• search
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പത്തംതിട്ടയില്‍ ശ്രീധരന്‍പിള്ള, തൃശൂരില്‍ കെ സുരേന്ദ്രന്‍, ബിജെപിയുടെ സ്ഥാനാര്‍ത്ഥി പട്ടിക ഇങ്ങനെ!

  • By Vidyasagar

ദില്ലി: ബിജെപിയുടെ സ്ഥാനാര്‍ത്ഥി പട്ടികയിലുള്ള ചര്‍ച്ച പുരോഗമിക്കുകയാണ് ദില്ലിയില്‍. പത്തനംതിട്ട സീറ്റിനെ ചൊല്ലിയായിരുന്നു ഏറ്റവുമധികം തര്‍ക്കം നിലനിന്നിരുന്നത്. ഈ സീറ്റില്‍ ധാരണയായിട്ടുണ്ട്. പ്രമുഖര്‍ തന്നെയാണ് ഇത്തവണ മത്സരിക്കാന്‍ ഇറങ്ങുന്നത്. ദില്ലിയില്‍ ഇത് സംബന്ധിച്ച് അവസാന വട്ട ചര്‍ച്ചകളാണ് നടക്കുന്നത്. തുഷാര്‍ വെള്ളാപ്പള്ളിയെ ബിജെപി കേന്ദ്ര നേതൃത്വം ദില്ലിക്ക് വിളിപ്പിച്ചിട്ടുണ്ട്.

തുഷാര്‍ മത്സരിക്കുമോ എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തമായിട്ടില്ല. സംസ്ഥാന നേതൃത്വവും കേന്ദ്ര നേതൃത്വവും തുഷാര്‍ മത്സരിക്കണമെന്ന നിലപാടിലാണ്. അതേസമയം ഇക്കാര്യത്തില്‍ ഇതുവരെ മനസ്സ് തുറക്കാന്‍ തുഷാര്‍ തയ്യാറായിട്ടില്ല. ബിജെപിയുടെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ സുരേഷ് ഗോപിയും അല്‍ഫോണ്‍സ് കണ്ണന്താനവും ഉണ്ടാവുമെന്ന് സൂചനയുണ്ട്.

സ്ഥാനാര്‍ത്ഥി പട്ടികയായി

സ്ഥാനാര്‍ത്ഥി പട്ടികയായി

അനിശ്ചിതത്വങ്ങള്‍ക്ക് വിരാമമിട്ട് തൃശൂരില്‍ കെ സുരേന്ദ്രനും പത്തനംതിട്ടയില്‍ പിഎസ് ശ്രീധരന്‍പിള്ളയും ബിജെപി സ്ഥാനാര്‍ത്ഥികളായി മത്സരിക്കും. തുഷാര്‍ മത്സരിക്കാനില്ലെന്ന സൂചന നല്‍കിയതിനെ തുടര്‍ന്നാണ് ഈ തീരുമാനം. അതേസമയം തൃശൂര്‍ നല്‍കാത്ത സാഹചര്യത്തില്‍ പത്തനംതിട്ടയില്‍ തുഷാര്‍ തന്നെ മത്സരിക്കണമെന്നും നിര്‍ദേശമുണ്ട്. ശ്രീധരന്‍പിള്ളയ്ക്ക് മത്സരിക്കാന്‍ താല്‍പര്യമില്ലെന്ന് നേരത്തെ പറഞ്ഞിരുന്നു.

തുഷാറിനെ വിളിപ്പിച്ചു

തുഷാറിനെ വിളിപ്പിച്ചു

തുഷാറിനെ കേന്ദ്ര നേതൃത്വം തിരക്കിട്ട് ദില്ലിയിലേക്ക് വിളിപ്പിച്ചിരിക്കുകയാണ്. തൃശൂര്‍ സീറ്റ് ബിഡിജെഎസ്സിന് നല്‍കില്ലെന്നാണ് സൂചന. അതുകൊണ്ട് പത്തനംതിട്ടയില്‍ മത്സരിക്കാനായി സമ്മര്‍ദം ചെലുത്തുന്നുണ്ട്. എന്നാല്‍ ഈ സീറ്റിന് പകരം മറ്റൊരു സീറ്റ് നല്‍കാനും ആലോചനയുണ്ട്. തുഷാര്‍ എന്ത് വന്നാലും മത്സരിക്കണമെന്ന നിലപാടിലാണ് കേന്ദ്ര നേതൃത്വം. എന്നാല്‍ മത്സരിക്കാന്‍ താല്‍പര്യമില്ലെന്ന് നേരത്തെ തുഷാര്‍ പറഞ്ഞിരുന്നു.

സുരേഷ് ഗോപി മത്സരിച്ചേക്കും

സുരേഷ് ഗോപി മത്സരിച്ചേക്കും

കൊല്ലത്ത് സുരേഷ് ഗോപിയെ സജീവമായി പരിഗണിക്കുന്നുണ്ട്. ജനപ്രിയ താരമായതിനാല്‍ ജയസാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. എറണാകുളത്ത് അല്‍ഫോണ്‍സ് ക ണ്ണന്താനത്തെ മത്സരിപ്പിക്കാനും കേന്ദ്ര നേതൃത്വത്തിന് താല്‍പര്യമുണ്ട്. ദില്ലിയില്‍ പിഎസ് ശ്രീധരന്‍പിള്ളയും കുമ്മനം രാജശേഖരനും അടക്കമുള്ള നേതാക്കളാണ് സീറ്റ് ചര്‍ച്ചയ്ക്കായി എത്തിയത്. തുഷാറിന് തൃശൂര്‍ സീറ്റ് വിട്ട് നല്‍കാമെന്ന് ബിജെപി ആദ്യം പറയുകയും ചെയ്തിരുന്നു.

കണ്ണന്താനം മത്സരിക്കുമോ?

കണ്ണന്താനം മത്സരിക്കുമോ?

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അല്‍ഫോണ്‍സ് കണ്ണന്താനം മത്സരിക്കുമെന്നാണ് ബിജെപി നേതൃത്വം വ്യക്തമാക്കിയത്. എന്നാല്‍ പത്തനംതിട്ട ലഭിച്ചാല്‍ മാത്രമേ മത്സരിക്കൂ എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. എന്നാല്‍ ശ്രീധരന്‍പിള്ള അടക്കമുള്ളവര്‍ ഈ സീറ്റിനായി രംഗത്ത് ഉള്ളത് കൊണ്ട് കണ്ണന്താനത്തിന് പത്തനംതിട്ട ലഭിക്കില്ല. രാജ്യസഭയില്‍ മൂന്നരവര്‍ഷത്തെ കാലാവധി ബാക്കിയുണ്ട് അദ്ദേഹത്തിന്. എംടി രമേശും നേരത്തെ ഈ സീറ്റിനായി രംഗത്തുണ്ടായിരുന്നു.

ചര്‍ച്ച പുരോഗമിക്കുന്നു

ചര്‍ച്ച പുരോഗമിക്കുന്നു

പ്രധാനമായും തുഷാറിനെ മത്സരിപ്പിക്കുകയാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന് മുന്നിലുള്ള വെല്ലുവിളി. അതേസമയം സുരേഷ് ഗോപി കൊല്ലത്ത് വിജയസാധ്യതയുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. കേന്ദ്ര നേതൃത്വം നിര്‍ബന്ധിച്ചാല്‍ മത്സരിക്കുമെന്ന് സുരേഷ് ഗോപി പറഞ്ഞിരുന്നു. ചര്‍ച്ചകള്‍ക്ക് ശേഷമേ തീരുമാനമെടുക്കൂ എന്നും പറഞ്ഞിരുന്നു. അതേസമയം പാലക്കാട് സീറ്റില്‍ കെ കൃഷ്ണകുമാറിന്റെ പേര് നിര്‍ദേശിച്ചതും ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ട്. ശോഭാ സുരേന്ദ്രനെയായിരന്നു ഇവിടെ ആദ്യം നിര്‍ദേശിച്ചത്.

കോണ്‍ഗ്രസ് വക്താവ് ക്ഷമ മുഹമ്മദ് ചില്ലറക്കാരിയല്ല! രാഹുല്‍ ഗാന്ധിയുടെ സ്വന്തം ആള്‍

കൂടുതൽ bjp വാർത്തകൾView All

English summary
sreedharan pillai surendran will contest from pathanamthitta and trissur

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more