കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഐപിയാണെങ്കിലും പാസ് വേണം; അതിഥിയായെത്തിയ മധ്യപ്രദേശ് എംഎല്‍എമാരെ അപമാനിച്ചു...

  • By Vishnu
Google Oneindia Malayalam News

തിരുവനന്തപുരം: ഓണാഘോഷ പരിപാടികളില്‍ പങ്കെടുക്കാനായി സംസ്ഥാന സര്‍ക്കാരിന്റെ അതിഥിയായെത്തിയതാണ് മധ്യപ്രദേശില്‍ നിന്നുള്ള എംഎല്‍എമാരെ അപമാനിച്ചതായി പരാതി. പോലീസ് അകമ്പടിയോടെ ശ്രീ പത്മനാഭക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ എംഎല്‍എമാരെ ക്ഷേത്രം ഗാര്‍ഡുമാര്‍ തടഞ്ഞു.

ഏത് വിഐപിയാണെങ്കിലും പാസില്ലെങ്കില്‍ അകത്ത് കയറ്റവിടില്ലെന്നായിരുന്നു സുരക്ഷാ ഗാര്‍ഡുമാരുടെ നിലപാട്. ഇതോടെ കുടുംബസമേതം ക്ഷേത്ര ദര്‍ശനത്തിനെത്തിയ എംഎല്‍എമാര്‍ നാണം കെട്ടു. പോലീസെത്തിയാണ് ഇവരെ ക്ഷേത്രത്തിലേക്ക് കടത്തിവിട്ടത്.

 padmanabha-swamy-temple

ഞായറാഴ്ച രാവിലെയാണ് സംഭവം. സോപാനം നടവഴി പോലീസ് അകമ്പടിയോടെ എത്തിയ എംഎല്‍എമാരെയും കുടുംബത്തെയും ക്ഷേത്രം സുരക്ഷാ ഉദ്യോഗസഅഥര്‍ തടയുകയായിരുന്നു. ഗാര്‍ഡുമാരുമായി തര്‍ക്കമായതോടെ കൂടെയുണ്ടായിരുന്ന പോലീസുകാര്‍ ക്ഷേത്രം അഡ്മിനിസ്‌ട്രേറ്ററുടെ കത്ത് വാങ്ങി എംഎല്‍എമാരെ അകത്ത് കടത്തി.

Read Also: എല്‍ഡിഎഫ് സര്‍ക്കാരിന്റെ മദ്യനയത്തിലെ വെള്ളം ചേര്‍ക്കല്‍; തിരഞ്ഞെടുപ്പ് ഫണ്ടിനുള്ള പ്രത്യുപകാരം...

എന്നാല്‍ ക്ഷേത്രത്തിന് മുന്നിലെ കൊടിമരത്തിന് മുന്നില്‍ വീണ്ടും ക്ഷേത്ര സുരക്ഷാ ഗാര്‍ഡ് എംഎല്‍എമാരെ തടഞ്ഞുവയ്ക്കുകയായിരുന്നു. അപമാനിതരായ എംഎല്‍എമാര്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ വഴി പോലീസില്‍ ബന്ധപ്പെട്ടപ്പോളാണ് വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശ പ്രകാരം പോലീസ് എത്തിയാണ് ഇവരെ ക്ഷേത്രദര്‍ശന്തതിനായി കൊണ്ടുപോയത്.

സംസ്ഥാന സര്‍ക്കാരിന്റെ അതിഥികളെ അപമാനിച്ച ക്ഷേത്രം ഗാര്‍ഡുകള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ക്ഷേത്രം ഡിസിപി ദുര്‍ഗാ ദത്ത് ആഭ്യന്തരവകുപ്പിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. സംഭവം നാണക്കേടായെന്നും സ്പീക്കര്‍ക്കും നിയമസഭാ സെക്രട്ടറിക്കും ഇക്കാര്യം വിശദീകരിച്ച് പരാതി നല്‍കുമെന്നാണ് മധ്യപ്രദേശില്‍നിന്നുള്ള എംഎല്‍എമാര്‍ പറയുന്നത്.

Read Also: കണ്ണൂര്‍ ശാന്തമാകാന്‍ മസൂറിയിലെ ട്രെയിനിംഗ് പോര; ഐഎഎസും ഐപിഎസും തോറ്റിടത്ത് വേണ്ടതെന്ത് ?

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
Sree Padmanabha swami temple security officers insulted Mla's from Madhya pradhesh.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X