കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുരുവിനെ കുരിശില്‍ തറച്ചത് തെറ്റായെന്ന് കോടിയേരി, ന്യായീകരിക്കാന്‍ ശ്രമിച്ച് അണികള്‍!

  • By Muralidharan
Google Oneindia Malayalam News

ശ്രീകൃഷ്ണ ജയന്തിദിനത്തില്‍ നടത്തിയ ഘോഷയാത്ര വിവാദമായതോടെ തടി രക്ഷിക്കാന്‍ ന്യായങ്ങളുമായി സി പി എം. ഘോഷയാത്രയില്‍ ശ്രീനാരായണ ഗുരുവിനെ കുരിശില്‍ തറച്ച നിശ്ചലദൃശ്യമാണ് പാര്‍ട്ടിക്ക് പണികൊടുത്തത്. സംഭവം തെറ്റായി എന്ന് പറഞ്ഞ് വിവാദം ഒതുക്കാനാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായ കൊടിയേരി ബാലകൃഷ്ണന്‍ ശ്രമിക്കുന്നത്. ശ്രീനാരായണീയരെ വേദനിപ്പിക്കുന്ന ഒരു നടപടിയും സി പി എമ്മിന്റെ ഭാഗത്ത് നിന്നും ഉണ്ടാകില്ല എന്നാണ് കോടിയേരി പറയുന്നത്.

എന്നാല്‍ ശ്രീനാരായണഗുരുവിനെ കുരിശില്‍ തറച്ച സംഭവം ന്യായീകരിക്കാന്‍ പാര്‍ട്ടി അനുഭാവികള്‍ സോഷ്യല്‍ മീഡിയയില്‍ പെടാപ്പാട് പെടുകയാണ്. ഗുരുവിനെ കുരിശില്‍ തറച്ചത് തങ്ങളല്ലെന്നും ആര്‍ എസ് എസ് ആണെന്നും അവര്‍ പറയുന്നു. അത് തങ്ങള്‍ അവതരിപ്പിക്കുക മാത്രമാണ് ചെയ്തത്. എന്നാല്‍ മറ്റൊരു കൂട്ടര്‍ പറയുന്നത് അത്തരത്തില്‍ ഒരു ദൃശ്യമേ സി പി എം പരിപാടിയില്‍ ഉണ്ടായിട്ടില്ല എന്നാണ്.

ഗുരുവിനെ അപമാനിച്ച സി പി എം

ഗുരുവിനെ അപമാനിച്ച സി പി എം

സി പി എം ഉദ്ദേശിച്ചത് എന്തായാലും ആളുകള്‍ക്ക് അക്കാര്യം മനസിലായിട്ടില്ല എന്നതാണ് കാര്യം. മഞ്ഞ വസ്ത്രം ധരിച്ച ഗുരുവിനെ കാവിയുടുത്ത രണ്ടുപേര്‍ ചേര്‍ന്നു കുരിശില്‍ തറക്കുന്ന അവതരണം ഒരുപാട് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കി. പാര്‍ട്ടി ജനങ്ങളില്‍ നിന്നും അകലുന്നത് ഇതൊക്കെ കൊണ്ടാണ് എന്ന് ആളുകള്‍ പറയുന്നു.

പ്രതിഷേധം ശക്തം

പ്രതിഷേധം ശക്തം

സി പി എമ്മിന്റെ ഈ പരിപാടിക്കെതിരെ ബി ജെ പിയും എസ് എന്‍ ഡി പിയും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ഒരു പാര്‍ട്ടിയിലും അംഗമല്ലാത്ത മറ്റ് പലരും സോഷ്യല്‍ മീഡിയയില്‍ പറയുന്നത് ശ്രീനാരായണ ഗുരുവിനെ അപമാനിച്ചത് ശരിയായില്ല എന്ന് തന്നെയാണ്.

വിശദീകരണം ഇങ്ങനെ

വിശദീകരണം ഇങ്ങനെ

സംഭവം വിവാദമായതോടെ ശ്രീനാരായണഗുരുവിനെ കുരിശില്‍ തറച്ചതിന് പിന്നിലെ കഥയുമായി പാര്‍ട്ടി അനുഭാവികള്‍ ഇറങ്ങിയിട്ടുണ്ട്. ഇതാണ് പരിപാടിക്ക് പിന്നില്‍ ഉണ്ടായിരുന്നതെന്നാണ് അവര്‍ പറയുന്നു. ചിത്രം നോക്കൂ.

കഴുത്തില്‍ കത്തിയും വെച്ചു

കഴുത്തില്‍ കത്തിയും വെച്ചു

ശ്രീനാരായണ ഗുരുവിനെ കഴുത്തില്‍ കത്തി വച്ചു വധിക്കാന്‍ ശ്രമിക്കുന്ന മറ്റൊരു ചിത്രവും സോഷ്യല്‍ മീഡിയയില്‍ പ്രതചരിക്കുന്നുണ്ട്. ശ്രീകൃഷ്ണ ജയന്തി പരിപാടിയില്‍ ശ്രീനാരായണ ഗുരുവിനെ അപമാനിക്കുന്നത് എന്തിനാണ് എന്നാണ് ചോദ്യം ഉയരുന്നത്.

സംഭവം നടന്നത് പാര്‍ട്ടി നേതൃത്വം അറിയാതെ

സംഭവം നടന്നത് പാര്‍ട്ടി നേതൃത്വം അറിയാതെ

സി പി എം തളിപ്പറമ്പ് സൗത്ത് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് വിവാദമായ ഈ പരിപാടി നടന്നത്. പാര്‍ട്ടി നേതൃത്വം അറിയാതെയാണ് പരിപാടി നടന്നതെന്നും പറയപ്പെടുന്നു.

English summary
CPM in trouble as their plot allegedly insult Sree Narayana Guru in Kannur.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X