• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

48 വയസുണ്ടായിട്ടും ''യുവ സുന്ദരി'' ;പ്രിയങ്ക ഗാന്ധിയെ അധിക്ഷേപിച്ച് ശ്രീധരൻ പിള്ള

cmsvideo
  പ്രിയങ്ക ഗാന്ധിയെ അധിക്ഷേപിച്ച് ശ്രീധരൻ പിള്ള | Oneindia Malayalam

  കണ്ണൂർ: എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിക്കെതിരെ അപകീർത്തികരമായ പരാമർശവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ള. പ്രിയങ്കാ ഗാന്ധിയെ യുവതിയായി ചിത്രീകരിച്ച് കോൺഗ്രസ് ജനങ്ങളെ കബളിപ്പിക്കുകയാണെന്നായിരുന്നു ശ്രീധരൻ പിള്ളയുടെ വാക്കുകൾ.

  ഇടതു മുന്നണി കൺവീനർ ആവത്തൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി രമ്യാ ഹരിദാസിനെതിരെ നടത്തിയ പരാമർശം വലിയ ചർച്ചയായതിന് പിന്നാലെയാണ് സമാന രീതിയിൽ ബിജെപി അധ്യക്ഷന്റെയും സ്ത്രീ വിരുദ്ധ പരാമർശം പുറത്ത് വരുന്നത്.

  '' ആ റെസിപ്പി ഇങ്ങു കൊണ്ടുവരണെ ''.... പാക് പിടിയിലായ അഭിനന്ദനോട് ഭാര്യ അന്ന് പറഞ്ഞത്

  കൂടുതലൊന്നും പറയുന്നില്ല

  കൂടുതലൊന്നും പറയുന്നില്ല

  പ്രിയങ്കാ ഗാന്ധിക്ക് 48 വയസുണ്ട് എന്നിട്ടും അവരെ വിശേഷിപ്പിക്കാൻ ഉപയോഗിക്കുന്ന വാക്ക് യുവ സുന്ദരി എന്നാണ്. അമ്മമാരും സഹോദരിമാരും ഇരിക്കുന്നതിനാൽ താൻ കൂടുതലൊന്നും പറയുന്നില്ലെന്നായിരുന്നു ശ്രീധരൻ പിള്ളയുടെ പറഞ്ഞത്. കണ്ണൂരിൽ നടന്ന എൻഡിഎ കൺവെൻഷനിടെയയിരുന്നു ബിജെപി അധ്യക്ഷന്റെ കൈവിട്ട വാക്കുകൾ.

   രാഹുൽ ഗാന്ധിക്കെതിരെ

  രാഹുൽ ഗാന്ധിക്കെതിരെ

  രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർത്ഥിത്വം ഉത്തരേന്ത്യയിൽ പ്രചരിപ്പിക്കുമെന്നും ശ്രീധരൻ പിള്ള പറഞ്ഞു. മണ്ഡലത്തിന്റെ പേര് വയനാട് ആണെങ്കിലും നാല് മണ്ഡലങ്ങളും മലപ്പുറത്താണ്. മണ്ഡലത്തിലെ ന്യൂനപക്ഷ സ്വാധീനം പരാമർശിച്ചായിരുന്നു ശ്രീധരൻ പിള്ളയുടെ പരാമർശം.

   മോദിക്ക് പിന്നാലെ

  മോദിക്ക് പിന്നാലെ

  രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നത് ഹിന്ദുക്കളെ ഭയമുളളതുകൊണ്ടാണെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി തുറന്നടിച്ചിരുന്നു. ന്യൂനപക്ഷങ്ങൾ കൂടുതൽ ഉള്ള മണ്ഡലങ്ങളിലേക്ക് ചിലർ അഭയാർത്ഥികളെ പോലെ പോവുകയാണെന്ന് പ്രധാനമന്ത്രി വിമർശിച്ചിരുന്നു.

  കനകാവസരം

  കനകാവസരം

  രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വം ദൈവം തന്ന കനകാവസരം ആണെന്നും ശ്രീധരൻ പിള്ള കൂട്ടിച്ചേർത്തു. ശബരിമല വിഷയം ബിജെപിക്ക് ലഭിച്ച സുവർണാവസരമാണെന്ന ശ്രീധരൻപിള്ളയുടെ പരാമർശം വലിയ വിവാദങ്ങൾക്കാണ് വഴിവെച്ചത്. രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കാനെത്തിയാൽ പല്ലും നഖവും ഉപയോഗിച്ച് എതിർക്കുമെന്ന് ശ്രീധരൻ പിള്ള നേരത്തെ വ്യക്തമാക്കിയിരുന്നു.

  പ്രിയങ്കയ്ക്കെതിരെ മുൻപും

  പ്രിയങ്കയ്ക്കെതിരെ മുൻപും

  സജീവ രാഷ്ട്രീയത്തിലേക്കുള്ള പ്രിയങ്കയുടെ വരവിന് പിന്നാലെ ബിജെപി നേതാക്കൾ രൂക്ഷമായ വിമർശനമാണ് അവർക്കെതിരെ ഉയർത്തുന്നത്. അമ്മൂമ്മയെ പോലെ നീണ്ട മൂക്കുള്ളതുകൊണ്ട് അധികാരത്തിലെത്താമെന്നാണ് ചിലരുടെ വിചാരമെന്ന കേന്ദ്രമന്ത്രി മൻസൂക് മന്ദാവിയയുടെ പരാമർശത്തിനെതിരെ വൻ വിമർശനം ഉയർന്നിരുന്നു.

   പ്രിയങ്കയെ അധിക്ഷേപിച്ച്

  പ്രിയങ്കയെ അധിക്ഷേപിച്ച്

  പ്രിയങ്കാ ഗാന്ധി പപ്പുവിന്റെ പപ്പിയാണെന്ന കേന്ദ്രമന്ത്രി മഹേഷ് ശർമയുടെ പരാമർശവും വിവാദമായിരുന്നു. പപ്പു പറയുന്നു അദ്ദേഹത്തിന് പ്രധാനമന്ത്രിയാകണമെന്ന് ഇപ്പോൾ മായാവചിയും, അഖിലേഷ് യാവവും പപ്പുവിന്റെ പപ്പിയുമെല്ലാം എത്തിയിരിക്കുകയാണെന്നാായിരുന്നു കേന്ദ്രമന്ത്രിയുടെ പരാമർശം.

  പ്രതിഷേധം കത്തുന്നു

  പ്രതിഷേധം കത്തുന്നു

  അതേസമയം ഇടതുമുന്നണി കൺവീനർ എ വിജയരാഘവൻ ആലത്തൂരിലെ കോൺഗ്രസ് സ്ഥാനാർത്ഥിക്കെതിരെ നടത്തിയ വിവാദ പരാമർശത്തിൽ വൻ പ്രതിഷേധമാണ് ഉയരുന്നത്. വിജയരാഘവനെതിരെ പരാതി നൽകാൻ ഒരുങ്ങുകയാണ് രമ്യാ ഹരിദാസ്. ഉമ്മൻചാണ്ടി അടക്കമുളള നേതാക്കൾ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്.

   പരാമർശം ഇങ്ങനെ

  പരാമർശം ഇങ്ങനെ

  നോമിനേഷൻ കൊടുക്കാൻ പോയ നമ്മുടെ ആലത്തൂരിലെ സ്ഥാനാർത്ഥി ആദ്യം പാണക്കാട്ടെ തങ്ങളെ കണ്ടു. പിന്നെ പോയി കുഞ്ഞാലിക്കുട്ടിയെ കണ്ടു. അതോട് കൂടി ആ കുട്ടിയുടെ കാര്യം എന്താകുമെന്ന് എനിക്കിപ്പോൾ പറയാനാവില്ല.... ഇതായിരുന്നു പൊന്നാനിയിലെ തിരഞ്ഞെടുപ്പ് കൺവെൻഷനിടെ എ വിജയരാഘവന്റെ വാക്കുകൾ.

  ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

  English summary
  PS Sreedharan Pilla derogatory statement against Priyanka Gandhi
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more