Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രമുഖര്‍ ഉടന്‍ ബിജെപിയില്‍ എത്തും! കോണ്‍ഗ്രസിന്‍റെ കൗണ്ട് ഡൗണ്‍ തുടങ്ങിയെന്നും ശ്രീധരന്‍ പിള്ള

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് കൂടുതല്‍ നേതാക്കള്‍ എത്തുമെന്ന് സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള. ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്ന പിന്നാലെയാണ് പിള്ളയുടെ പ്രതികരണം. കേരളത്തില്‍ കോണ്‍ഗ്രസിന്‍റെ കൗണ്ട് ഡൗണ്‍ തുടങ്ങി. ടോം വടക്കന്‍റെ വരവ് ഒരു തുടക്കം മാത്രമാണെന്നും പിള്ള പറഞ്ഞു.

sreedtomdd-155256191

വരും ദിവസങ്ങളില്‍ കൂടുതല്‍ ബിജെപി നേതാക്കള്‍ കോണ്‍ഗ്രസിലേക്കെത്തു. പ്രമുഖരായ നേതാക്കളാണ് ബിജെപിയിലേക്ക് വരുന്നത്. ഇവരുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്താനാവില്ല. മറ്റ് പാര്‍ട്ടികളില്‍ നിന്ന് വരുന്ന നേതാക്കള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കണമെന്നാണ് ദേശീയ നേതൃത്വം നിര്‍ദ്ദേശിച്ചിരിക്കുന്നത്. ടോം വടക്കനേയും അര്‍ഹിക്കുന്ന പരിഗണന നല്‍കി സ്വീകരിക്കും.

അതേസമയം ടോം വടക്കന്‍ സ്ഥാനാര്‍ത്ഥിയാകുമോയെന്ന ചോദ്യത്തിന് പിള്ള മറുപടി പറയാന്‍ തയ്യാറായില്ല. നേരത്തേയും നിരവധി പ്രനുഖര്‍ ബിജെപിയില്‍ എത്തുമെന്ന് പിള്ള പറഞ്ഞിരുന്നു. പിന്നാലെ കോണ്‍ഗ്രസിന്‍റെ രാമന്‍ നായര്‍ ഉള്‍പ്പെടെയുള്ള ചില പ്രമുഖ നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+