കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയോട് മുട്ടാനുള്ള ശേഷി സിപിഎമ്മിനില്ല.... വീണ്ടും ഭീഷണിയുമായി ശ്രീധരന്‍പിള്ള!!

Google Oneindia Malayalam News

Recommended Video

cmsvideo
ശ്രീധരന്‍പിള്ളയുടെ അടുത്ത ഭീഷണി ഇങ്ങനെ | Oneindia Malayalam

തിരുവനന്തപുരം: കെ സുരേന്ദ്രന്‍ അറസ്റ്റ് പിന്നാലെ തെളിവുകള്‍ നിരത്തി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉയര്‍ത്തിയ വാദങ്ങളെ തള്ളി ബിജെപി. ഹിമാലയന്‍ വിഡ്ഡിത്തമാണ് കടകംപള്ളി പറയുന്നതെന്നാണ് ശ്രീധരന്‍പിള്ള പറയുന്നത്. അതേസമയം സര്‍ക്കാരിനെയും സിപിഎമ്മിനെയും ഭീഷണിപ്പെടുത്തുകയും ചെയ്തിട്ടുണ്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ള. സുരേന്ദ്രന്റെ അറസ്റ്റിന് ശേഷം ബിജെപി അക്രമത്തിന്റെ സ്വഭാവം മാറ്റിയെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.

സമരം സിപിഎമ്മിനും സര്‍ക്കാരിനുമെതിരായി മാറ്റാനാണ് ബിജെപി ലക്ഷ്യമിടുന്നത്. പോലീസിന്റെ നേതൃത്വത്തിലുള്ള നരനായാട്ടാണ് ശബരിമലയില്‍ നടക്കുന്നതെന്നാണ് ഇവര്‍ വാദിക്കുന്നത്. അതിനിടെ ദേശീയ തലത്തിലുള്ള നേതാക്കളെ ശബരിമല സമരത്തിന്റെ ഭാഗമാക്കി സിപിഎമ്മിനെ ഭയപ്പെടുത്താനാണ് ബിജെപിയുടെ അടുത്ത പദ്ധതി. ഇതുവഴി സമരത്തിനായി കേന്ദ്ര ഭരണത്തിന്റെ സഹായവും ലഭ്യമാക്കാനാണ് ശ്രീധരന്‍പിള്ള അടക്കമുള്ളവര്‍ ലക്ഷ്യമിടുന്നത്.

കടകംപള്ളിയുടെ അസംബന്ധം

കടകംപള്ളിയുടെ അസംബന്ധം

അമ്മ മരിച്ച് ഒരു വര്‍ഷമാകും മുമ്പ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ മലചവിട്ടിയെന്നായിരുന്നു കടകംപള്ളി സുരേന്ദ്രന്റെ ആരോപണം. സുരേന്ദ്രന്റെ അമ്മ മരിക്കുന്നത് ജൂലായ് 2018ലാണ് . പുലകഴിഞ്ഞ ഒരുവര്‍ഷത്തിന് ശേഷമേ മലകയറാന്‍ പാടുള്ളുവെന്നാണ്. എന്നാല്‍ സുരേന്ദ്രന്‍ ഇത് തെറ്റിച്ചെന്നു കടകംപള്ളി പറഞ്ഞിരുന്നു. എന്നാല്‍ ഇത് ഹിമാലയന്‍ വിഡ്ഢിത്തമാണെന്ന് ശ്രീധരന്‍പിള്ള പറയുന്നു. കടകംപള്ളിയുടെ നാട്ടിലെ ചടങ്ങല്ല മലബാറിലുള്ളതെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

ബിജെപിയോട് മുട്ടാനുള്ള ശേഷിയില്ല

ബിജെപിയോട് മുട്ടാനുള്ള ശേഷിയില്ല

കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിനൊപ്പം നാളെ ബിജെപി നേതാക്കള്‍ മലകയറും. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള എംഎല്‍എമാരും ബിജെപിയുടെ ഉന്നത നേതാക്കളും ഇവരോടൊപ്പമുണ്ടാകും. തടയാന്‍ ധൈര്യം ഉണ്ടെങ്കില്‍ സര്‍ക്കാര്‍ തടയട്ടെ. ദേശീയ പാര്‍ട്ടിയായ ബിജെപിയോട് പോരാടാന്‍ സിപിഎമ്മിന് ശേഷിയില്ലെന്ന് ഓര്‍ക്കണം. സര്‍ക്കാര്‍ സമ്മതിച്ചാല്‍ ശബരിമലയിലും പമ്പയിലും എല്ലാവിധ അടിസ്ഥാന സൗകര്യവും ബിജെപിയുടെ വളണ്ടിയര്‍മാര്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

ഡിജിപി വരത്തനാണ്...

ഡിജിപി വരത്തനാണ്...

നിലവിലുള്ള സാഹചര്യങ്ങള്‍ കേന്ദ്രത്തെ ധരിപ്പിച്ച് നിയമപരമായ നടപടികളിലേക്ക് നീങ്ങും. ഡിജിപി വരത്തനാണ്. ഇവിടത്തെ ആചാരങ്ങള്‍ അറിയില്ലെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. ഭക്തര്‍ക്ക് അടിസ്ഥാന സൗകര്യങ്ങളൊരുക്കാന്‍ ആവശ്യപ്പെട്ട് കൊണ്ട് കൂടുതല്‍ സമരപരിപാടികളിലേക്ക് ബിജെപി കടക്കുകയാണ്. സന്നിധാനത്ത് വിരിവെക്കുകയെന്നത് അടിസ്ഥാന ആവശ്യമാണ്. പമ്പയിലും എരുമേലിയിലും സന്നിധാനത്തും കുടിവെള്ളം പോലും ലഭ്യമല്ലെന്നും, എന്നാല്‍ എല്ലാ സൗകര്യങ്ങളും പോലീസുകാര്‍ക്കാണ് ഉള്ളതെന്നും അദ്ദേഹം പറയുന്നു.

സുരേന്ദ്രന്‍ കുരുക്കില്‍

സുരേന്ദ്രന്‍ കുരുക്കില്‍

പോലീസ് സ്‌റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളില്‍ ബിജെപിയുടെയും ശ്രീധരന്‍പിള്ളയുടെയും വാദങ്ങള്‍ പൊളിയുന്നതാണ് വ്യക്തമാകുന്നത്. ഇരുമുടി കെട്ടിനെ പ്രകോപനം സൃഷ്ടിക്കാനുള്ള ആയുധമെന്ന തരത്തിലാണ് സുരേന്ദ്രന്‍ ഉപയോഗിച്ചത്. ഇരുമുടിക്കെട്ടിനെന്തെങ്കിലും സംഭവിച്ചാല്‍ നിങ്ങള്‍ പൊതുസമൂഹത്തോട് മാപ്പുപറയേണ്ടി വരുമെന്ന് പറഞ്ഞുകൊണ്ടാണ് സുരേന്ദ്രന്‍ പോലീസിനെ നേരിട്ടത്. ഇതിനിടെ ഇരുമുടി കെട്ട് രണ്ട് തവണ നിലത്തിടാന്‍ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

പോലീസ് നിലത്തിട്ട് ചവിട്ടിയോ?

പോലീസ് നിലത്തിട്ട് ചവിട്ടിയോ?

പോലീസ് ഇരുമുടി കെട്ട് നിലത്തിട്ട് ചവിട്ടിയെന്നായിരുന്നു സുരേന്ദ്രന്‍ തുടക്കം മതുല്‍ പറഞ്ഞത്. എന്നാല്‍ രണ്ടുതവണ നിലത്തിട്ട ഇരുമുടി കെട്ട് നിലത്ത് നിന്നെടുത്ത് അദ്ദേഹത്തിന്റെ ചുമലില്‍ വെച്ചുകൊടുത്തത് പോലീസുകാരാണ്. ഇത് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. ഞങ്ങളുടെ മതവികാരത്തെ വ്രണപ്പെടുത്തുന്ന രീതിയിലാണ് നിങ്ങള്‍ പെരുമാറുന്നതെങ്കില്‍ വലിയ ഇഷ്യുവാകും അത്. ഇതെന്റെ റൈറ്റാണ്. ഇതില്‍ തൊട്ടുകളിക്കാന്‍ നിങ്ങള്‍ക്ക് അധികാരമില്ലെന്നായിരുന്നു ആവര്‍ത്തിച്ച് സുരേന്ദ്രന്‍ പറഞ്ഞത്.

ആചാരലംഘനങ്ങളുടെ ഘോഷയാത്ര

ആചാരലംഘനങ്ങളുടെ ഘോഷയാത്ര

സുരേന്ദ്രന്റെ അമ്മ മരിച്ചതിനാല്‍ ആചാരം അനുസരിച്ച് 41 ദിവസത്തെ കര്‍ശന വ്രതം എടുത്താലേ മല കയറാനാവൂ. കറുത്ത വസ്ത്രം ധരിക്കണം. എന്നാല്‍ സുരേന്ദ്രന്റെ താടിയും നെടുമ്പാശ്ശേരിയിലെ പ്രതിഷേധത്തിനിടയില്‍ അദ്ദേഹം ധരിച്ച വസ്ത്രങ്ങളും ചൂണ്ടിക്കാട്ടി പലരും അദ്ദേഹത്തിന്റെ വ്രതനിഷ്ഠയെ ചോദ്യം ചെയ്യുന്നുണ്ട്. എന്നാല്‍ ഇതൊക്കെ തള്ളുന്നതാണ് ശ്രീധരന്‍പിള്ളയുടെ മറുപടി. തുടര്‍ന്നും പ്രതിഷേധം നടത്തുകയും ആരോപണങ്ങള്‍ക്ക് ഒരു ന്യായവുമില്ലാത്ത മറുപടിയുമാണ് അദ്ദേഹം നല്‍കിയിരിക്കുന്നത്.

അറസ്റ്റ് നിയമവിരുദ്ധം

അറസ്റ്റ് നിയമവിരുദ്ധം

സുരേന്ദ്രന്റെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് ശ്രീധരന്‍പിള്ള പറയുന്നു. കള്ളക്കേസാണ് അദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത്. ബിജെപി സംയമനം പാലിക്കുന്നത് ബലഹീനതയായി കാണരുത്. ശബരിമലയെ പോലീസിന്റെ തേര്‍വാഴ്ച്ചയായി വിട്ടുകൊടുക്കില്ല. സര്‍ക്കാരിന് മുന്നില്‍ ഒരിക്കലും മുട്ടുമടക്കില്ല. ഇനിയുള്ള ഓരോ നടപടിയും കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമായിരിക്കുമെന്നും ശ്രീധരന്‍പിള്ള മുന്നറിയിപ്പ് നല്‍കി.

പ്രതിപക്ഷത്തെ നയിക്കാന്‍ തൃണമൂല്‍..... നാല് സംസ്ഥാനങ്ങളില്‍ മത്സരിക്കും.... 50 സീറ്റ് ലക്ഷ്യം!!പ്രതിപക്ഷത്തെ നയിക്കാന്‍ തൃണമൂല്‍..... നാല് സംസ്ഥാനങ്ങളില്‍ മത്സരിക്കും.... 50 സീറ്റ് ലക്ഷ്യം!!

തൊണ്ടി സഹിതം പിടിക്കപ്പെട്ടിട്ടും ജാള്യതയില്ല, കെ സുരേന്ദ്രനെ പഞ്ഞിക്കിട്ട് മന്ത്രി തോമസ് ഐസക്തൊണ്ടി സഹിതം പിടിക്കപ്പെട്ടിട്ടും ജാള്യതയില്ല, കെ സുരേന്ദ്രനെ പഞ്ഞിക്കിട്ട് മന്ത്രി തോമസ് ഐസക്

English summary
sreedharan pillai against kadakampally
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X