കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തീരുമാനം അറിഞ്ഞപ്പോള്‍ കണ്ണൂരിലെ നേതാവ് ഫോണ്‍ തറയിലെറിഞ്ഞു; സുധാകരനെ ബിജെപിയിലേക്ക് ക്ഷണിച്ച് പിള്ള

Google Oneindia Malayalam News

മറ്റുപാര്‍ട്ടിയില്‍ നിന്നുള്ള മുതിര്‍ന്ന നേതാക്കള്‍ ബിജെപിയിലേക്ക് എത്തുമെന്നുള്ള പ്രസ്താവന പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ള തുടരുന്നു. ബിജെപി ക്ഷണിച്ചാല്‍ ബ്രാഞ്ച് ഭാരവാഹികളടക്കം പാര്‍ട്ടിയിലേക്ക് വരുമെന്നായിരുന്നു ശ്രീധരന്‍ പിള്ള കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടത്

ജനകീയ നേതാക്കള്‍ ഇല്ലാത്തത് കൊണ്ടല്ല. ബിജെപിയുടെ മനസ്സിന്റെ വലിപ്പം കൊണ്ടാണ് ഇവരെ എല്ലാം സ്വാഗതം ചെയ്യുന്നത് എന്നും അദ്ദഹേം പറഞ്ഞു. കെപിസിസിയുടെ പുതിയ ഭാരവാഹിക പട്ടികയില്‍ ചിലര്‍ക്ക് അതൃപ്തിയുണ്ട്. നേതൃത്വത്തിന്റെ തീരുമാനം അറിഞ്ഞ ഒരു നേതാവ് ഫോണ്‍ നിലത്ത് വലിച്ചെറിഞ്ഞതായാണ് മനസിലാക്കുന്നത്. ഈ നേതാവിനെയടക്കം ബി.ജെ.പിയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നാണ് കെ സുധാകരന്‍റെ പേരുപറയാതെ പിള്ള പറഞ്ഞത്.

കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലേക്ക്

കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലേക്ക്

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേത് പോലെ കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലേക്ക് എത്തുമെന്നുള്ള പ്രചരണങ്ങള്‍ മുമ്പ് വ്യാപകമായിരുന്നു. കെ സുധാകരന്റെ പേരും ഈ പിട്ടികയില്‍ പലരും ചേര്‍ത്തിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ കെപിസിസി ഭാരവാഹിക പട്ടികയില്‍ അതൃപ്തി രേഖപ്പെടുത്തിയ കെ സുധാകരന്റെ പേര് പറയാതെ ശ്രീധരന്‍ പിള്ള അദ്ദേഹത്തെ ബിജെപിയിലേക്ക് ക്ഷണിച്ചത്.

സാധ്യത കല്‍പ്പിക്കപ്പെട്ട നേതാവ്

സാധ്യത കല്‍പ്പിക്കപ്പെട്ട നേതാവ്

കെപിസിസി പ്രസിഡന്റാവാന്‍ ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെട്ട നേതാവായിരുന്നു കെ സുധാകരന്‍. എന്നാല്‍ കഴിഞ്ഞ ദിവസം ഹൈക്കമാന്‍ഡില്‍ നിന്നുള്ള തീരുമാനം വന്നപ്പോള്‍ മുല്ലപ്പള്ളി കെപിസിസി പ്രസിഡന്റാവുകയായിരുന്നു. കെ സുധാകരന് ലഭിച്ചത് വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനം മാത്രമാണ്.

ഹെക്കമാന്‍ഡിന്റെ തീരുമാനം

ഹെക്കമാന്‍ഡിന്റെ തീരുമാനം

ഹെക്കമാന്‍ഡിന്റെ തീരുമാനം അറിഞ്ഞ ആദ്യഘട്ടത്തില്‍ സുധാകരന്‍ കടുത്ത അതൃപ്തി ഉള്ളതായും പുതിയ ഭാരവാഹിത്വം അദ്ദേഹം ഏറ്റെടുക്കില്ലെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. ഈ വാര്‍ത്തകളെ പിന്നീട് അദ്ദേഹം തിരുത്തിയെങ്കിലും നേതൃത്വത്തിന്റെ തീരുമാനതത്തില്‍ അദ്ദേഹം തൃപ്തനല്ല എന്നാണ് വിലയിരുത്തുന്നത്.

ബിജെപിയിലേക്ക് ക്ഷണം

ബിജെപിയിലേക്ക് ക്ഷണം

ഈ സാഹചര്യത്തിലാണ് കെ സുധാകരന്റെ പേര് പറയാതെ അദ്ദേഹത്തെ ശ്രീധരന്‍ പിള്ള ബിജെപിയിലേക്ക് ക്ഷണിച്ചത്. കെ.പി.സി.സിയുടെ പുതിയ ഭാരവാഹിപ്പട്ടിക അറിഞ്ഞ ഒരു നേതാവ് ഫോണ്‍ നിലത്ത് വലിച്ചെറിഞ്ഞതായാണ് മനസിലാക്കുന്നത്. ഈ നേതാവിനെയടക്കം ബി.ജെ.പിയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നാണ് ശ്രീധരന്‍ പിള്ള അഭിപ്രായപ്പെട്ടത്.

മുല്ലപ്പള്ളി രാമചന്ദ്രനെ

മുല്ലപ്പള്ളി രാമചന്ദ്രനെ

വിഎം സുധീരന്റെ അപ്രതീക്ഷിത രാജിക്ക് ശേഷം താല്‍ക്കാലിക ചുമതലയേറ്റെടുത്ത എംഎം ഹസ്സന് പകരമായി മുല്ലപ്പള്ളി രാമചന്ദ്രനെയാണ് കെപിസിസി പ്രസിഡന്റായി നിയമിച്ചിരിക്കുന്നത്. കെ സുധാകരന്‍, എം ഐ ഷാനവാസ്, കൊടിക്കുന്നില്‍ സുരേഷ് എന്നിവരെ വര്‍ക്കിങ് പ്രസിഡന്റുമാരായും നിയമിച്ചുയ പ്രഖ്യാപനത്തില്‍ കെ സുധാകരന് അതൃപ്തിയുണ്ടെന്ന വാര്‍ത്ത പുറത്തു വന്നിരുന്നു.

ശക്തമായ പ്രവര്‍ത്തനം

ശക്തമായ പ്രവര്‍ത്തനം

ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ സംസ്ഥാനങ്ങളില്‍ ശക്തമായ പ്രവര്‍ത്തനം കാഴ്ച്ചവെക്കുന്നതിന് പ്രസിഡന്റുമാര്‍ക്ക് സഹായവുമായി വര്‍ക്കിങ്ങ് പ്രസിഡന്റുമാര്‍ കൂടി വേണമെന്ന നിലപാടിലാണ് കെ സുധാകരന്‍, എംഐ ഷാനവാസ്, കൊടിക്കുന്നില്‍ സുരേഷ് എന്നിവരെ ആ സ്ഥാനത്തേക്ക് നിയോഗിച്ചത്.

സ്ഥാനം ഏറ്റെുടുക്കില്ല

സ്ഥാനം ഏറ്റെുടുക്കില്ല

വര്‍ക്കിങ് പ്രസിഡന്റായി നിയമിച്ചതില്‍ സുധാകരന് അതൃപ്തിയുണ്ടെന്നും അതിനാല്‍ തന്നെ അദ്ദേഹം തന്നെ സ്ഥാനം ഏറ്റെുടുക്കില്ലെന്നും വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഈ വാര്‍ത്തകളെ തള്ളിക്കൊണ്ട് അദ്ദേഹം രംഗത്തെത്തുകയും ചെയ്തു. ഹൈക്കമാന്‍ഡിന്റെ ഏത് തീരുമാനവും അനുസരിക്കുന്ന ഒരു സാധാരണ പ്രവര്‍ത്തകന്‍ മാത്രമാണ് താന്‍. തന്നെ നേതൃത്വം ഏല്‍പ്പിക്കുന്ന ഏത് ഉത്തരവാദിത്വവും ഏറ്റെടുക്കും. പുതിയ നേതൃത്വ നിയമനത്തില്‍ തനിക്ക് അതൃപ്തിയുണ്ടെന്ന് വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടി തീരുമാനം

പാര്‍ട്ടി തീരുമാനം

പാര്‍ട്ടി തീരുമാനം ഏറ്റെടുത്ത് താന്‍ കളത്തിലേക്ക് ഇറങ്ങാന്‍ പോവുകയാണ്. യുവജനങ്ങളുടെ പിന്തുണയാണ് തനിക്ക് വേണ്ടത്. പാര്‍ട്ടിയുടെ തീരുമാനങ്ങള്‍ ഏറ്റെടുത്ത് വിജയിപ്പിക്കാന്‍ മുഴുവന്‍ പാര്‍ട്ടി പ്രവര്‍ത്തകരോടും താന്‍ ആഹ്വാനം ചെയ്യുന്നതായും കെ സുധാകരന്‍ വ്യക്തമാക്കി.

തന്റെ ആഗ്രഹം നടന്നെന്നു വരില്ല

തന്റെ ആഗ്രഹം നടന്നെന്നു വരില്ല

കോണ്‍ഗ്രസ്സിനെ സംബന്ധിച്ച് എഐസിസിയാണ് അവസാന വാക്ക്. താന്‍ കളത്തിലേക്ക് ഇറങ്ങുമ്പോള്‍ കരുത്തായി തണലായി കേരളത്തിലെ കോണ്‍ഗ്രസ്സിന്റെ യുവജനങ്ങള്‍ തന്റെ കൂടെ ഉണ്ടാവണം. പലഘടകങ്ങള്‍ പരിഗണിച്ചാണ് നേതൃത്വത്തെ തീരുമാനിക്കുക. ചിലപ്പോള്‍ തന്റെ ആഗ്രഹം നടന്നെന്നു വരില്ല. അത് കോണ്‍ഗ്രസ്സില്‍ അസാധാരണമല്ല.

തന്റെ ലക്ഷ്യം

തന്റെ ലക്ഷ്യം

തന്റെ ഇഷ്ടങ്ങളേക്കാളേറെ പാര്‍ട്ടിയുടെ നിലനില്‍പ്പും കരുത്തുമാണ് തന്റെ ലക്ഷ്യം. മരിക്കുന്നത് വരെ കോണ്‍ഗ്രസ്സിന്റെ ശ്വാസമാണ് എന്റെ ശ്വാസം. പാര്‍ട്ടിയുടെ തീരുമാനത്തെ മാനിക്കാത്ത ഒരു തീരുമാനവും തന്റെ ഭാഗത്തുനിന്ന് ഉണ്ടാവില്ല. താന്‍ അതൃപ്തി അറിയിച്ചു എന്ന വാര്‍ത്ത മാധ്യമസൃഷ്ടി മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രവര്‍ത്തകര്‍ക്കും നിരാശ

പ്രവര്‍ത്തകര്‍ക്കും നിരാശ

എ.ഐ.സി.സിയുടെ തീരുമാനത്തിന് മുമ്പില്‍ തന്റെ അഭിപ്രായത്തിന് എന്ത് വില എന്നും ആ ടീമില്‍ താനുണ്ടോ എന്നുള്ള കാര്യം പിന്നീട് തീരുമാനിക്കുമെന്നും സുധാകരന്‍ അഭിപ്രായപ്പെട്ടു എന്നായിരുന്നു ഇന്നലെ പുറത്തുവന്ന വാര്‍ത്ത. കെ സുധാകരനെ പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കാത്തതില്‍ വലിയൊരു വിഭാഗം പ്രവര്‍ത്തകര്‍ക്കും നിരാശയുണ്ടായിരുന്നു.

മുല്ലപ്പള്ളി നല്ല നേതാവാണെങ്കിലും

മുല്ലപ്പള്ളി നല്ല നേതാവാണെങ്കിലും

ഈ നിരാശ അവര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പരസ്യമായി പ്രകടിപ്പിക്കുന്നുമുണ്ട്. മുല്ലപ്പള്ളി നല്ല നേതാവാണെങ്കിലും കെ സുധാകരനെ പോലെ കരുത്തനായൊരു നേതാവിനെയായിരുന്നു പാര്‍ട്ടിക്ക് ഇപ്പോള്‍ വേണ്ടത് എന്നാണ് പ്രവര്‍ത്തകരുടെ അഭിപ്രായം. കെ സുധാകരന് വേണ്ട് പ്രവര്‍ത്തകര്‍ മാസങ്ങളായി ഫെയ്‌സ്ബുക്കിലൂടെ പ്രചരണവും സംഘടിപ്പച്ച് വരികയായിരുന്നു.

English summary
sreedharan pilla invites sudhakaran to bjp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X