ചരിത്ര നിമിഷം; ശ്രീധന്യ ഇനി കോഴിക്കോട് അസിസ്റ്റന്റ് കളക്ടർ!!
വയനാട്; ആദിവാസി വിഭാഗത്തിൽ നിന്ന് ആദ്യമായി സിവിൽ സർവ്വീസ് നേടിയ ശ്രീധന്യ സുരേഷ് ഇനി കോഴിക്കോട് അസിസ്റ്റന്റ് കളക്ടര്‍. ശ്രീധന്യ ഉടൻ തന്നെ അസിസ്റ്റന്‍ കളക്ടര്‍ ട്രെയിനിയായി ചുമതലയേല്‍ക്കും.വയനാട്ടില്‍ പൊഴുതന ഇടിയം വയല്‍ സ്വദേശിയായ ശ്രീധന്യ പട്ടിക വര്‍ഗവിഭാഗത്തിലെ കുറിച്യ സമുദായാംഗമാണ്. സിവില്‍ സര്‍വീസ് പരീക്ഷയില്‍ 410ാം റാങ്ക് നേടിയാണ് ശ്രീധന്യ ചരിത്രവിജയം നേടിയത്.
Recommended Video
കോഴിക്കോട് ദേവഗിരി കോളേജില്‍ നിന്ന് 75 ശതമാനം മാർക്കോടെയാണ് സുവോളജിയില്‍ ബിരുദമെടുത്തത്. ശേഷം കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ നിന്ന് ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കി.പിന്നാലെയായിരുന്നു ശ്രീധന്യ സിവിൽ സർവ്വീസ് നേടിയത്. തന്റെ രണ്ടാം പരിശ്രമത്തിലാണ് ശ്രീധന്യയ്ക്ക് ഐതിഹാസിക നേട്ടം കരസ്ഥമാക്കാനായത്.

ഇടിയംവയല്‍ എംഇഎസ് കോളനിയിലെ തൊഴിലുറപ്പ് തൊഴിലാളികളായ സുരേഷ്-കമല ദമ്പതികളുടെ മകളാണ് 26 കാരിയായ ശ്രീധന്യ. എല്ലാ പ്രതിസന്ധികളേയും തരണം ചെയ്താണ് ശ്രീധന്യ അഭിമാനകരമായ നേട്ടം കൈവരിച്ചത്.കുറിച്യ വിഭാഗത്തില്‍ പെടുന്ന ശ്രീധന്യ ,ആദിവാസി വിഭാഗത്തില്‍ നിന്നും സിവില്‍ സര്‍വ്വീസ് നേടുന്ന ആദ്യ പെണ്‍കുട്ടി കൂടിയാണ്.കൂലിപ്പണിക്കാരായ അച്ഛൻ സുരേഷിനും അമ്മ കമലയ്ക്കും മകളെ സിവിൽ സർവീസ് ഇന്റർവ്യൂവിന് അയയ്ക്കാൻ പോലും പണമുണ്ടായിരുന്നില്ല. എസ്‌സി, എസ്ടി വിദ്യാർഥികൾക്കായുള്ള സർക്കാരിന്റെ കോച്ചിങ് സെന്ററിലും പിന്നീട് സ്വകാര്യ സെന്ററിലുമായിരുന്നു ശ്രീധന്യ സിവിൽ സർവ്വീസ് പരിശീലനം നടത്തിയത്.












Click it and Unblock the Notifications