കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അടിയന്തരാവസ്ഥയെ നേരിട്ടത് പോലെ ശബരിമല വിധിയെ എതിര്‍ക്കും, നിലപാട് കടുപ്പിച്ച് ശ്രീധരന്‍പിള്ള

Google Oneindia Malayalam News

കോഴിക്കോട്: ശബരിമല വിഷയത്തില്‍ നിലപാട് കടുപ്പിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ള. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ ഉണ്ടായ തീരുമാനം നടപ്പിലാക്കാനുള്ള ശ്രമമാണ് നടക്കുന്നത്, അല്ലാതെ ഒറ്റപ്പെട്ട കോടതി വിധി നടപ്പാക്കല്‍ അല്ല. അഞ്ചുകോടി ഭക്തര്‍ ദര്‍ശനം നടത്തുന്ന ദേവാലയത്തെ തകര്‍ത്തു കൊണ്ട് കുറുക്കുവഴിയിലൂടെ പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനം നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. എന്ത് അടിച്ചമര്‍ത്തല്‍ ഉണ്ടായാലും അടിയന്തരാവസ്ഥയെ നേരിട്ടത് പോലെ ഇതിനെ എതിര്‍ക്കുമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. ശബരിമല സര്‍ക്കാര്‍ സംവിധാനത്തിന്റെ ഭാഗമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയില്‍ ജുഡീഷ്യറിക്ക് അഡ്മിനിസ്‌ട്രേറ്റീവ് ചുമതല കൊടുത്ത ഏക സംവിധാനമാണ് ശബരിമലയെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

1

മുഖ്യമന്ത്രിക്കും ദേവസ്വം മന്ത്രിക്കും ശബരിമലയുടെ ദൈനംദിന കാര്യങ്ങളില്‍ ഇടപെടാന്‍ അധികാരമില്ലെന്ന് ശ്രീധരന്‍പിള്ള പറയുന്നു. മതാചാരങ്ങള്‍ അനുഷ്ഠിക്കുകയോ മതാചാരങ്ങള്‍ സംഘടിപ്പിക്കുകയോ ചെയ്യരുതെന്നാണ് കോയമ്പത്തൂര്‍ പാര്‍ട്ടി കോണ്‍ഗ്രസിലെ തെറ്റുതിരുത്തല്‍ രേഖയില്‍ പറയുന്നത്. ഇത് സാധാരണ പാര്‍ട്ടി പ്രവര്‍ത്തകരും തള്ളിയത് കൊണ്ടാണ് അവരിപ്പോഴും ദേവാലയങ്ങളില്‍ പോകുന്നത്. ഇത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പരാജയമാണ്. നാണക്കേടെ നിന്റെ പേരോ സിപിഎമ്മെന്നും അദ്ദേഹം ചോദിക്കുന്നു. സിപിഎമ്മുകാര്‍ വന്നില്ലെങ്കില്‍ കേരളത്തിലെ അമ്പലങ്ങളും പള്ളികളും അടച്ചിടേണ്ടി വരുമെന്നാണ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത്. പാര്‍ട്ടി കോണ്‍ഗ്രസിന്റെ തീരുമാനത്തിനെതിരാണ് ഇത്. സിപിഎമ്മിന്റെ പരാജയമാണ് ഇതെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. അതേസമയം പത്തനിട്ടയില്‍ വെച്ച് പഴയകാല എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റ് ഉള്‍പ്പെടെയുള്ള 12 പേര്‍ ബിജെപിയില്‍ ചേരുമെന്നും അദ്ദേഹം വ്യക്തമാക്കി.

ശബരിമലയിൽ ദർശനത്തിന് സുരക്ഷ തേടി സ്ത്രീകൾ സമീപിച്ചിട്ടില്ലെന്ന് പത്തനംതിട്ട എസ്പിശബരിമലയിൽ ദർശനത്തിന് സുരക്ഷ തേടി സ്ത്രീകൾ സമീപിച്ചിട്ടില്ലെന്ന് പത്തനംതിട്ട എസ്പി

രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി ആയേക്കില്ല; മറ്റു ചിലര്‍ക്ക് സാധ്യത, തുറന്നുപറഞ്ഞ് ശശി തരൂര്‍രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി ആയേക്കില്ല; മറ്റു ചിലര്‍ക്ക് സാധ്യത, തുറന്നുപറഞ്ഞ് ശശി തരൂര്‍

English summary
sreedharan pillai against cpm
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X