Get Updates
Get notified of breaking news, exclusive insights, and must-see stories!

കോടിയേരിക്ക് പരാജയ ഭീതി, ധൈര്യമില്ല.... എകെജി സെന്ററിലായാലും സംവാദത്തിന് തയ്യാറെന്ന് ശ്രീധരന്‍പിള്ള

കോഴിക്കോട്: ശബരിമല വിഷയത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ പിഎസ് ശ്രീധരന്‍പിള്ള. തന്നെ ആശയ സംവാദത്തിന് വെല്ലുവിളിച്ച കോടിയേരി ഇപ്പോള്‍ പരാജയ ഭീതിയിലാണെന്ന് ശ്രീധരന്‍പിള്ള പറഞ്ഞു. ആദ്യം തന്നെ വെല്ലുവിളിച്ച കോടിയേരി ഇപ്പോള്‍ കമ്മ്യൂണിസ്റ്റുകാരോട് സംവാദത്തിന് ഉണ്ടോ എന്നാണ് ചോദിക്കുന്നത്. ഇത് പരാജയഭീതി കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം അറസ്റ്റിലായ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്റെ വീട് അദ്ദേഹം സന്ദര്‍ശിച്ചു. കോഴിക്കോട് ഉള്ള്യേരിയിലുള്ള വീടാണ് അദ്ദേഹം സന്ദര്‍ശിച്ചത്.

1

സംവാദത്തിന് ശ്രീധരന്‍പിള്ള വര്‍ജ്യമാണെങ്കില്‍ ബിജെപിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിമാരില്‍ ആരെയെങ്കിലും പറഞ്ഞയക്കാനും തയ്യാറാണ്. ആളുകള്‍ക്ക് കടന്ന് വരാന്‍ കഴിയുന്ന എവിടെ വെച്ചും സംവാദത്തിന് തയ്യാറാണ്. അത് ഇനി എകെജി സെന്ററായാലും കുഴപ്പമില്ലെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. അതേസമയം കെ സുരേന്ദ്രന് വേണ്ടി ഒന്നു ചചെയ്തില്ലെന്ന പ്രചാരണം മാധ്യമങ്ങള്‍ നടത്തുന്നതാണ്. നിയമപരമായും രാഷ്ട്രീയപരവുമായി എല്ലാ കാര്യങ്ങളും അദ്ദേഹത്തിന് വേണ്ടി ചെയ്യുന്നുണ്ട്. മാധ്യമങ്ങള്‍ ഉന്നയിച്ച കാര്യങ്ങള്‍ സുരേന്ദ്രന്‍ പോലും ഉന്നയിക്കുന്നില്ല. കണ്ണൂര്‍, കാസര്‍കോട് ജില്ലഖളിലെ ചില മാധ്യമപ്രവര്‍ത്തകരാണ് ഇതിന്റെ പിന്നില്‍. താന്‍ യുവതീ പ്രവേശനത്തെ അനുകൂലിച്ച് നിലപാട് മാറ്റിയൊന്നൊക്കെ പ്രചരിപ്പിക്കുന്നത് നൂറ്റാണ്ടിന്റെ നുണയാണെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+