Get Updates
Get notified of breaking news, exclusive insights, and must-see stories!

തരൂരിന്‍റെ മൂന്ന് ഭാര്യമാര്‍ എങ്ങനെയാണ് മരിച്ചത്! വീണ്ടും ' പറഞ്ഞ് കുടുങ്ങി' ശ്രീധരന്‍ പിള്ള!

നിലപാടിലെ മലക്കം മറിച്ചിലും വീരവാദ പ്രസംഗങ്ങളും ബിജെപി അധ്യക്ഷന്‍ ശ്രീധരന്‍ പിള്ളയെ സംബന്ധിച്ച് പുത്തരിയല്ല. പറഞ്ഞ് കുടുങ്ങി പണി വാങ്ങാറുള്ള പിള്ളയ്ക്ക് ഇപ്പോള്‍ പണി കിട്ടാനിരിക്കുന്നത് തിരുവനന്തപുരം എംപി ശശി തരൂരില്‍ നിന്നാണ്. തിരുവനന്തപുരത്ത് നടന്ന വാര്‍ത്താ സമ്മേളനത്തിനിടയിലാണ് ശശി തരൂരിനെതിരെ പിള്ളയുടെ പരാമര്‍ശം.

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ ശശി തരൂരിന്‍റെ മൂന്ന് ഭാര്യമാര്‍ എങ്ങനെയാണ് മരിച്ചതെന്ന് എല്ലാവരും ചോദിക്കുന്നുണ്ടെന്നായിരുന്നു പിള്ള പത്രസമ്മേളനത്തില്‍ പറഞ്ഞത്. അടൂരില്‍ തരൂരിന് ഒരു ഭാര്യയുണ്ടെന്നും പിള്ള വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.പിള്ളയുടെ പത്രസമ്മേളനം വിവാദമായിരിക്കുകയാണ്.

എങ്ങനെ മരിച്ചു

എങ്ങനെ മരിച്ചു

തിരുവനന്തപുരത്ത് ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെയായിരുന്നു ശശി തരൂരിനെതിരെ ശ്രീധരന്‍ പിള്ളയുടെ വിവാദ പരാമര്‍ശം. തിരുവനന്തപുരത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ മൂന്ന് ഭാര്യമാര്‍ എങ്ങനെയാണ് മരിച്ചതെന്നാണ് എല്ലാവരും ചോദിക്കുന്നത്.

ജനം ചോദിക്കുന്നു

ജനം ചോദിക്കുന്നു

താനോ ബിജെപിയോ ഇക്കാര്യം പറഞ്ഞ് നടന്നിട്ടില്ല. എന്നാല്‍ ജനങ്ങള്‍ ഇക്കാര്യം ചോദിക്കുന്നുണ്ടെന്നും പത്രസമ്മേളനത്തില്‍ പിള്ള പറഞ്ഞു.

അടൂരുകാരി

അടൂരുകാരി

മൂന്ന് ഭാര്യമാരാണ് ശശി തരൂരിന് ഉണ്ടായിരുന്നത്. ഇതില്‍ ഒരാള്‍ അടൂരുകാരിയാണ്. അവര്‍ അടൂരിലെ അഭിഭാഷകനായ മധുസൂദനന്‍ നായരുടെ മരുമകള്‍ ആയിരുന്നു. ഇവര്‍ ഒരിക്കല്‍ തന്നെ കേസിന്‍റെ നിയമോപദേശത്തിനായി സമീപിച്ചിരുന്നുവെന്നും പിള്ള പറഞ്ഞു.

ഒരാള്‍ ജീവിച്ചിരിപ്പുണ്ട്

ഒരാള്‍ ജീവിച്ചിരിപ്പുണ്ട്

അതേസമയം ഇതൊന്നും പറഞ്ഞ് നടക്കാനോ രാഷ്ട്രീയ ആയുധമാക്കാനോ തനിക്ക് താത്പര്യമില്ലാത്തത് കൊണ്ടാണെന്നും പിള്ള പറഞ്ഞു. ഭാര്യമാര്‍ മൂന്ന് പേരും മരിച്ചോ ​എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് രണ്ട് പേര്‍ മരിച്ചെന്നും ഒരാള്‍ വിവാഹ ബന്ധം വേര്‍പ്പെടുത്തിയെന്നും പിള്ള പറഞ്ഞു.

മൂന്ന് പേര്‍

മൂന്ന് പേര്‍

ശശി തരൂരിന് മൂന്ന് ഭാര്യമാരാണ് ഉണ്ടായിരുന്നത്. തിലോത്തമ മുഖര്‍ജി, യുഎന്‍ ഉദ്യോഗസ്ഥയായ ക്രിസ്റ്റീന ജൈല്‍സി, സുനന്ദ പുഷ്കര്‍ എന്നിവരായിരുന്നു ഈ മൂന്ന് പേര്‍.

'പിള്ള

'പിള്ള" പറഞ്ഞ ഭാര്യ

തരൂരിന്‍റെ മൂന്നാം ഭാര്യയായ സുനന്ദ പുഷ്കര്‍ മരിച്ചിട്ട് നാല് വര്‍ഷം കഴിഞ്ഞു. അതേസമയം അടൂര്‍ സ്വദേശിയായ 'പിള്ള" പറഞ്ഞ ഭാര്യ ആരാണെന്നത് മാത്രം വ്യക്തമല്ല.

പണി കിട്ടും

പണി കിട്ടും

എന്തായാലും പിള്ളയുടെ ' തള്ളിന്' എട്ടിന്‍റെ പണി കിട്ടുമെന്നാണ് വിവരം. പിള്ളയ്ക്കെതിരെ മാനനഷ്ടക്കേസ് അടക്കമുള്ള നിയമനടപടികള്‍ തരൂര്‍ സ്വീകരിച്ചേക്കുമെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+