Get Updates
Get notified of breaking news, exclusive insights, and must-see stories!

സുനന്ദയുടെ രണ്ടാം ഭര്‍ത്താവിന്റെ മരണവും അന്വേഷിക്കണമെന്ന് ബിജെപി

കോഴിക്കോട്: സുനന്ദ പുഷ്‌കറും ശശി തരൂരും വിവാഹം കഴിക്കുമ്പോള്‍ അത് രണ്ട് പേരുടേയും മൂന്നാമത്തെ വിവാഹമായിരുന്നു. സുനന്ദ രണ്ടാമത് വിവാഹം കഴിച്ചതും ഒരു മലയാളിയായിരുന്നു. ഇദ്ദേഹത്തിന്റെ അകാലമരണവും അന്വേഷിക്കണം എന്നാണ് ഇപ്പോള്‍ ഉയരുന്ന ആവശ്യം.

സുജിത് മേനോന്‍ എന്ന മലയാളി ബിസിനസ്സുകാരനായിരുന്നു സുനന്ദയുടെ രണ്ടാം ഭര്‍ത്താവ്. ഇദ്ദേഹം അപകടത്തില്‍ മരിക്കുകയായിരുന്നു എന്നും ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Sunanda Pushkar

സുനന്ദയുടെ കൊലപാതകം അന്വേഷിക്കുമ്പോള്‍ അതിനൊപ്പം സുജിത് മേനോന്റെ മരണവും അന്വേഷിക്കണം എന്നാണ് ആവശ്യം. ബിജെപി നേതാവ് പിഎസ് ശ്രീധരന്‍ പിള്ളയാണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.

സുജിത് മേനോന്റെ മരണത്തില്‍ ദുരൂഹതയുണ്ട്. അത് സംഭവിച്ച് ഇതുവരെ ഒരു അന്വേഷണവും നടന്നിട്ടില്ല. സുജിത് മേനോന്റെ ബന്ധുക്കള്‍ ഈ വിഷയം ഉന്നയിച്ച് പല തവണ തന്നെ സമീപിച്ചിരുന്നുവെന്നും ശ്രീധരന്‍ പിള്ള കോഴിക്കോട് പറഞ്ഞു.

PS Sreedharan Pillai

സുനന്ദയുടെ അടുത്ത സുഹൃത്തായിരുന്നു സുജിത് മേനോന്‍. ആദ്യ വിവാഹത്തില്‍ നിന്ന് മോചനം നേടാന്‍ സുനന്ദയെ സഹായിച്ചത് സുജിത് മേനോന്‍ ആയിരുന്നു. 1988 ല്‍ ആയിരുന്നു ഇത്. പിന്നീട് ദുബായിലേക്ക് പോയ സുനന്ദ 1991 ല്‍ സുജിത്തിനെ വിവാഹം കഴിക്കുകയായിരുന്നു. ഈ ബന്ധത്തില്‍ ഇവര്‍ക്ക് ഒരു മകനുണ്ട്.

കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് സുജിത് ഇന്ത്യയിലേക്ക് തിരിച്ചുപോരുകയായിരുന്നു. സുനന്ദയും കുഞ്ഞും ഈ സമയം ദുബായില്‍ തന്നെ നിന്നു. 1997 ല്‍ ആണ് സുജിത് മരിക്കുന്നത്. കരോള്‍ ബാഗില്‍ വച്ച് നടന്ന ഒരു അപകടത്തിലാണ് സുജിത് മേനോന്‍ മരിച്ചതെന്നാണ് സുനന്ദ മുമ്പ് വ്യക്തമാക്കിയിട്ടുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+