കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആ പ്രമുഖരുടെ ലിസ്റ്റ് ഇതാ..; പ്രമുഖര്‍ പാര്‍ട്ടിയില്‍ ചേര്‍ന്നില്ലെന്ന് ഇനിയാരും പറയരുതെന്ന് പിള്ള

Google Oneindia Malayalam News

തിരുവനന്തപുരം: താന്‍ സംസ്ഥാന അധ്യക്ഷനായതിന് ശേഷം ബിജെപിയിലേക്ക് പല പ്രമുഖ നേതാക്കളും കടന്നുവന്നിട്ടുണ്ടെന്ന് ശ്രീധരന്‍ പിള്ള. കെപിസിസി എക്സിക്യൂട്ടീവ് അംഗം ജി രാമന്‍ നായര്‍ ഉള്‍പ്പടെ യുഡിഎഫിലേയും എല്‍ഡിഎഫിലേയും പല പ്രമുഖ നേതാക്കളും പാര്‍ട്ടിയില്‍ എത്തി. അതിനാല്‍ തന്നെ താന്‍ പ്രസിഡന്‍റായതിന് ശേഷം പാര്‍ട്ടിയിലേക്ക് ആരും കടന്നുവന്നില്ലെന്ന് പറയുന്നത് ശരിയല്ലെന്നും ശ്രീധരന്‍പിള്ള പറയുന്നു.

കെപിസിസി എക്സിക്യൂട്ടീവ് അംഗ രാമന്‍ രാമന്‍ നായര്‍ക്ക് പുറമെ ലോയേസ് കോണ്‍ഗ്രസിലെ എംവിഎസ് നമ്പൂതിരി, സേവാ ദളിന്‍റെ സംസ്ഥാന സെക്രട്ടറി, പ്രവാസി കോണ്‍ഗ്രസിന്‍റെ സംസ്ഥാന പ്രസിഡന്‍റ് തുടങ്ങിയ പല പ്രശസ്ത നേതാക്കളും താന്‍ പ്രസിഡന്‍റ് ആയതിന് ശേഷം ബിജെപിയിലെത്തിയെന്ന് ഇന്ത്യന്‍ എക്സ്പ്രസിന് അനുവദിച്ച അഭിമുഖത്തില്‍ ശ്രീധരന്‍ പിള്ള അവകാശപ്പെട്ടു. വിശദാംശങ്ങള്‍ ഇങ്ങനെ..

ബിജെപിയില്‍ ചേരും

ബിജെപിയില്‍ ചേരും

ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ ബിജെപി സ്വീകരിച്ച നിലാപാടിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് എല്‍ഡിഎഫിലും യുഡിഎഫിലും പെട്ട പാര്‍ട്ടികളിലെ പ്രമുഖ നേതാക്കള്‍ ബിജെപിയില്‍ ചേരുമെന്ന് ശ്രീധരന്‍പിള്ള നിരന്തരം അവകാശപ്പെട്ടിരുന്നു.

ചോദ്യം

ചോദ്യം

ഈ പ്രഖ്യാപനം പാളിപ്പോയോ എന്ന ചോദ്യം അഭിമുഖത്തില്‍ ശ്രീധരന്‍പിള്ളക്ക് നേരിടേണ്ടി വന്നിരുന്നു. ഇതിന് ഉത്തരമായാണ് രാമന്‍ നായര്‍ ഉള്‍പ്പടേയുള്ള പല പ്രമുഖ നേതാക്കളും ബിജെപിയിലെത്തിയതായി ശ്രീധരന്‍പിള്ള വ്യക്തമാക്കുന്നത്.

ശബരിമല വിഷയത്തോടെ

ശബരിമല വിഷയത്തോടെ

പുതുതായി പാര്‍ട്ടിയിലെത്തിയ നേതാക്കള്‍ക്കായി പാര്‍ട്ടി തിരുവനന്തപുരത്ത് നവാഗത കോണ്‍ഫറന്‍സ് സംഘടപ്പിച്ചതായും ശ്രീധരന്‍ പിളള വ്യക്തമാക്കി. ശബരിമല വിഷയത്തോടെ കേരളത്തില്‍ കോണ്‍ഗ്രസിന്‍റെയും സിപിഎമ്മിന്‍റെയും സ്വീകാര്യത കുറച്ചു.

ബിജെപിക്ക് പാകമായി

ബിജെപിക്ക് പാകമായി

കേരളം ബിജെപിക്ക് പാകമായി രൂപപ്പെട്ട് വന്നിരിക്കുകയാണ്. ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് സ്വീകരിച്ചത് ഇരട്ടത്താപ്പാണ്. ലോക്സഭാ തിരഞ്ഞെടുപ്പില്‍‌ യുഡിഎഫില്‍ നിന്നും എല്‍ഡിഎഫില്‍ നിന്നും ഒരേ പോലെ വോട്ടുകള്‍ ബിജപിയിലെത്തുമെന്നും ശ്രീധരന്‍ പിള്ള അവകാശപ്പെടുന്നു.

സീറ്റ് ലഭിക്കാതിരുന്നത്

സീറ്റ് ലഭിക്കാതിരുന്നത്

കേരളത്തില്‍ ബിജെപിക്ക് ഒരു ലോക്സഭാ സീറ്റ് പോലും ലഭിക്കാത്തത് സംസ്ഥാനത്ത് 50 ശതമാനം ന്യൂനപക്ഷ സമുദായങ്ങള്‍ ഉള്ളതു കൊണ്ടാണ്. സാമുദായിക ശക്തികളായ എസ്എന്‍ഡിപി, എന്‍എസ്എസ് എന്നിവയുമായി പാര്‍ട്ടിക്ക് അടുത്തബന്ധം ഇല്ലാതിരുന്നതും തിരിച്ചടിയായി.

നടേശന്‍റെ പ്രസ്താവന

നടേശന്‍റെ പ്രസ്താവന

ശബരിമല വിവാദം ഭരണകക്ഷിയായ എല്‍ഡിഎഫിനെ ഒട്ടും ബാധിക്കില്ലെന്ന എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍റെ പ്രസ്താവനയും ശ്രീധരന്‍പിള്ള തള്ളിക്കളഞ്ഞു. അദ്ദേഹത്തിന് അദ്ദേഹത്തിന്‍റെ കാഴ്ച്ചപ്പാട് പറയാമെന്നും ശ്രീധരന്‍പിള്ള കൂട്ടിച്ചേര്‍ത്തു.

എല്‍ഡിഎഫിനെ പിണക്കാത്തത്

എല്‍ഡിഎഫിനെ പിണക്കാത്തത്

ഒരുപാട് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വലിയ സംഘടനയാണ് എസ്എന്‍ഡിപി യോഗം. അതിനാലാണ് അവര്‍ എല്‍ഡിഎഫിനെ പിണക്കാത്തത്. എന്‍എസ്എസും സമദൂരമെന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. അത് അവരുടഡെ നയമാണ്. നിലവില്‍ കേരളത്തിലെ പ്രശ്നങ്ങള്‍ ഏറ്റവുമധികം ഗുണം ചെയ്യുക ബിജെപിക്കാണെന്നും ശ്രീധരന്‍പിള്ള അവകശപ്പെട്ടു.

സമദൂരമെന്ന നിലപാട്

സമദൂരമെന്ന നിലപാട്

ഒരുപാട് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വലിയ സംഘടനയാണ് എസ്എന്‍ഡിപി യോഗം. അതിനാലാണ് അവര്‍ എല്‍ഡിഎഫിനെ പിണക്കാത്തത്. എന്‍എസ്എസും സമദൂരമെന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. അത് അവരുടഡെ നയമാണ്. നിലവില്‍ കേരളത്തിലെ പ്രശ്നങ്ങള്‍ ഏറ്റവുമധികം ഗുണം ചെയ്യുക ബിജെപിക്കാണെന്നും ശ്രീധരന്‍പിള്ള അവകാശപ്പെട്ടു.

വാഗ്ദാനം പൊള്ള

വാഗ്ദാനം പൊള്ള

ഇപ്പോള്‍ ആ രീതി മാറിവരികയാണ്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ഞങ്ങള്‍ക്ക് സാധിക്കും. പാവങ്ങള്‍ക്ക് അടിസ്ഥാന വരുമാനം എന്ന രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം പൊള്ളയാണ്. രാഹുല്‍ ഗാന്ധി ജനങ്ങളെ കബളിപ്പിക്കുകയാണെന്നും ശ്രീധരന്‍ പിള്ള ആരോപിക്കുന്നു.

English summary
sreedharan pillai lists famous leaders allied with bjp since he took over
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X