കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുരേന്ദ്രന്റെ കാര്യത്തില്‍ വീണ്ടും മലക്കം മറിഞ്ഞ് ശ്രീധരന്‍ പിള്ള; ഇത്തവണ കൂട്ടുപിടിച്ചത് ഗുരുവിനെ

Google Oneindia Malayalam News

കോഴിക്കോട്: അമ്മ മരിച്ച് ആറ് മാസം പോലും പൂര്‍ത്തിയാകാതെ ആണ് കെ സുരേന്ദ്രന്‍ ശബരിമല സന്ദര്‍ശനം നടത്തിയത്. ഇത് ആചാര ലംഘനം ആണെന്ന രീതിയില്‍ ആക്ഷേപം ഉയരുന്നുണ്ട്. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ തന്നെ ഇത്തരം ഒരു ആരോപണവും ആയി രംഗത്ത് വന്നിരുന്നു.

ശശികല മലചവിട്ടിയത് അമ്പത് തികയും മുമ്പേ? സോഷ്യല്‍ മീഡിയയില്‍ ശക്തമായ പ്രചാരണം... ശശികലയുെ മറുപടിയും!ശശികല മലചവിട്ടിയത് അമ്പത് തികയും മുമ്പേ? സോഷ്യല്‍ മീഡിയയില്‍ ശക്തമായ പ്രചാരണം... ശശികലയുെ മറുപടിയും!

മന്ത്രിയുടെ ആരോപണത്തിനെതിരെ കഴിഞ്ഞ ദിവസം തന്നെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള രംഗത്ത് വന്നിരുന്നു. ഓരോ സ്ഥലങ്ങളില്‍ ഓരോ ആചാരങ്ങള്‍ ആണ് എന്നായിരുന്നു കഴിഞ്ഞ ദിവസം പറഞ്ഞത്.

അമ്മ മരിച്ച് 6 മാസം തികയും മുമ്പ് സുരേന്ദ്രന്റെ ശബരിമല സന്ദർശനം; കടുത്ത ആചാര ലംഘനം? ആര് മറുപടി പറയുംഅമ്മ മരിച്ച് 6 മാസം തികയും മുമ്പ് സുരേന്ദ്രന്റെ ശബരിമല സന്ദർശനം; കടുത്ത ആചാര ലംഘനം? ആര് മറുപടി പറയും

എന്നാല്‍ നേരം ഇരുട്ടി വെളുത്തപ്പോഴേക്കും ശ്രീധരന്‍ പിള്ളയുടെ വിശദീകരണം വേറൊരു രീതിയില്‍ ആയി. അതിന് വേണ്ടി കടകംപള്ളിയുടേയും കെ സുരേന്ദ്രന്റേയും ജാതി പോലും പരോക്ഷമായി പറയുകയും ചെയ്തു. താന്‍ ജാതി പറയുകയല്ലെന്ന് പറഞ്ഞായിരുന്നു ശ്രീധരന്‍ പിള്ളയുടെ വിശദീകരണം.

ഓരോ നാട്ടിലെ ആചാരങ്ങള്‍

ഓരോ നാട്ടിലെ ആചാരങ്ങള്‍

കെ സുരേന്ദ്രനെതിരെ കടകംപള്ളി ഉന്നയിച്ചത് ഹിമാലന്‍ വിഡ്ഢിത്തം ആണെന്നായിരുന്നു കഴിഞ്ഞ ദിവസം ശ്രീധരന്‍ പിള്ള പറഞ്ഞത്. കടകംപള്ളിയുടെ നാട്ടിലെ ചടങ്ങുകള്‍ അല്ല, മലബാറില്‍ ഉള്ളത് എന്നും ശ്രീധരന്‍ പിള്ള പറഞ്ഞിരുന്നു. കെ സുരേന്ദ്രന്‍ ആചാര ലംഘനം നടത്തി എന്ന ആരോപണത്തോട് കഴിഞ്ഞ ദിവസം ആയിരുന്നു ശ്രീധരന്‍ പിള്ള ഇത്തരം ഒരു പ്രതികരണം നടത്തിയത്.

മന്ത്രിയുടേയും സുരേന്ദ്രന്റേയും ജാതി

മന്ത്രിയുടേയും സുരേന്ദ്രന്റേയും ജാതി

ദേവസ്വം മന്ത്രി കാര്യങ്ങള്‍ മനസ്സിലാക്കാതെ ആണ് ആക്ഷേപം ഉന്നയിക്കുന്നത് എന്നാണ് ശ്രീധരന്‍ പിള്ള പറയുന്നത്. കടകംപള്ളി സുരേന്ദ്രന്‍ ശ്രീനാരായണ ധര്‍മത്തില്‍ വിശ്വസിക്കുന്ന ആളാണ്. കെ സുരേന്ദ്രനും ആ ,മുദായക്കാരന്‍ ആണെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. താന്‍ ജാതി പറയുകയല്ലെന്ന മുന്‍കൂര്‍ ജാമ്യത്തോടെ ആയിരുന്നു ഇത്.

 നാരായണ ഗുരുവിന്റെ പേരില്‍

നാരായണ ഗുരുവിന്റെ പേരില്‍

ഏവരേയും ഞെട്ടിച്ച ആചാര ലംഘനങ്ങള്‍ നടത്തിയിട്ടുള്ള ആളാണ് ശ്രീനാരായണ ഗുരു. ഇപ്പോള്‍ അതേ ഗുരുവിനെ ഉദ്ധരിച്ചാണ് കെ സുരേന്ദ്രനെ ശ്രീധരന്‍ പിള്ള ന്യായീകരിക്കുന്നത്. മരണശേഷം കുടുംബാംഗങ്ങള്‍ക്ക് ഉള്ള പുല 11 ദിവസം കൊണ്ട് തീരും എന്ന് ഗുരു പറഞ്ഞിട്ടുണ്ടല്ലോ എന്നാണ് ശ്രീധരന്‍ പിള്ള പറയുന്നത്.

മന്ത്രി മാപ്പുപറയണമെന്ന്

മന്ത്രി മാപ്പുപറയണമെന്ന്

ശ്രീനാരായണ ഗുരു പറഞ്ഞ കാര്യം അംഗീകരിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മാപ്പ് പറയണം എന്നാണ് ശ്രീധരന്‍ പിള്ളയുടെ ആവശ്യം. മന്ത്രി തെറ്റ് തിരുത്തണം എന്നും ശ്രീധരന്‍ പിള്ള ആവശ്യപ്പെടുന്നത്.

ശബരിമലയെ തകര്‍ക്കാന്‍

ശബരിമലയെ തകര്‍ക്കാന്‍

ഇത്തരം ഒരു കാര്യം പോലും അറിയാത്ത ആളാണ് ദേവസ്വം മന്ത്രി. ഇതൊന്നും അറിയാത്ത സര്‍ക്കാരാണ് ഇവിടെ ഭരിക്കുന്നത്. ഇവരുടെ നീക്കം ശബരിമലയെ തകര്‍ക്കാന്‍ ആണെന്നും ശ്രീധരന്‍ പിള്ള ആക്ഷേപിച്ചു.

തന്ത്രിയുടെ സത്യവാങ്മൂലം

തന്ത്രിയുടെ സത്യവാങ്മൂലം

ശബരിമലയില്‍ സ്ത്രീ പ്രവേശനത്തിന് മാത്രമല്ല നിയന്ത്രണം ഉള്ളത് എന്നാണ് തന്ത്രി സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നത്. കുടുംബത്തില്‍ ഒരു മരണം നടന്നാല്‍ അടുത്ത വര്‍ഷമേ വ്രതമെടുത്ത് ശബരിമല സന്ദര്‍ശനം നടത്താന്‍ പാടുള്ളൂ എന്നും തന്ത്രി സത്യവാങ്മൂലം നല്‍കിയിരുന്നതായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

English summary
Sreedharan Paillai counters Kadakampally Surendran's allegations against K Surendran on the ground of Sree Narayana Guru
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X