കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അതിവേഗ റെയില്‍പ്പാത വന്നാല്‍ വര്‍ഷം ആയിരത്തില്‍ അധികം ജീവനുകള്‍ രക്ഷിക്കാന്‍ കഴിയുമെന്ന് ഇ ശ്രീധരന്‍

  • By Athul
Google Oneindia Malayalam News

തിരുവന്തപുരം: അതിവേഗ റെയില്‍പാത യാഥാര്‍ത്ഥമായാല്‍ കേരളത്തില്‍ പ്രതിവര്‍ഷം അയിരത്തിലേറെ ജീവനുകള്‍ രക്ഷിക്കാന്‍ കഴിയുമെന്ന് ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ ശ്രീധരന്‍. സംസ്ഥാന സര്‍ക്കാര്‍ 15,000 കോടിയും കേന്ദ്ര സര്‍ക്കാര്‍ 7,500 കോടിയും മുടക്കാന്‍ തയ്യാറായാല്‍ അതിവേഗ റെയില്‍പാത നിര്‍മിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ റോഡപകടത്തില്‍ 30 ശതമാനം കുറയ്ക്കാന്‍ അതിവോഗ റെയില്‍ പാതക്ക് കഴിയുമെന്നും അതിനായുള്ള പദ്ധതിയുടെ വിശദമായ രൂപരേഖ സര്‍ക്കാരിന് ഡിഎംആര്‍സിയുടെ നേതൃത്വത്തില്‍ ഉടനെ സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

e sreedharan

ആദ്യഘട്ടത്തില്‍ കണ്ണൂര്‍ വരെയുള്ള 430 കിലോമീറ്റര്‍ പാതയും പിന്നീട് കാസര്‍കോട്ടേക്കും മംഗലാപുരത്തേക്കും നീട്ടാവുന്ന പാദയാണ് ഡിഎംആര്‍സി നിര്‍ദേശിക്കുന്നത്. തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്ക് രണ്ട് മണിക്കൂര്‍ കൊണ്ട് എത്താനാവും കെച്ചിയിലേക്ക് 53 മിനിറ്റുമതിയാകും. അതിവേഗ റെയില്‍പ്പാത കേരളത്തിന്റെ സാമ്പത്തിക പുരോഗതിയില്‍ വന്‍ കുതിച്ച് ചാട്ടത്തിന് ഇടയാക്കുമെന്നും ശ്രീധരന്‍ ചൂണ്ടിക്കാട്ടുന്നു.

English summary
E Sreedharan on high speed rail
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X