ലിംഗം സ്വയം മുറിച്ചതാണെന്ന് സ്വാമി!!! ആശുപത്രിയില്‍ എത്തിയത് മുറിഞ്ഞ് വീഴാറായ അവസ്ഥയില്‍... അപ്പോൾ

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

തിരുവനന്തപുരം: പീഡന ശ്രമത്തിനിടെ പെണ്‍കുട്ടി ജനനേന്ദ്രിയം മുറിച്ച് മാറ്റിയ സംഭവത്തില്‍ വ്യത്യസ്ത വാദവുമായി സ്വാമി രംഗത്ത്. പെണ്‍കുട്ടിയല്ല, താന്‍ സ്വയം ജനനേന്ദ്രിയം മുറിച്ച് മാറ്റുകയായിരുന്നു എന്നാണ് വാദം.

പെണ്‍കുട്ടി ലിംഗംമുറിച്ച സ്വാമിയുടെ ആശുപത്രി വീഡിയോ!!! 'ലിംഗരഹിത' സ്വാമിയ്ക്ക് പൊങ്കാല വേറേ

മഞ്ജുവാര്യര്‍ അടക്കമുള്ളവരെ 'കോഴി' കളാക്കി നടന്‍..!! ഒടുക്കം പോസ്റ്റ് മുക്കി മലക്കംമറിച്ചില്‍..!!

ആ നോട്ടത്തിലുമുണ്ട് പ്രണയം!!! പ്രഭാസിനോടുള്ള പ്രണയം അനുഷ്‌കയുടെ കണ്ണുകള്‍ പറയും!!!

എന്തിനാണ് സ്വാമി ഗംഗേശാന്ദ തീര്‍ത്ഥപാദം സ്വയം ലിംഗ ഛേദിച്ചത് എന്ന ചോദ്യം ബാക്കിയാണ്. ശ്രീഹരിസ്വാമി എന്ന പേരില്‍ അറിയപ്പെടുന്ന ഇയാള്‍ തിരുവനന്തപുരത്തെ പ്രമുഖ സന്യാസികൂടിയാണ്.

എന്തായാലും തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നുള്ള റിപ്പോര്‍ട്ട് സ്വാമിയുടെ വാദത്തെ ഒരുതരത്തിലും സാധൂകരിക്കുന്നില്ല. അത് ഇങ്ങനെയൊക്കെ ആണ്.

പെണ്‍കുട്ടി പറഞ്ഞത്

അഞ്ച് വര്‍ഷത്തോളമായി സ്വാമി തന്നെ പീഡിപ്പിക്കുന്നുണ്ടെന്നാണ് പെണ്‍കുട്ടി നല്‍കിയ മൊഴി. സഹിക്കാന്‍ വയ്യാത്ത സ്ഥിതി ആയപ്പോഴാണ് കത്തികൊണ്ട് ജനനേന്ദ്രിയം മുറിച്ചത്.

ആശുപത്രിയില്‍ എത്തിച്ചത്

പെണ്‍കുട്ടിയുടെ വീട്ടില്‍ ലിംഗം ഛേദിക്കപ്പെട്ട് ചോരവാര്‍ന്ന് കിടക്കുകയായിരുന്നു സ്വാമി. വീട്ടുകാര്‍ തന്നെയാണ് സ്വാമിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്.

സ്വയം മുറിച്ചതാണെന്ന്

പെണ്‍കുട്ടിയല്ല, താന്‍ സ്വയം ലിംഗം മുറിയ്ക്കുകയായിരുന്നു എന്നാണ് സ്വാമി ഇപ്പോള്‍ പറയുന്നത്. മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരോടാണ് ഇക്കാര്യം പറഞ്ഞിട്ടുള്ളത്.

അറ്റ് വീഴാറായ അവസ്ഥയില്‍

ജനനേന്ദ്രിയം 90 ശതമാനവും മുറിഞ്ഞ് അറ്റ് വീഴാറായ അവസ്ഥയില്‍ ആയിരുന്നു സ്വാമിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിക്ക് ശേഷം ആയിരുന്നു ഇത്.

തുന്നിച്ചേര്‍ക്കാന്‍ പോലും

തുന്നിച്ചേര്‍ക്കാന്‍ പോലും പറ്റാത്ത അവസ്ഥയില്‍ ആയിരുന്നു സ്വാമിയെ ആശുപത്രിയില്‍ എത്തിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. മൂത്രം പോകുനനതിനും രക്തസ്രാവം നിയന്ത്രിക്കുന്നതിനും വേണ്ട അടിയന്തര ശത്രക്രിയ മെഡിക്കല്‍ കോളേജില്‍ വച്ച് തന്നെ നടത്തിയിരുന്നു.

ആശയക്കുഴപ്പം

താന്‍ തന്നെയാണ് സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചത് എന്ന് പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ സ്വാമി ഇപ്പോള്‍ പറയുന്ന കാര്യങ്ങള്‍ വീണ്ടും ആശയക്കുഴപ്പം ഉണ്ടാക്കിയിരിക്കുകയാണ്.

അമ്മയുടെ സമ്മതത്തോടെ?

വര്‍ഷങ്ങളായി പെണ്‍കുട്ടിയുടെ വീട്ടില്‍ സ്വാമി പൂജയ്‌ക്കെന്നും പറഞ്ഞ് വരാറുണ്ടായിരുന്നു. പെണ്‍കുട്ടിയുടെ അമ്മയുമായി സ്വാമിക്ക് അടുപ്പമുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. പീഡനത്തിന് അമ്മയുടെ സമ്മതം ഉണ്ടായിരുന്നതായും സംശയിക്കുന്നുണ്ട്.

എറണാകുളം സ്വദേശി

എറണാകുളം കോലഞ്ചേരി സ്വദേശിയാമ് ശ്രീഹരി സ്വാമി എന്നറിയപ്പെടുന്ന ഗംഗേശാനന്ദ പത്മതീര്‍ത്ഥ എന്ന കാര്യം പോലീസ് കണ്ടെത്തിയിട്ടുണ്ട്. മുമ്പ് ചില സാമ്പത്തിക തട്ടിപ്പ് ആരോപണങ്ങളും ഇയാള്‍ക്കെതിരെ ഉയര്‍ന്നിട്ടുണ്ടത്രെ.

ചട്ടമ്പിസ്വാമികളുടെ പേരില്‍

തിരുവനന്തപുരത്ത് ചട്ടമ്പിസ്വാമികളുടെ പ്രതിമ സ്ഥാപിക്കണം എന്നാവശ്യപ്പെട്ട് നടന്ന സമരത്തിന്റെ മുന്നണിപ്പോരാളികളില്‍ ഒരാളായിരുന്നു ഇയാള്‍. എന്നാല്‍ ഇയാള്‍ക്ക് തങ്ങളുമായി ഒരു ബന്ധവും ഇല്ലെന്നാണ് കൊല്ലം പന്മന ചട്ടമ്പി സ്വാമി ആശ്രമം വ്യക്തമാക്കിയിട്ടുള്ളത്.

സ്വഭാവ ദൂഷ്യത്തിന് പുറത്താക്കി

പന്മന ചട്ടമ്പി സ്വാമി ആശ്രമത്തില്‍ 15 വര്‍ഷങ്ങള്‍ക്ക് മുമ്പ് പഠനത്തിനായി ഇയാള്‍ എത്തിയിരുന്നു എന്ന് ആശ്രമം അധികൃതര്‍ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ഡ സ്വഭാവ ദൂഷ്യത്തിന്റെ പേരില്‍ അവിടെ നിന്ന് പുറത്താക്കുകയായിരുന്നത്രെ.

English summary
Girl Cuts Godman's private part: Sreehari Swamy says he had done it self, but victim confesses the crime.
Please Wait while comments are loading...