ന് മൊഴി രേഖപ്പെടുത്തിയിരുന്നു. ചാവക്കാട് കോടതിയിൽ വെച്ച് മഞ്ജുവിന്റെ രഹസ്യ മൊഴിയും രേഖപ്പെടുത്തിയിരുന്നു.

English summary
Sree Kumar Menon quizzed in Thrissur polce club over Manju Warrier's complaint
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X