കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എംടി രമേശിന്റെ പ്രസംഗം വൈകാരിക പ്രകടനം.... കേസിനെ നിയമപരമായി നേരിടുമെന്ന് ശ്രീധരന്‍പിള്ള

Google Oneindia Malayalam News

തിരുവനന്തപുരം: യുവമോര്‍ച്ച യോഗത്തില്‍ വിവാദ പ്രസംഗത്തിന്റെ പേരില്‍ നിയമനടപടിയെടുക്കാന്‍ വെല്ലുവിളിച്ച എംടി രമേശിനെ തള്ളി ബിജെപി അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള. അറസ്റ്റ് ചെയ്യാന്‍ പോലീസിനെ വെല്ലുവിളിച്ച പാര്‍ട്ടി ജനറല്‍ സെക്രട്ടറി എംടി രമേശിന്റെ പ്രസംഗം വൈകാരിക പ്രകടനമാണെന്ന് ശ്രീധരന്‍പിള്ള പറഞ്ഞു. കേസ് റദ്ദാക്കാനുള്ള ഹര്‍ജി നല്‍കാന്‍ പാര്‍ട്ടിയുടെ അനുമതി ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം പ്രകോപനപരമായ പ്രസംഗത്തിലെ നിയമനടപടി സംബന്ധിച്ച് ബിജെപിയില്‍ ഭിന്നത ഉണ്ടെന്നാണ് സൂചന. വിവാദ പ്രസംഗത്തിനെതിരായ കേസ് രാഷ്ട്രീയമായി നേരിടണമെന്നാണ് പാര്‍ട്ടിയുടെ പൊതുവികാരം. എംടി രമേശ് ഉള്‍പ്പെടെ നാല് ജനറല്‍ സെക്രട്ടറിമാരും സര്‍ക്കാരിനെ വെല്ലുവിളിച്ച് മുന്നോട്ട് പോകാന്‍ ആഗ്രഹിക്കുന്നവരാണെന്നും രഥയാത്രയുടെ വേദികളില്‍ അവരത് പരസ്യമാക്കിയിട്ടുണ്ടെന്നും ശ്രീധരന്‍പിള്ള വ്യക്തമാക്കി.

1

കേസിനെ നിയമപരമായ നേരിടാന്‍ തനിക്ക് വ്യക്തിപരമായി അവകാശമുണ്ടെന്നും അതിന് പാര്‍ട്ടിയുടെ അനുമതി വേണ്ടെന്നും പിള്ള പറഞ്ഞു. നേരത്തെ ശ്രീധരന്‍പിള്ളയെ അറസ്റ്റ് ചെയ്യാന്‍ ധൈര്യമുണ്ടോ എന ്‌ന് ചോദിച്ച് എംടി രമേശ് രംഗത്തെത്തിയിരുന്നു. ശ്രീധരന്‍പിള്ളയ്‌ക്കെതിരെ കേസെടുത്ത കസബ പോലീസ് സ്‌റ്റേഷന് മുന്നിലൂടെ ഇന്ന് അദ്ദേഹം തന്നെ നയിക്കുന്ന രഥയാത്ര കടന്നുപോകുന്നുണ്ട്. ധൈര്യമുണ്ടെങ്കില്‍ അവിടെ വെച്ച് അറസ്റ്റ് ചെയ്യുവെന്നാണ് രമേശ് വെല്ലുവിളിച്ചത്. ശബരിമല പ്രക്ഷോഭത്തില്‍ കേസ് നേരിടേണ്ടി വരുന്ന ഒരാള്‍ പോലും സ്‌റ്റേഷനില്‍ ഹാജരാകില്ലെന്നും, പോലീസ് സ്‌റ്റേഷന്റെ തിണ്ണ നിരങ്ങാന്‍ തങ്ങളെ കിട്ടില്ലെന്നുമായിരുന്നു രമേശ് പറഞ്ഞത്. കലാപത്തിന് ആഹ്വാനം ചെയ്‌തെന്നുമുള്ള കുറ്റം ചുമത്തിയാണ് ശ്രീധരന്‍ പിള്ളയ്‌ക്കെതിരെ കേസെടുത്തത്.

ശ്രീധരന്‍ പിള്ളയെ അറസ്റ്റ് ചെയ്യാന്‍ ധൈര്യമുണ്ടോ? മുന്നിലെത്താം; പോലീസിനെ വെല്ലുവിളിച്ച് ബിജെപിശ്രീധരന്‍ പിള്ളയെ അറസ്റ്റ് ചെയ്യാന്‍ ധൈര്യമുണ്ടോ? മുന്നിലെത്താം; പോലീസിനെ വെല്ലുവിളിച്ച് ബിജെപി

ശിവരാജ് സിംഗ് ചൗഹാന് 19 ലക്ഷം... ഭാര്യക്ക് 37 ലക്ഷം.... മന്ത്രിമാരുടെ ഭാര്യമാര്‍ കോടീശ്വരികള്‍ശിവരാജ് സിംഗ് ചൗഹാന് 19 ലക്ഷം... ഭാര്യക്ക് 37 ലക്ഷം.... മന്ത്രിമാരുടെ ഭാര്യമാര്‍ കോടീശ്വരികള്‍

English summary
sreedharan pillai on mt ramesh comment
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X