കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാലായില്‍ ജനവിധി ബിജെപിക്ക് അനുകൂലമാകും, വികസന മുരടിപ്പിന് ജനം മറുപടി തരുമെന്നും ശ്രീധരന്‍ പിള്ള

Google Oneindia Malayalam News

കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പില്‍ ജനവിധി ബിജെപിക്ക് അനുകൂലമാകുമെന്ന് സംസ്ഥാന അധ്യക്ഷന്‍ അഡ്വ പിഎസ് ശ്രീധരന്‍ പിള്ള. പ്രാദേശിക വികസനങ്ങളാകും പാലായില്‍ ഇത്തവണ ചര്‍ച്ചയാകുക. വികസനം എത്തിനോല്‍ക്കാത്ത ഗ്രാമങ്ങളാണ് മണ്ഡലത്തില്‍ ഉള്ളത്. വികസന മുരടിപ്പിന് ജനം മറുപടിയ നല്‍കുമെന്നും പിള്ള പറഞ്ഞു.

sreedbjp

പ്രാദേശിക വികസമപ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്തള്ളപ്പെട്ട പോയവരാണ് പാല ജനത. ഒരുമിച്ച് 50 പേര്‍ക്ക് ജോലി ചെയ്യാന്‍ സാധിക്കുന്ന ഒരു സ്ഥാപനം പോലും പാലായില്‍ ഇതുവരെ ഇല്ല. ഇതൊക്കെ പരിഗണിച്ചാകും ജനം ഇത്തവണ വോട്ട് ചെയ്യുക, ശ്രീധരന്‍ പിള്ള പറഞ്ഞു.

ഇന്ത്യയുടെ കളിപ്പാട്ടം വീണുപോയെന്ന് പാക് മന്ത്രിയുടെ പരിഹാസം, ചുട്ട മറുപടിയുമായി ഇന്ത്യക്കാര്‍ഇന്ത്യയുടെ കളിപ്പാട്ടം വീണുപോയെന്ന് പാക് മന്ത്രിയുടെ പരിഹാസം, ചുട്ട മറുപടിയുമായി ഇന്ത്യക്കാര്‍

ലോകത്തിന്‍റെ ഏത് ഭാഗത്തും പാലക്കാരുണ്ടാകും. ഭൂമിയില്‍ പണിയെടുത്ത് കൃഷി ചെയ്ത് അവര്‍ വികസന ഭൂപടത്തില്‍ ഇടം പിടിക്കും. ഇപ്പോള്‍ എല്ലാവരും പോകാന്‍ ആഗ്രഹിക്കുന്ന സ്ഥലം കാശ്മീരാണ്. കാശ്മീരില്‍ എല്ലാവര്‍ക്കും പോകാമെന്ന സാഹചര്യം കേന്ദ്രസര്‍ക്കാര്‍ ഒരുക്കി. എന്നാല്‍ സിപിഎമ്മും കോണ്‍ഗ്രസും അതിനെതിരെ രംഗത്തെത്തി. എവിടേയും ഭൂമി വാങ്ങാന്‍ ആഗ്രഹിക്കുന്ന പാലാക്കാര്‍ക്ക് ഇപ്പോള്‍ നല്ല അവസരമാണ് ഉള്ളതെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

ബിജെപി ജില്ലാ പ്രസിഡന്‍റ് എന്‍ ഹരിയാണ് പാലായില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി.2016 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ഹരി മത്സരിച്ചപ്പോള്‍ എന്‍ഡിഎയ്ക്ക് 24,821 വോട്ടുകള്‍ ലഭിച്ചിരുന്നു. ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായിരുന്ന പിസി തോമസിന് മണ്ഡലത്തില്‍ 26,533 വോട്ടുകളും ലഭിച്ചിരുന്നു.രണ്ടാം സ്ഥാനത്ത് എത്തിയ എല്‍ഡിഎഫുമായി 6,966 വോട്ടിന്‍റെ വ്യത്യാസം മാത്രമാണ് ഉണ്ടായിരുന്നത്.

ചന്ദ്രയാന്‍-2: ചരിത്ര നേട്ടത്തിന് തൊട്ടരികെ സിഗ്നൽ നഷ്ടമായി, എന്താണ് വിക്രം ലാൻഡറിന് സംഭവിച്ചത്?ചന്ദ്രയാന്‍-2: ചരിത്ര നേട്ടത്തിന് തൊട്ടരികെ സിഗ്നൽ നഷ്ടമായി, എന്താണ് വിക്രം ലാൻഡറിന് സംഭവിച്ചത്?

'എന്‍റെ പ്രധാനമന്ത്രി മനുഷ്യനാണ്.. മോദിയുടെ ആശ്ലേഷം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ'എന്‍റെ പ്രധാനമന്ത്രി മനുഷ്യനാണ്.. മോദിയുടെ ആശ്ലേഷം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

English summary
Sreedharan pilla about Pala by election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X