കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ ഉടൻ തുറക്കും?അമിക്കസ് ക്യൂറി വരുന്നു, പാടില്ലെന്ന് രാജകുടുംബം..

സുപ്രീംകോടതി നിർദേശപ്രകാരം രാജകുടുംബാംഗങ്ങൾ, ക്ഷേത്രം തന്ത്രി, ഭക്തജനങ്ങളുടെ പ്രതിനിധികൾ എന്നിവരുമായി ചർച്ച നടത്താനാണ് ഗോപാൽ സുബ്രഹ്മണ്യം തിരുവനന്തപുരത്തെത്തുന്നത്.

  • By ഡെന്നീസ്
Google Oneindia Malayalam News

തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവിറ ഉടൻ തുറന്നേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നു. ബി നിലവറ തുറക്കുന്ന കാര്യം ചർച്ച ചെയ്യാനായി സുപ്രീംകോടതി നിയമിച്ച അമിക്കസ് ക്യൂറി ഗോപാൽ സുബ്രഹ്മണ്യം ചൊവ്വാഴ്ച തിരുവനന്തപുരത്തെത്തും.

Recommended Video

cmsvideo
Indian cricket team: Random fitness test made mandatory | Oneindia News

കാസർകോട് ഗണേശോത്സവ ഘോഷയാത്രയ്ക്ക് നേരെ ആക്രമണം! സ്ത്രീകളടക്കമുള്ളവരെ ആക്രമിച്ചു, പോലീസ് നോക്കിനിന്നുകാസർകോട് ഗണേശോത്സവ ഘോഷയാത്രയ്ക്ക് നേരെ ആക്രമണം! സ്ത്രീകളടക്കമുള്ളവരെ ആക്രമിച്ചു, പോലീസ് നോക്കിനിന്നു

പിണറായി ചോരക്കൊതി പൂണ്ട ചെന്നായ! ഉത്തരേന്ത്യയിലെ കലാപം; പിണറായി ഉറഞ്ഞുതുള്ളുന്നത് എന്തിന്...പിണറായി ചോരക്കൊതി പൂണ്ട ചെന്നായ! ഉത്തരേന്ത്യയിലെ കലാപം; പിണറായി ഉറഞ്ഞുതുള്ളുന്നത് എന്തിന്...

സുപ്രീംകോടതി നിർദേശപ്രകാരം രാജകുടുംബാംഗങ്ങൾ, ക്ഷേത്രം തന്ത്രി, ഭക്തജനങ്ങളുടെ പ്രതിനിധികൾ എന്നിവരുമായി ചർച്ച നടത്താനാണ് ഗോപാൽ സുബ്രഹ്മണ്യം തിരുവനന്തപുരത്തെത്തുന്നത്. ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കണമെന്നായിരുന്നു സുപ്രീംകോടതി നേരത്തെ നടത്തിയ നിരീക്ഷണം. എന്നാൽ, ബി നിലവറ തുറക്കുന്നത് വലിയ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്നും, നിലവറ തുറക്കുന്നത് ഉചിതമാകില്ലെന്നുമായിരുന്നു രാജകുടുംബത്തിന്റെ വാദം.

ഗുരുവായൂരിൽ പുതിയ റെക്കോർഡ്! ഒരൊറ്റ ദിവസം, 277 കല്ല്യാണങ്ങൾ, 917 ചോറൂണ്! കാലു കുത്താനിടമില്ല....ഗുരുവായൂരിൽ പുതിയ റെക്കോർഡ്! ഒരൊറ്റ ദിവസം, 277 കല്ല്യാണങ്ങൾ, 917 ചോറൂണ്! കാലു കുത്താനിടമില്ല....

വിഗ്രഹ പരിശോധന...

വിഗ്രഹ പരിശോധന...

ചൊവ്വാഴ്ച തിരുവനന്തപുരത്തെത്തുന്ന അമിക്കസ് ക്യൂറി ഗോപാൽ സുബ്രഹ്മണ്യം കോടതി നിയമിച്ച വിദഗ്ദർ നടത്തുന്ന വിഗ്രഹ പരിശോധനയും നിരീക്ഷിക്കും.

ചർച്ചകൾ...

ചർച്ചകൾ...

ബി നിലവറ തുറക്കുന്നതുമായി ബന്ധപ്പെട്ട് രാജകുടുംബാംഗങ്ങൾ, ക്ഷേത്രം തന്ത്രി, ഭക്തജനങ്ങളുടെ പ്രതിനിധികൾ എന്നിവരുമായി ചർച്ച നടത്താനാണ് ഗോപാൽ സുബ്രഹ്മണ്യം ചൊവ്വാഴ്ച തലസ്ഥാനത്തെത്തുന്നത്.

പ്രശ്നമുണ്ടാകുമോ...

പ്രശ്നമുണ്ടാകുമോ...

ക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്നത് ആചാര അനുഷ്ടാനങ്ങള്‍ക്കോ വിഗ്രഹ പ്രതിഷ്ഠയ്‌ക്കോ എന്തെങ്കിലും പ്രശ്‌നം സൃഷ്ടിക്കുമോ എന്ന കാര്യമാണ് തന്ത്രിയുമായി ചര്‍ച്ചചെയ്യുക.

പാടില്ലെന്ന്...

പാടില്ലെന്ന്...

അതേസമയം, ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്നത് ഉചിതമാകില്ലെന്ന വാദത്തിൽ രാജകുടുംബാംഗങ്ങൾ ഉറച്ചുനിൽക്കുകയാണ്.

അനുമതി വാങ്ങൽ...

അനുമതി വാങ്ങൽ...

കവടിയാർ കൊട്ടാരത്തിലെത്തി രാജകുടുംബാംഗങ്ങളുമായി ചർച്ച നടത്തുന്ന ഗോപാൽ സുബ്രഹ്മണ്യത്തിന് ബി നിലവറ തുറക്കാൻ രാജകുടുംബാംഗങ്ങളുടെ അനുമതി വാങ്ങുക എന്നതാണ് പ്രധാനദൗത്യം.

മുൻപ് തുറന്നിട്ടുണ്ടെന്ന്...

മുൻപ് തുറന്നിട്ടുണ്ടെന്ന്...

ക്ഷേത്രത്തിലെ ബി നിലവറ മുൻപ് തുറന്നിട്ടുണ്ടെന്ന വാദങ്ങളും രേഖകളും ഗോപാൽ സുബ്രഹ്മണ്യം പരിശോധിക്കും. ബി നിലവറ തുറക്കുന്നത് സംബന്ധിച്ച സാങ്കേതിക കാര്യങ്ങൾ, സുരക്ഷാ പ്രശ്നങ്ങൾ എന്നിവയെക്കുറിച്ചും അമിക്കസ് ക്യൂറി പരിശോധിക്കും.

റിപ്പോർട്ടിനായി...

റിപ്പോർട്ടിനായി...

അമിക്കസ് ക്യൂറിയായ ഗോപാൽ സുബ്രഹ്മണ്യം ചർച്ചകളും പരിശോധനകളും നടത്തിയ ശേഷം തയ്യാറാക്കി നൽകുന്ന റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയാകും ബി നിലവറ തുറക്കുന്ന കാര്യത്തിൽ സുപ്രീംകോടതി വിധി പുറപ്പെടുവിക്കുക.

English summary
sree padmanabhaswamy temple;b vault controversy, gopal subramaniam will come to trivandrum.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X