Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരള രാഷ്ട്രീയത്തിലേക്ക് മടങ്ങിവന്നാല്‍ കുമ്മനത്തെ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കും; ശ്രീധരന്‍പിള്ള

തിരുവനന്തപുരം: മിസോറാം ഗവര്‍ണറും ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷനുമായ കുമ്മനം രാജശേഖരന്‍ കേരള രാഷ്ട്രീയത്തിലേക്ക് തിരിച്ചുവന്നാല്‍ അദ്ദേഹത്തെ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുമെന്ന് ശ്രീധരന്‍പിള്ള. ഗവര്‍ണര്‍ പദവിയില്‍ നിന്ന് രാഷ്ട്രീയത്തിലേക്ക് വരാന്‍ ആവശ്യപ്പെടില്ല. അദ്ദേഹം വ്യക്തിപരമായി തീരുമാനമെടുത്താല്‍ അതിനെ സ്വാഗതം ചെയ്യുമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

kumman

സാധാരണഗതിയില്‍ ഒരു ഗവര്‍ണര്‍ തല്‍സ്ഥാനം രാജിവെച്ച് രാഷ്ട്രീയത്തിലേക്ക് മടങ്ങിവരുന്ന സാഹചര്യം ഉണ്ടാവാറില്ല. എന്നാല്‍ കുമ്മനം രാഷ്ട്രീയത്തിലേക്ക് മടങ്ങിവന്നാല്‍ അദ്ദേഹത്തെ ഇരുകൈയും നീട്ടി സ്വീകരിക്കും. ആര്‍എസ്എസിലേയും ബിജെപിയിലേയും മുഴുവന്‍ പ്രവര്‍ത്തകര്‍ക്കും ബഹുമാനവും സ്‌നേഹവുമുള്ള നേതാവാണ് കുമ്മനം രാജശേഖരനെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

മടങ്ങിവരവിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായിരുന്നെങ്കിലും ഇക്കാര്യത്തില്‍ വ്യക്തമായ ഒരു പ്രതികരണവും നടത്താന്‍ കുമ്മനം ഇതുവരെ തയ്യാറായിട്ടില്ല. കേരളത്തിലേക്ക് മടങ്ങിയെത്തുമോ എന്ന ചോദ്യത്തിന് 'സ്വാമി ശരണം'എന്നുമാത്രമാണ് അദ്ദേഹം കഴിഞ്ഞ ദിവസം മറുപടി നല്‍കിയത്. വരുമെന്നോ ഇല്ലെന്നോ പറയാന്‍ അദ്ദേഹം തയ്യാറായില്ലെങ്കിലും ശബരിമല വിഷയം സജീവമായ കേരളത്തിലേക്ക് മടങ്ങിവരാനുള്ള സാധ്യതകള്‍ അദ്ദേഹവും തള്ളിക്കളയുന്നില്ല.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+