കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമല വിഷയത്തില്‍ സംസ്ഥാനം പ്രമേയം പാസാക്കണം, കേന്ദ്രത്തിന് പരിമിതിയുണ്ടെന്ന് ശ്രീധരന്‍പിള്ള!!

Google Oneindia Malayalam News

കോഴിക്കോട്: ശബരിമല വിഷയത്തില്‍ ഉരുണ്ടുകളിഞ്ഞ് ശ്രീധരന്‍പിള്ള. ശബരിമല വിഷയം സംസ്ഥാന സര്‍ക്കാരിന്റെ അധികാര പരിധിയില്‍ വരുന്ന അന്തര്‍സംസ്ഥാന തീര്‍ത്ഥാടന വിഷയമാണെന്നും കേന്ദ്ര സര്‍ക്കാരിന് ഇടപെടണമെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രമേയം പാസിക്കാണമെന്നും ശ്രീധരന്‍പിള്ള പറയുന്നു. ഇന്ത്യന്‍ ഭരണഘടനയിലെ 252ാം അനുച്ഛേദ പ്രകാരം സംസ്ഥാന സര്‍ക്കാര്‍ ശബരിമല വിഷയത്തില്‍ പ്രത്യേക പ്രമേയം പാസാക്കണം. കേന്ദ്രം ഇടപെടാന്‍ തയ്യാറാണ്. കേരള സര്‍ക്കാര്‍ അത് തയ്യാറാവുകയാണെങ്കില്‍ കേന്ദ്ര സര്‍ക്കാരിനെ ഈ വിഷയത്തില്‍ ഇടപെടുത്തി വിശ്വാസികളുടെ അവകാശം സംരക്ഷിക്കുന്നതിനാവശ്യമായ കാര്യങ്ങ ള്‍ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

1

അതേസമയം ഈ വിഷയത്തില്‍ ഇടപെടാന്‍ കേന്ദ്ര സര്‍ക്കാരിന് പരിമിതകളുണ്ടെന്നും അദ്ദേഹം പറയുന്നു. മുഖ്യമന്ത്രി തിരിച്ചെത്തിയാല്‍ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ച് ഇക്കാര്യത്തില്‍ തീരുമാനമെടുക്കണമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. ഇപ്പോള്‍ നടക്കുന്ന സമരം യുഡിഎഫും എല്‍ഡിഎഫും ചേര്‍ന്ന് അട്ടിമറിക്കുകയാണെന്നും സമരത്തില്‍ പങ്കെടുക്കാനെത്തിയ യുഡിഎഫ് പാതിവഴിയിര്‍ ഉപേക്ഷിച്ച് പോയതിന് കുറിച്ച് വിശദീകരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എഐസിസിയുടെ നിലപാട് മൂന്നാം ലിംഗക്കാരെ പോലെയാണെന്നും ശ്രീധരന്‍പിള്ള പരിഹിസിച്ചു. സമരത്തില്‍ പങ്കെടുക്കേണ്ട എന്ന തീരുമാനം ആണും പെണ്ണും കെട്ടത് പോലെയാണെന്നും അദ്ദേഹം പറഞ്ഞു.

Recommended Video

cmsvideo
സർക്കാരിനെ വെല്ലുവിളിച്ച് ശശികല | Oneindia Malayalam

"ശബരിമലയില്‍ കുടുങ്ങിയ പിണറായി സര്‍ക്കാരിന് കൈത്താങ്ങായി വീണ്ടും സരിത" തേച്ചൊട്ടിച്ച് പരിഹാസം

ശബരിമല കേസിൽ വിധി പറഞ്ഞ ദീപക് മിശ്രയുടെ ശരീരം തളർന്നു, സോഷ്യൽ മീഡിയയിൽ വ്യാജ പ്രചാരണംശബരിമല കേസിൽ വിധി പറഞ്ഞ ദീപക് മിശ്രയുടെ ശരീരം തളർന്നു, സോഷ്യൽ മീഡിയയിൽ വ്യാജ പ്രചാരണം

English summary
sreedharan pillai on sabarimala issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X